Home>People Directory>Abdurrahiman Bafaqi Thangal

Abdurrahiman Bafaqi Thangal

Spiritual and Political Leader

Biography

മലബാർ മുസ്‌ലിം സമൂഹത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും മത-വിദ്യാഭ്യാസ പ്രവർത്തകനും പൊതുസേവകനും വ്യാപാരിയുമായിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ കൊയിലാണ്ടിയിലെ പുതിയ മാളിയേക്കൽ തറവാട്ടിൽ അബ്ദുൽ ഖാദർ ബാഫഖി തങ്ങളുടെയും ഫാത്തിമ മുല്ലബിയുടെയും രണ്ടാമത്തെ മകനായി 1906 ൽ ജനിച്ചു. പ്രവാചക പൗത്രനായ സൈനുൽ ആബിദീൻ്റെ(റ) മുപ്പത്തിനാലാം സന്താനമാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വെളിയങ്കോട് ജുമുഅത്ത് പള്ളിയിൽ തട്ടാങ്ങര കുട്ടിയമ്മു മുസ്ലിയാരുടെ കീഴിലും അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം മുഹമ്മദ് മുസ്ലിയാരുടെയും കീഴിലും ദർസ് പഠനം നടത്തി. തുടർന്ന് കുടുംബപാരമ്പര്യമായ വ്യാപാരരംഗത്തേക്ക് കടന്ന തങ്ങൾ ആദ്യം ജ്യേഷ്ഠൻ സയ്യിദ് അബ്ദുല്ലാ ബാഫഖി തങ്ങളോടൊപ്പം അരി വ്യാപാരത്തിൽ പങ്കാളിയാവുകയും, ശേഷം സ്വന്തമായി കൊപ്ര,കുരുമുളക് തുടങ്ങിയ മലബാർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വ്യാപാരം ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച വ്യാപാരം പിന്നീട് കോർട്ട് റോഡിലേക്കും വടകരയിലേക്കും വ്യാപിക്കുകയും, ഒടുവിൽ  1949-ൽ അനുജൻ സയ്യിദ് ഹാശിം ബാഫഖി തങ്ങളോടൊപ്പം ബർമ്മയിലെ മുഗൾ സ്ട്രീറ്റിൽ ബാഫഖി & കമ്പനി എന്ന  വ്യാപാര സമുച്ചയം ആരംഭിക്കുകയും ചെയ്തു . 1950 വരെ സ്വാധീനശക്തിയുള്ള ഒരു വൻകിട കയറ്റുമതി സ്ഥാപനമായി ഇത് നിലനിന്നു.
1936-ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കുറുമ്പനാട് മുസ്ലിം നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ച തൻ്റെ അളിയനായ  ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങളുടെ പ്രധാന പ്രചാരകനായി പ്രവർത്തിച്ചാണ് ബാഫഖി തങ്ങൾ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. അന്ന് എതിർ സ്ഥാനാർത്ഥിയായ ബി. പോക്കർ സാഹിബിന് വേണ്ടി കെ. എം. സീതി സാഹിബ് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തിറങ്ങിയിരുന്നുവെങ്കിലും ബാഫഖി തങ്ങളുടെ വ്യക്തിപ്രഭാവവും ജനസ്വാധീനവും ആറ്റക്കോയ തങ്ങളുടെ വിജയത്തിൽ നിർണായക സ്വാധീനം വഹിച്ചു. ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെയാണ് അദ്ദേഹത്തിന്റെ സംഘടനാപാടവവും ജനപ്രീതിയും മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് 1936-ൽ കോഴിക്കോട് ടൗൺ മുസ്ലിം ലീഗിന്റെ ഖജാൻജിയായും, പിന്നീട് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1948-ൽ വിഭജനത്തെത്തുടർന്ന് പാകിസ്ഥാനിലേക്ക് പോയ സത്താർ സേട്ടു സാഹിബിൽ  നിന്ന് മലബാർ ജില്ലാ മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത അദ്ദേഹം, സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. 1958-ൽ കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റായും, 1972-ൽ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്‌മായിൽ സാഹിബ് വഫാത്തിനെ തുടർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം പൊതു സേവന രംഗത്തും സജീവമായിരുന്ന തങ്ങൾ, ഹജ്ജ് കമ്മറ്റി പോലോത്ത ഗവണ്മെന്റ് സംവിധാനങ്ങൾ നിലവിൽ വരുന്നതിന് മുൻപ് ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുൻകയ്യെടുത്ത ചെയ്‌തിരുന്നു. ഹജ്ജ് കമ്മിറ്റി പ്രസിഡണ്ട്, വഖ്ഫ് ബോർഡ് അംഗം, കോഴിക്കോട് നഗരസഭ കൗൺസിൽ, കേരള പ്ലാനിംഗ് ബോർഡിൻ്റെ ഉപദേശക സമിതി അംഗം, മരച്ചീനി വികസന ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു. മലബാർ പ്രൊഡ്യൂസ് മർച്ചൻ്റ്സ് അസോസിയേഷൻ്റെ സജീവാംഗമയിരുന്ന തങ്ങൾ പല തവണ അതിന്റെ പ്രസിഡന്റുമായിരുന്നു. ചന്ദ്രിക ദിന പ്രത്രത്തിന്റെ ഉടമസ്ഥരായ മുസ്ലിം പ്രിന്റിംഗ് ആൻ്റ് പബ്ലിഷിംഗ് കമ്പനിയുടെ മാനേജിങ്ങ് ഡയക്ടർ കൂടിയായിരുന്നു ബാഫഖി തങ്ങൾ. എം.ഇ.എസ്സിന്റെ (മുസ്ലിം എജുക്കേഷണൽ സൊസൈറ്റി) സ്ഥാപകാംഗമായിരുന്നു അദ്ദേഹം പിന്നീട് സമസ്തയുടെ നിലപാടുകളോട് പിന്തുണ പ്രഖ്യാപിച്ചു. പയ്യോളി, നടുവട്ടം, മണത്തല, വാടാനപ്പള്ളി, തലശ്ശേരി, അങ്ങാടിപ്പുറം തളിക്ഷേത്രം തുടങ്ങിയിടങ്ങളിൽ പടർന്ന വർഗീയ കലാപക്കനലുകളെ  പ്രാദേശികമായി തന്നെ ഒതുക്കി നിർത്തുവാനും സാമുദായിക സംഘർഷം രമ്യമായി പരിഹരിക്കാനും ബാഫഖി തങ്ങളുടെ നേതൃപദവിക്കായി. 

മത രംഗത്തും സജീവ സാന്നിധ്യമായിരുന്ന ബാഫഖി തങ്ങൾ മലബാറിലെ നിരവധി പള്ളികളുടെയും മദ്രസ്സകളുടെയും യത്തീംഖാനകളുടെയും ഭാരവാഹിയായി പ്രവർത്തിച്ചു. പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ, കോഴിക്കോട്ടെ തർബിയത്തുൽ ഇസ്‌ലാം സഭ, കുറ്റിച്ചിറ അൻസാറുൽ മുസ്‌ലിമീൻ സംഘം, തലശ്ശേരി ദാറുസ്സലാം യത്തീംഖാന എന്നിങ്ങനെ നീളുന്നു ആ പട്ടിക. കോഴിക്കോട് പുഴവക്കത്തെ മുഹയ്‌ദ്ദീൻ പള്ളിയും എലത്തൂർ വലിയ ജുമുഅത്ത് പള്ളിയും ഇന്ന് കാണുന്ന രൂപത്തിൽ പുതുക്കിപ്പണിതത് അദ്ദേഹത്തിൻ്റെ പരിശ്രമഫലമായാണ്. ഫാറൂഖ് കോളേജ്, സർ സയ്യിദ് കോളേജ്, പി. എസ്. എം. ഒ. കോളേജ്, സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക്കൽ, പട്ടിക്കാട്  ജാമിയ്യ: നൂരിയ്യ അറബിക് കോളേജ്, കോഴിക്കോട് അൻസുറാൽ ഇസ്ലാം മദ്രസ്സ, തിരൂരങ്ങാടി യത്തീം ഖാന, മമ്പാട് കോളേജ്, ഫാറൂഖ് ട്രെയിനിംഗ് കോളേജ് തുടങ്ങിയ അനേകം സ്ഥാപനങ്ങളിൽ അദ്ദേഹത്തിൻ്റെ കയ്യൊപ്പ് കാണാൻ സാധിക്കും.
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ മദ്രസാ പ്രസ്ഥാനത്തിൻ്റെ സംസ്ഥാപകൻ കൂടിയായ ബാഫഖി തങ്ങൾ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടേയും, സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിൻ്റെയും ട്രഷർ, പ്രസിഡന്റ്,  പട്ടിക്കാട് ജാമിഅ സ്ഥാപക പ്രസിഡന്റ്, തുടങ്ങി നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചു. സാമ്പത്തിക പ്രതിബദ്ധത മൂലം പഠനം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക് സ്കോളർഷിപ് പദ്ധതി നടപ്പിലാക്കിയിരുന്നു ബാഫഖി തങ്ങൾ. 

ബാഗ്ദാദ്, ജറുസലേം, ബൈത്തുൽ മുഖദ്ദിസ് ഈജിപ്ത്, മലേഷ്യ, സിലോൺ, സിങ്കപ്പൂർ, ഇന്തോനേഷ്യ, ബർമ്മ, സൗദി അറേബ്യ എന്നീ നാടുകളിൽ പര്യടനം നടത്തിയ തങ്ങൾ ഇരുപത്തിമൂന്ന് തവണ ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്. അക്കാലത്ത് ഹാജിമാരുടെ പ്രധാന ആശ്രയമായിരുന്ന നുസ്രത്തുൽ മസാകീൻ അന്യാധീനമായി പോവാതിരിക്കാൻ അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു അന്യാധീനപ്പെട്ടു പോയിരുന്ന മലയാളി ഹാജിമാരുടെ മുസാഫർഖാന - കേയീറുബാത്ത്- തിരിച്ചു പിടിക്കാൻ  സഊദി ഭരണകൂടത്തോട് പോലും അദ്ദേഹം ചർച്ചകൾ നടത്തിയിട്ടുണ്ട്.1973 ജനുവരി 5-ാം തിയ്യതി ഫൈസൽ രാജാവ് നൽകിയ ലോകമുസ്ലിം നേതാക്കൾക്കുള്ള വിരുന്നിൽ പങ്കെടുത്തപ്പോഴായായിരുന്നു അത്. പ്രസ്തുത വർഷം ജനുവരി 19 വെള്ളിയാഴ്‌ച മക്കയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രവാചക പത്നി ഖദീജ ബീവിയുടെയും  പ്രിയമകൻ ഖാസിം (റ)മിൻ്റെയും തിരുചാരത്ത് ജന്നത്തുൽ ബഖീഇലാണ് ഖബറിടം. മൂന്ന് ഭാര്യമാരും ഇരുപത്തി ഒന്ന് മക്കളുമായിരുന്നു ബാഫഖി തങ്ങൾക്ക്.

Education & Studies

  • Primary education, followed by traditional Islamic Dars education at Veliyankode Juma Masjid under Thattangara Kuttyammu Musliyar and later under Muhammad Musliyar.

Genealogy & Lineage

Son: Abdul Qader Bafaqi
Son: Hamid Bafaqi
Spouse: Shareefa Qadeeja Tanur
Brother:Abdulla Bafaqi
Son-in-law:Abdulla Bafaqi
Son-in-law:Abdulla Bafaqi
Son:Abdulla Bafaqi Tanur
Son:Aboobakkar Bafaqi
Son:Ahmed Bafaqi
Son-in-law:Ameeen Bafaqi
Son:Hamza Bafaqi
Son:Hassan Bafaqi
Son:Husanin Bafaqi
Son:Ibraheem Bafaqi
Son:Muhammed Bafaqi
Son-in-law:Muhsin Shihab
Daughter-in-law:Nafeesa
Mother:Puthiya Maliyekkal Fathima Beevi
Father:Sayyid Abdul Qadar Bafaqi
Brother:Sayyid Ahmed Bafaqi
Son-in-law:Sayyid Ali Bafaqi
Son:Sayyid Ali Bafaqi
Brother:Sayyid Hashim Bafaqi
Brother:Sayyid Muhammed Bafaqi
Son-in-law:Sayyyid Umer Bafaqi
Daughter-in-law:Shareefa
Daughter-in-law:Shareefa Ayisha Beevi
Daughter-in-law:Shareefa Ayisha Beevi
Spouse:Shareefa Ayisha Beevi Chaliyam
Daughter-in-law:Shareefa Fathima
Daughter-in-law:Shareefa Fathima
Daughter-in-law:Shareefa Fathima
Daughter:Shareefa Fathima Beevi
Spouse:Shareefa Fathima Pudiyangadi
Daughter-in-law:Shareefa Haniyya
Daughter-in-law:Shareefa Mariyam
Daughter:Shareefa Mariyam Beevi
Sister:Shareefa Maryam Beevi
Sister:Shareefa Mulla Beevi
Daughter-in-law:Shareefa Nafeesa
Daughter-in-law:Shareefa Nafeesa
Daughter-in-law:Shareefa Nafeesa
Daughter:Shareefa Nafeesa
Daughter-in-law:Shareefa Naseema
Daughter:Shareefa Qadeeja
Daughter-in-law:Shareefa Roula
Sister:Shareefa Rouza Muthu Beevi
Daughter:Shareefa Ruqiyya
Daughter-in-law:Shareefa Safoora
Daughter:Shareefa Ummu Qulsu
Daughter:Shareefa Zainab Mulla Beevi
Son:Umer Bafaqi
Son:Usman Bafaqi
Son:Zainul Abideen Bafaqi Tirur

Speech & Audio Clips

1786964848879 shihab thangal on bafaqi thangal
1787135914853 Bafaqi thagnal Quran recitation

Archived Files & Documents

1787136831667 1276

Historical File

1787223262527 Bafaqi Thangal

Historical File

Photo Gallery

Bafaqi Thangal: Leadership and Public Life
Enlarge
+2 Photos

Bafaqi Thangal: Leadership and Public Life

A collection of photographs featuring Sayyid Abdurahman Bafaqi Thangal alongside prominent political, religious, and community leaders, reflecting his wide public engagement and influential role in Kerala Muslim society.

Thumbnail
Thumbnail
Portraits of Sayyid Abdurahman Bafaqi Thangal
Enlarge
+2 Photos

Portraits of Sayyid Abdurahman Bafaqi Thangal

A collection of portraits of Sayyid Abdurahman Bafaqi Thangal, presenting his distinctive appearance and dignified public persona through different stages of his life.

Thumbnail
Thumbnail

Embedded Videos

Academic References & Sources

  1. ബാഫഖി തങ്ങൾ എന്ന കർമ്മയോഗി by സ്മരണിക 2000Link

Profile Overview

Abdurrahiman Bafaqi Thangal
English NameAbdurrahiman Bafaqi Thangal
Malayalam Nameസയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ
Arabic Nameالسيد عبد الرحمان بافقي
Pet Nameഖാഇദുൽ ഖൗം
House Nameപുതിയ മാളിയേക്കൽ
Qabeela (Clan)Ba Faqih (آل بافقيه)
NationalityIndian
Current PlaceMakkah
Birth Details19 February 190625/12/1323 AH
Death Details18 January 197314 Dhu al-Hijjah 1392 AH
Keywords
Sayyid Abdurahman Bafaqi ThangalAbdurahman Bafaqi ThangalBafaqi ThangalAbdul Rahman BafaqiPuthiyamaliyekkalKoyilandyMuslim LeagueIndian Union Muslim LeagueIUMLSamastha Kerala Jamiyyathul UlamaSamastha Kerala Islam Matha Vidyabhyasa BoardJamia NooriyaHajj CommitteeWaqf BoardChandrikaMuslim Printing and Publishing CompanyMuslim Educational SocietyMESIslamic EducationMuslim LeaderKerala Muslim History

iana

BA FAQIH SAYYIDS OF KERALA SAYYID ABDURAHMAN BAFAQI THANGAL

By Hussain Randathani

View Link

സയ്യിദ് അബ്ദു റഹിമാൻ ബാഫഖി തങ്ങൾ

By എം.സി. ഇബ്രാഹിം

View Link

താലപ്പാവ് ബാഫഖി തങ്ങൾ ഓര്മഅനുഭവം

By സലാം ഫൈസി മുക്കം

View Link

ബാഫഖി തങ്ങൾ

By ആറ്റക്കോയ പള്ളിക്കണ്ടി

View Link

കേരളത്തിന്റെ സ്നേഹതേജസ്

By കെ.പി. കുഞ്ഞിമൂസ

View Link

ബാഫഖി തങ്ങൾ എന്ന കർമ്മയോഗി

By സ്മരണിക 2000

View Link

ബാഫഖി തങ്ങൾ

By അബൂ സിദ്ധീഖ്

View Link

ബാഫഖി തങ്ങൾ ജീവിതം-രാഷ്ട്രീയം-ദർശനം

By മുഹമ്മദ് സാദിഖ് വാഫി ഇടശ്ശേരി

സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ രാഷ്ട്രീയ ജീവചരിത്രം

By അഹമ്മദ്‌കുട്ടി ഉണ്ണികുളം