Sayyid Umarali Shihab Thangal
Islamic Scholar, Community Leader & QaziBiography
പണ്ഡിതനും സമുദായ നേതാവും ഖാസിയും സമസ്തയുടെയും മുസ്ലിം ലീഗിൻറെയും സമുന്നതനായ നേതാവരിയുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ. 1942 ജൂൺ 22-ന് പാണക്കാട്ട് കൊടപ്പനക്കൽ തറവാട്ടിൽ പി.എം.എസ്.എ. പൂക്കോയ തങ്ങളുടെയും സയ്യിദ ആയിഷ ചെറുകുഞ്ഞിബീവിയുടെയും രണ്ടാമത്തെ മകനായി ജനനം. ചെറുപ്പത്തിൽ തന്നെ മാതാവ് മരണപ്പെട്ടു.
അഞ്ചാം ക്ലാസ് വരെ നാട്ടിലെ സ്കൂളിലും മദ്റസയിലും പഠിച്ച ശേഷം കോഴിക്കോട് എം. എം. ഹൈസ്കൂളിൽ ചേർന്ന്, എസ്. എസ്. എൽ. സി പൂർത്തിയാക്കി. ശൈഖ് പള്ളിക്കടുത്തുള്ള പിതൃസഹോദരിയുടെ വീട്ടിലായിരുന്നു അന്ന് താമസം. അവരുടെ ഭർത്താവ് കോയവീട്ടിൽ സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങൾ വലിയ പണ്ഡിതനും സൂഫിവര്യനുമായിരുന്നു.
ശേഷം കാനഞ്ചേരി, മാറാക്കര, കല്ലാർമംഗലം, രണ്ടത്താണി, എന്നിവിടങ്ങളിലായി അഞ്ചു വർഷത്തെ ദർസ് പഠന ശേഷം, 1966-ൽ ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ ചേരുകയും ഫൈസി ബിരുദം നേടുകയും ചെയ്തു. സ്ഥാപനത്തിലെ രണ്ടാം ബാച്ചിലായിരുന്നു അഡ്മിഷൻ. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ, പൊന്മള മൊയ്തീൻ മുസ്ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ.
പഠനത്തിനുശേഷം പിതാവിന്റെ സഹായിയായി വർത്തിച്ച തങ്ങൾ, കൊടപ്പനക്കൽ തറവാട്ടിലെ കൃഷി, മരാമത്ത് തുടങ്ങിയ കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചുപോന്നു. 1970-ൽ പാണക്കാട് മദ്റസയും പള്ളിയും നടത്തുന്ന മഅ്ദിനുൽ ഉലൂം സംഘത്തിന്റെ ജനറൽ സെക്രട്ടറിയായി നിയമിതനായതോടെയാണ് സാമൂഹിക-സേവന രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്.
സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പ്രാദേശിക ഘടകങ്ങളിൽ സജീവമായി പ്രവർത്തിച്ചുതുടങ്ങിയ ഉമറലി തങ്ങൾ 1973-ൽ ഏറനാട് താലൂക്ക് സുന്നി യുവജന സംഘം പ്രസിഡന്റായും, 1976-ൽ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റായും 1980-ൽ മലപ്പുറം ജില്ലാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1987-ൽ സമസ്ത കേന്ദ്ര മുശാവറ അംഗമായും 1989-ൽ സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റായും 1993-ൽ സമസ്ത ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. 1989-ൽ എസ്. വൈ. എസ് പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ അതിന്റെ സംസ്ഥാന പ്രസിഡന്റായി. 2004-ൽ അസ്ഹരി തങ്ങൾക്ക് ശേഷം സമസ്തയുടെ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും, ആ പദവിക്ക് താൻ അർഹനല്ലെന്ന് പറഞ്ഞ് അദ്ദേഹം അത് ഏറ്റെടുക്കാൻ തയ്യാറായില്ല. സമസ്തയെ കൂടുതൽ ജനകീയമാക്കുന്നതിനും പോഷക സംഘടനകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. ശംസുൽ ഉലമയുടെ വിയോഗ ശേഷം സമസ്തയെ ചലനാത്മകമാക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ അദ്ദേഹം അത്രമേൽ മുൻനിരയിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ആവശ്യഘട്ടങ്ങളിൽ ശക്തമായ സാന്നിധ്യമായി നിലകൊണ്ടു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കുന്നതും, അതേ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത പരാജയം നേരിട്ടപ്പോൾ കോട്ടക്കലിൽ നടന്ന മൂന്നു ദിവസത്തെ വിലയിരുത്തൽ യോഗത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതും അവ പ്രഖ്യാപിക്കുന്നതും തങ്ങളായിരുന്നു.
1969-ൽ പാണക്കാട് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തങ്ങൾ ജീവിതാവസാനം വരെ ആ സ്ഥാനത്ത് തുടർന്നു. 2006-ൽ മുസ്ലിം ലീഗ് പാർലമെന്ററി ബോർഡ് ചെയർമാനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
സമസ്തയെയും മുസ്ലിം ലീഗിനെയും ചേർത്തുനിർത്തുന്നതിൽ അദ്ദേഹം വലിയ ജാഗ്രത പുലർത്തിയിരുന്നു. പ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ സമസ്തയുടെ നിലപാടിന് വിരുദ്ധമാകാതിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുമായിരുന്നു.
മത-രാഷ്ട്രീയ രംഗങ്ങളോടൊപ്പം സാമൂഹിക സേവന രംഗത്തും സജീവമായിരുന്ന തങ്ങൾ, അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി കോർട്ട് മെമ്പർ, കേന്ദ്ര വഖഫ് കൗൺസിൽ അംഗം, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, കേരള വഖഫ് ബോർഡ് ചെയർമാൻ തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിച്ചു. മലബാറിലെ വിവിധ ജില്ലകളിലായി നിരവധി മഹല്ലുകളുടെ ഖാസിസ്ഥാനം വഹിച്ച അദ്ദേഹം അനവധി സ്ഥാപനങ്ങളുടെ മുഖ്യ കാര്യദർശിയായും പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2007-ൽ നടന്ന തീവ്രവാദ വിരുദ്ധ യാത്രയും, ബാബരി മസ്ജിദ് തകർന്നതിനെ തുടർന്നുണ്ടായ കലുഷിതമായ അന്തരീക്ഷത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടന്ന ശാന്തിയാത്രയും ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.
2008 ജൂലൈ 3-ന് അദ്ദേഹം വഫാത്തായി.
Education & Studies
- ✓Devadhar L.P. School, Panakkad
- ✓M.M. High School, Kozhikode, SSLC in 1959
- ✓five years of Dars studies at Kananjeri, Achippura and Oravampuram
- ✓joined Jamia Nooriya Arabic College, Pattikkad in 1964; received the Maulavi Fasil Faizy degree in 1968
Genealogy & Lineage
Photo Gallery

Portraits of Panakkad Sayyid Umar Ali Shihab Thangal
A collection of portraits of Panakkad Sayyid Umar Ali Shihab Thangal, presenting his image across two different stages of life and reflecting his dignified presence as a scholar, Qazi, and community leader.



Panakkad Sayyid Umar Ali Shihab Thangal with His Sons
A vintage portrait of Panakkad Sayyid Umar Ali Shihab Thangal standing with his sons, Sayyid Rasheedali Shihab Thangal and Sayyid Hameedali Shihab Thangal, reflecting a dignified family moment from his personal life.
Academic References & Sources
- പാണക്കാട് തങ്ങന്മാർ കേരളം, സമൂഹനിർമിതി, അഭിമാനകരമായ അസ്തിത്വം by ഡോ. മോയിൻ മലയമ്മ Link
Profile Overview

