Home>People Directory>Sayyid Hashim Bafaqi Thangal

Sayyid Hashim Bafaqi Thangal

Freedom Fighter

Biography

വിദ്യാർത്ഥിയായിരിക്കെ ദേശീയ പ്രസ്ഥാനത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഖിലാഫത്ത് പ്രസ്ഥാനം, സ്വദേശി പ്രസ്ഥാനം, സത്യാഗ്രഹ സമരങ്ങൾ എന്നിവയിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനിയായിരുന്നു സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ.

1893-ൽ സയ്യിദ് ഹുസൈൻ ബാഫഖിയുടെ മകനായി ജനിച്ചു. കൊൽക്കത്തയിലെ പ്രമുഖ വ്യാപാരിയായിരുന്നു ഹുസൈൻ ബാഫഖിയുടെ പിതാവ്. വ്യാപാരാവശ്യാർത്ഥമാണ് മറ്റു സയ്യിദ് കുടുംബങ്ങളോടൊപ്പം ഹുസൈൻ ബാഫഖി തങ്ങൾ കൊയിലാണ്ടിയിലെത്തുന്നത്.

കൊയിലാണ്ടി ബാസൽ മിഷൻ സ്കൂളിലായിരുന്നു തങ്ങളുടെ  പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്തെ സയ്യിദ് കുടുംബങ്ങളിൽ നിന്നും വിഭിന്നമായി ആധുനിക വിദ്യാഭ്യാസരീതിയിലേക്ക് അദ്ദേഹം പ്രവേശിച്ചു. 1912-ൽ കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ വിദ്യാർത്ഥിയായി ചേർന്നു. 1918-ൽ അവിടത്തെ പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ ചേർന്നു.

അലിഗഡിലെ പഠനകാലത്താണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം അദ്ദേഹത്തെ ശക്തമായി സ്വാധീനിക്കുന്നത്. ഖിലാഫത്ത് പ്രസ്ഥാനം കൊടുമ്പിരികൊള്ളുന്ന കാലത്ത് വിദ്യാർത്ഥിയായിരിക്കെ കേരളത്തിലേക്ക് തിരിച്ചെത്തി ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി.

ഇ. മൊയ്തു മൗലവി, കെ. മാധവൻ നായർ, കെ.എം. സീതി സാഹിബ്, കെ. കേളപ്പൻ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് തുടങ്ങിയ നേതാക്കളോടൊപ്പം സ്വദേശി പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തു

പിന്നീട് ബർമയിലേക്ക് പോയ അദ്ദേഹം അവിടെ വൈറ്റ് വേ ലൈഡ് ലോ എന്ന യൂറോപ്യൻ കമ്പനിയിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തു. എന്നാൽ തുടർപഠനത്തിനായി ജോലി രാജിവെച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങി.

1928-ൽ എൽ.എം.പി. പഠനത്തിനായി മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നു. പഠനകാലത്തും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം സത്യാഗ്രഹ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. 1930-ലെ ഉപ്പുസത്യാഗ്രഹത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കെ 1931-ൽ അദ്ദേഹം രോഗബാധിതനാവുകയും നാട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അതേ വർഷം അദ്ദേഹം മരണപ്പെടുകയും ചെയ്തു.

വിദ്യാർത്ഥിയായിരിക്കെ 1920-ലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മൂത്ത സഹോദരി റൗള മുത്തുബീവിയാണ് ഭാര്യ. 1921ൽ വിദ്യാർത്ഥിയായിരിക്കെയാണ് മൂത്ത മകൻ സയ്യിദ് ഉമർ ബാഫഖി തങ്ങൾ ജനിച്ചത്. 1924-ൽ രണ്ടാമത്തെ മകൻ മുഹമ്മദ് അബൂബക്കർ ബാഫഖി ജനിച്ചു.

Education & Studies

  • ✓Primary Education- Basel Mission School, Koyilandy
  • ✓College Education- Calicut Christian College (1912–1918)
  • ✓Higher Education- Aligarh Muslim University
  • ✓Medical Education- LMP (Licentiate Medical Practitioner), Madras Medical College

Genealogy & Lineage

Father:Sayyid Hussain Bafaqi
Spouse:Raula Muthu Beevi
Son:Muhammad Abu Bakr Bafaqi

Archived Files & Documents

Newspaper Article on Sayyid Hashim Bafaqi Thangal

A newspaper feature highlighting the life and freedom struggle activities of Sayyid Hashim Bafaqi Thangal, including his involvement in the Khilafat and nationalist movements.

Academic References & Sources

  1. കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം by പി.പി.മമ്മത് കോയ പരപ്പിൽ, published by FOCUS publications (1994)Link

Profile Overview

Sayyid Hashim Bafaqi Thangal
English NameSayyid Hashim Bafaqi Thangal
Malayalam Nameസയ്യിദ് ഹാഷിം ബാഫഖി തങ്ങൾ
Arabic Nameالسيّد هاضم بافقي
Pet Nameഹാഷിം ബാഫഖി തങ്ങൾ
House Nameഷേഹന്റെവിടെ
Qabeela (Clan)Ba Faqih (آل بافقيه)
NationalityIndian
Birth PlaceKoylandi
Birth Details1893
Death Details1931