Home>People Directory>Sayyid Muhammed Ali Shihab

Sayyid Muhammed Ali Shihab

Spiritual and Political Leader

Biography

പാണക്കാട് സയ്യിദ് അഹ്‌മദ് പൂക്കോയ തങ്ങളുടെയും പഴമള്ളൂർ സയ്യിദ് ഹാമിദ് കുഞ്ഞിസീതിക്കോയ തങ്ങളുടെ മകൾ ചെറുകുഞ്ഞി ബീവി യുടെ മകനായി പഴമ ള്ളൂരിൽ 1936 മെയ് നാലിന് ജനിച്ചു. പാണക്കാട് സൂകളിൽ 5-ാം ക്ലാസ്സ് വരെ പഠിച്ചു. പിന്നീട് കോഴിക്കോട് എം.എം ഹൈസ്‌കൂളിൽ എസ്‌.എസ്.എൽ.സി പാസ്സായി. സ്‌കൂളിൽ മതപഠനവും കൂടി നട ക്കുന്ന കാലമായിരുന്നു അന്ന്. ബഹു കൂഞ്ഞാമു മൊല്ല, തലക്കടത്തൂർ ദർസിൽ പൊന്മള മുഹ്യദ്ദീൻ മുസ്‌ലിയാർ തുടങ്ങിയവർ തങ്ങളുടെ ഉസ്‌താദുമാരായിരുന്നു. കാനാഞ്ചേരി, തോഴന്നൂർ തുടങ്ങിയ പള്ളി ദർസുകളിലും തങ്ങൾ ഓതിയിട്ടുണ്ട്. 1958 ൽ ഉപരി പഠനാർത്ഥം ഈജിപ്‌തിലെ അൽ അസ്‌ഹർ യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. മുഹമ്മദ്: ശൽതൂത് അവിടുത്തെ ഉസ്‌താദാ യിരുന്നു. അസ്ഹറിലെ പഠന കാലത്ത പ്രധാന സഹപാഠികളായിരുന്നു മഅ്‌മൂൻ അബ്‌ദുൽ ഖയ്യൂം (മാലി ദ്വീപ് പ്രസിഡന്റ്), ഫത്ഹുള്ളാ ജമീൽ, ഡോ: ബശീർ മുഹ്‌യിദ്ധീൻ പറവണ്ണ എന്നിവർ.  ഈജിപ്‌തിലെ പഠനം പൂർത്തിയാക്കിയ തങ്ങൾ മക്കയിൽ പോയി ഹജ്ജ് നിർവഹിച്ച് 1966 ൽ നാട്ടിൽ മടങ്ങിയെത്തി. 1966 നവംബർ 24 ന് തങ്ങൾ വിവാഹിതനായി. സയ്യിദ് അബ്‌ദുർറഹ്‌മാൻ ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്വിമ ബീവിയാണ് ഭാര്യ. ബശീർ അലി, അഹ്‌മദ് മുനവ്വർ, സുഹ്റ, ഫൈറൂസ, സമീറ എന്നി വർ മക്കളാണ്.

1975-ൽ പിതാവ് പാണക്കാട് പൂക്കോയ തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കേരള സംസ്ഥാന പ്രസിഡന്റായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. 2009-ൽ അന്തരിക്കുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ ജനാധിപത്യത്തിന്റെയും മതേതര സഹവർത്തിത്വത്തിന്റെയും പാതയിൽ മുന്നോട്ടു നയിച്ച നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് പൊളിക്കപ്പെട്ട 1992-ലെ അതീവ സംഘർഷഭരിതമായ സാഹചര്യത്തിൽ കേരളത്തിൽ സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ വ്യാപകമായി അംഗീകരിക്കപ്പെട്ടു. വിവിധ മതവിഭാഗങ്ങളിലെ നേതാക്കളുമായി അദ്ദേഹം നിലനിർത്തിയ ആത്മാർത്ഥ ബന്ധങ്ങൾ സാമൂഹിക സംഘർഷങ്ങൾ കുറയ്ക്കുന്നതിൽ സഹായകമായി.

രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം മത-വിദ്യാഭ്യാസ രംഗത്തും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. കേരളത്തിലെ നൂറുകണക്കിന് മഹല്ലുകളുടെ ഖാദിയായി സേവനമനുഷ്ഠിച്ച അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Education & Studies

  • M. M. High School, Kozhikode (matriculation)
  • Cairo University
  • Al Azhar
  • Kanajeri juma masjid

Genealogy & Lineage

Archived Files & Documents

1787570602033 1516 page 0001 1

Historical File

Profile Overview

Sayyid Muhammed Ali Shihab
English NameSayyid Muhammed Ali Shihab
Malayalam Nameസയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
Arabic Nameسيد محمد علي شهاب
Pet Nameകോയ
House Nameകൊടപ്പനക്കൽ
Qabeela (Clan)Shihabudheen (آل شهاب الدين)
NationalityIndian
Current PlacePanakkad
Birth Details4 May 1936
Death Details1 August 2009