Home>People Directory>Sayyid Umar Bafaqi Thangal

Sayyid Umar Bafaqi Thangal

Political Leader, Former MLA & Waqf Board Chairman

Biography

മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്ന മുസ്‌ലിം ലീഗ് പ്രവർത്തകനും മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്നു സയ്യിദ് ഉമർ ബാഫഖി തങ്ങൾ.

ഖിലാഫത്ത്-സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്ന സയ്യിദ് ഹാഷിം ബാഫഖി തങ്ങളുടെയും റൗള മുത്തുബീവിയുടെയും മകനായി 1924 ജൂലൈ 21-ന് കൊയിലാണ്ടിയിലെ വലിയകത്ത് തറവാട്ടിൽ ജനിച്ചു.

കൊയിലാണ്ടി മഠത്തിൽ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോഴിക്കോട് കുറ്റിച്ചിറ ഗവൺമെന്റ് സ്കൂളിലും ഹിമായത്തുൽ ഇസ്‌ലാം സ്കൂളിലും പഠിച്ചു. 1936-ൽ മതപഠനത്തിനായി വിശുദ്ധ മക്കയിലേക്ക് പോയ അദ്ദേഹം പരിശുദ്ധ കഅ്ബയുടെ പരിസരത്തുള്ള മദ്റസത്തുൽ സുഅലുമിയ്യ കോളേജിൽ പ്രമുഖ പണ്ഡിതന്മാർക്ക് കീഴിൽ കർമ്മശാസ്ത്രത്തിലും ഖുർആനിലും അവഗാഹം നേടി.

1940-ൽ നാട്ടിൽ തിരിച്ചെത്തിയ ശേഷം അമ്മാവനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോടൊപ്പം അരിവ്യാപാരത്തിൽ പങ്കാളിയാവുകയും, നാൽപതുകളുടെ ആരംഭത്തിൽ വ്യാപാരത്തോടൊപ്പം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്തു.

പോക്കർ സാഹിബ്, ഉപ്പി സാഹിബ്, സീതി സാഹിബ്, ഹൈദ്രോസ് വക്കീൽ തുടങ്ങിയ നേതാക്കളോടൊപ്പം ചെറുപ്പം മുതൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന അദ്ദേഹം, കുറുമ്പ്രനാട്, കോഴിക്കോട്, വടക്കേ മലബാർ തുടങ്ങിയ പ്രദേശങ്ങളിൽ മുസ്‌ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

പാർട്ടിയിൽ, ആദർശ രാഷ്ട്രീയത്തിന്റെ വക്താവായി അറിയപ്പെട്ടിരുന്ന അദ്ദേഹം, കോഴിക്കോട് താലൂക്ക് മുസ്‌ലിം ലീഗ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറർ, ഉന്നതാധികാര സമിതി അംഗം, കോഴിക്കോട് മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു.

1967-ൽ കൊണ്ടോട്ടിയിൽ നിന്നും 1971-ൽ താനൂരിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗ് പാർട്ടിയുടെ നിയമസഭാ ചീഫ് വിപ്പായും, 1980 മുതൽ 1989 വരെ മൂന്ന് തവണ വഖഫ് ബോർഡ് ചെയർമാനായും പ്രവർത്തിച്ചു. അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ് സംസ്ഥാനത്തെ മുസ്‌ലിം സ്ഥാപനങ്ങൾക്ക് ധനസഹായ പദ്ധതി ആരംഭിക്കുന്നതും, മുക്രിമാർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതും.

സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ട്രഷററായും, പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം അറബി കോളേജ്, കൊയിലാണ്ടി റഫീഖുൽ ഇസ്‌ലാം സംഘം എന്നിവയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

കൊയിലാണ്ടി ഹയാത്തുൽ ഇസ്‌ലാം, പൊന്നാനി മഊനത്തുൽ ഇസ്‌ലാം, കാരന്തൂർ മർക്കസ്സുസ്സഖാഫത്തിസ്സുന്നിയ്യ, കോഴിക്കോട് മുദാരക്കര പള്ളി, മായനാട് പള്ളി, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പിലും മുഖ്യ കാർമികത്വം വഹിച്ചു. മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചു.

1975-ൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പിളർന്നപ്പോൾ സി.കെ.പി. മമ്മുക്കേയി, എം.കെ. ഹാജി എന്നിവരോടൊപ്പം അഖിലേന്ത്യാ മുസ്‌ലിം ലീഗ് രൂപീകരിക്കുകയും പാർട്ടിയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. പിന്നീട് മാതൃസംഘടനയിലേക്ക് തിരിച്ചെത്തി.

1959-ലെ വിമോചന സമരത്തിൽ പങ്കെടുത്ത് കലക്ടറേറ്റ് പിക്കറ്റ് ചെയ്തതിനെ തുടർന്നും, അടിയന്തരാവസ്ഥക്കാലത്ത് സർക്കാരിനെതിരെ പ്രവർത്തിച്ചുവെന്ന കുറ്റമാരോപിക്കപ്പെട്ടും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ജീവിതകാലത്ത് ഇരുപത്തിരണ്ടു തവണ ഹജ്ജ് കർമ്മം നിർവഹിച്ചു.

അമ്മാവനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രി ശരീഫ സൈനബ ആയിരുന്നു ഭാര്യ. ഈ ദാമ്പത്യത്തിൽ അഞ്ച് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു.

2008 ആഗസ്റ്റ് 2-ന് കൊയിലാണ്ടിയിൽ വഫാത്തായി. കൊയിലാണ്ടി വലിയകത്ത് മഖാമിലാണ് അന്ത്യവിശ്രമം.

Education & Studies

  • ✓Primary Education - Koyilandy Mathathil School
  • ✓School Education – Kuttichira Government School, Kozhikode, Himayathul Islam School, Kozhikode
  • ✓Religious Education – Madrasathul Su'alumiyya College, Makkah

Genealogy & Lineage

Brother:Muhammad Abubakar Bafaqi
Mother:Rawla Muthubeebi
Spouse:Sharifa Zainab

Photo Gallery

Portraits of Sayyid Umar Bafaqi Thangal
Enlarge
+6 Photos

Portraits of Sayyid Umar Bafaqi Thangal

Portrait photographs of Sayyid Umar Bafaqi Thangal, documenting his appearance across different periods of his life.

Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Sayyid Umar Bafaqi Thangal at Public Ceremonies and Programs
Enlarge
+61 Photos

Sayyid Umar Bafaqi Thangal at Public Ceremonies and Programs

Photographs of Sayyid Umar Bafaqi Thangal attending public ceremonies, religious gatherings, political programs, institutional events, and other public functions.

Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail

Academic References & Sources

  1. കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം by പി.പി.മമ്മത് കോയ പരപ്പിൽ, published by FOCUS publicationsLink

Links

Speech by Sayyid Umar Bafaqi Thangal at the Darul Hidaya Complex Inauguration – Edappal, 1987

A speech delivered by Sayyid Umar Bafaqi Thangal at the inauguration function of the Darul Hidaya Complex in Edappal, comprising a nursery, school and mosque.

Profile Overview

Sayyid Umar Bafaqi Thangal
English NameSayyid Umar Bafaqi Thangal
Malayalam Nameസയ്യിദ് ഉമർ ബാഫഖി തങ്ങൾ
Arabic Nameالسيّد عمر البافقي
Pet Nameഉമർ ബാഫഖി തങ്ങൾ
House Nameവലിയകത്ത്
Qabeela (Clan)Ba Faqih (آل بافقيه)
NationalityIndian
Birth PlaceValiyakath Tharavadu, Koyilandy
Current PlaceValiyakath Maqam, Koyilandy
Birth Details21 July 1924
Death Details2 August 2008