Sayyid Ahmed Pookoya Thangal
Political & Islamic LeaderBiography
കേരള മുസ്‌ലിംകളുടെ ചരിത്രത്തിൽ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ നേതൃത്വത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു പുതിയ മാളിയേക്കൽ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങൾ. പി. എം. എസ്. എ. പൂക്കോയ തങ്ങൾ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ആത്മീയ ജീവിതം നയിക്കുകയും ദീർഘകാലം കേരള മുസ്‌ലിം സമൂഹത്തിന് ആത്മീയവും സാമൂഹികവുമായ നേതൃത്വം നൽകുകയും ചെയ്തു.
1917-ൽ മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെയും ഉമ്മു ഹാനിഅ് ബീവിയുടെയും മകനായി പൂക്കോയ തങ്ങൾ ജനിച്ചു. രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് പിതൃസഹോദരനായ സയ്യിദ് അലി പൂക്കോയ തങ്ങളുടെ സംരക്ഷണത്തിലും ശിക്ഷണത്തിലുമാണ് വളർന്നത്. പാണക്കാട് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് പള്ളിദർസുകളിലൂടെ മതപഠനവും നടത്തി.
സയ്യിദ് അലി പൂക്കോയ തങ്ങളിൽ നിന്ന് ആത്മീയ ചികിത്സാരീതികൾ അഭ്യസിക്കുകയും അതിന്റെ ഇജാസത്ത് നേടുകയും ചെയ്ത തങ്ങൾ, ജനങ്ങളുടെ നാനാവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലും ആത്മീയ ചികിത്സാരംഗത്തും, ചെറുപ്രായത്തിൽ തന്നെ ശ്രദ്ധേയനായി. പിതൃസഹോദരനായ സയ്യിദ് അലി പൂക്കോയ തങ്ങളുടെ മരണ ശേഷം കൊടപ്പനക്കൽ തറവാടും സ്വത്തും തങ്ങളുടെ പേരിലായി. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് പി.എം.എസ്.എ. തങ്ങൾ, തന്റെ മക്കൾക്ക് പേരിനോടൊപ്പം അലി എന്ന് ചേർത്തത്.
1936-ൽ മദ്രാസ് നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഏറനാടും വള്ളുവനാടും ഉൾപ്പെട്ട മലബാർ മുസ്‌ലിം നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നതോടെയാണ് പൂക്കോയ തങ്ങൾ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് 1948-ലെ ഹൈദരാബാദ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിക്കുകയും മഞ്ചേരി, കോഴിക്കോട് ജയിലുകളിൽ തടവിൽ കഴിയുകയും ചെയ്തു.
1940-ൽ പാണക്കാട് മഅ്ദനുൽ ഉലൂം മദ്റസ കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് അദ്ദേഹം ഔദ്യോഗികമായി പൊതുജീവിതത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് മത, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു. മുസ്‌ലിം ലീഗിന്റെ നേതാവായും, സുന്നി യുവജനസംഘം സംസ്ഥാന അധ്യക്ഷനായും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ അംഗമായും, നിരവധി മഹല്ലുകളുടെ ഖാസിയായും അദ്ദേഹം പ്രവർത്തിച്ചു.
1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ വഫാത്തായതിനെ തുടർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പി. എം. എസ്. എ. പൂക്കോയ തങ്ങൾ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതോടെ മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായും അദ്ദേഹം അംഗീകരിക്കപ്പെട്ടു. മതനേതാവ്, സമുദായ പരിഷ്കർത്താവ്, ആതുരശുശ്രൂഷകൻ, അനാഥകളുടെ അത്താണി, മഹല്ലുകളുടെ ഖാസി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
1975 ജൂലൈ 5-ന്, ജമാദുൽ ആഖിർ 26-ന്, തിങ്കളാഴ്ച രാത്രി പി. എം. എസ്. എ. പൂക്കോയ തങ്ങൾ വഫാത്തായി.
Education & Studies
- ✓Primary education at Panakkad School
- ✓Religious education through traditional Dars studies.
Genealogy & Lineage
Academic References & Sources
- പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ ജീവചരിത്രം by മുജീബ് തങ്ങൾ കൊന്നാര് , published by സംസം പബ്ലിക്കേഷൻ
- പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ ജീവചരിത്രം by വി.സി. അബൂബക്കർ , published by ഗ്രെയ്‌സ് എജുക്കേഷണൽ അസോസിയേഷൻ
- പാണക്കാട് തങ്ങന്മാർ , കേരളം,സമൂഹനിർമിതി, അഭിമാനകരമായ അസ്തിത്വം. by ഡോ. മോയിൻ മലയമ്മ , published by The Midpoint Publications
- തങ്ങളുപ്പാപ്പ by സി.പി. അബ്ദുൽ ബാസിത് ഹുദവി തിരൂർ , published by സുന്നി യുവജന സംഘം
Profile Overview

iana
പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ ജീവചരിത്രം
By മുജീബ് തങ്ങൾ കൊന്നാര്
പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ ജീവചരിത്രം
By വി.സി. അബൂബക്കർ
തങ്ങളുപ്പാപ്പ
By സി.പി. അബ്ദുൽ ബാസിത് ഹുദവി തിരൂർ
