Sayyid Abdurahman Imbichikoya Thangal Al-Aydarusi
Islamic Scholar & AuthorBiography
കേരളത്തിൽ ജീവിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയ പണ്ഡിതനും ഗ്രന്ഥകാരനുമാണ് സയ്യിദ് അബ്‌ദുറഹ്‌മാൻ ഇമ്പിച്ചികോയ തങ്ങൾ അൽ ഐദറൂസി. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പഠിച്ചതിനാൽ അസ്‌ഹരി തങ്ങൾ എന്നാണ് അറിയപ്പെടുന്നത്.
1920 കളുടെ തുടക്കത്തിൽ കുന്നംകുളത്തിനടുത്ത മരത്തംകോട് പ്രദേശത്ത് സയ്യിദ് മുഹമ്മദ് കൊച്ചുകോയ തങ്ങളുടെയും ഫാത്തിമത്തുസ്സുഹ്റ (പൂക്കുഞ്ഞി ബീവി)യുടെയും മകനായി ജനിച്ചു. ഹളർമൗത്തിൽ നിന്ന് കേരളത്തിലെത്തിയ സയ്യിദ് അബ്ദുറഹ്മാൻ അൽ ഹൈദറൂസിയിലേക്കാണ് അദ്ദേഹത്തിന്റെ പരമ്പര എത്തിച്ചേരുന്നത്. പിതാവ് സയ്യിദ് മുഹമ്മദ് കൊച്ചുകോയ തങ്ങൾ കേരളത്തിലെ തങ്ങൾ കുടുംബങ്ങളിൽനിന്ന് ബാഖവി ബിരുദം നേടിയ ആദ്യത്തെ പണ്ഡിതനാണ്. പിതാമഹനായ സയ്യിദ് അബ്ദുറഹ്മാൻ മുഹ്‌ളാർ ഇമ്പിച്ചിക്കോയ തങ്ങൾ രിഫാഈ ത്വരീഖത്തിന്റെ ശൈഖായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോക്കൂർ മുസ്‌ലിയാർ, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, എന്നിവരുടെ കീഴിൽ ദർസ് പഠനം നടത്തി. തുടർന്ന് വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിൽ നിന്ന് ബാഖവി ബിരുദം നേടുകയും, തലക്കടത്തൂരിൽ ദർസ് ആരംഭിക്കുകയും ചെയ്തു. ശേഷം ഉത്തരപ്രദേശിലെ ദാറുൽ ഉലൂം ദയൂബന്ദിൽ നിന്ന് ഖാസിമി ബിരുദവും നേടി.
പിന്നീട് വിദേശ ഉപരിപഠനം ഉദ്ദേശിച്ച അദ്ദേഹം, ഈജിപ്തിലെ അൽ-അസ്ഹർ യൂണിവേഴ്സിറ്റിയിലും കെയ്റോ യൂണിവേഴ്സിറ്റിയിലും, ഉപരിപഠനം നടത്തി.
പി.എച്ച്.ഡി.ക്കുള്ള തയ്യാറെടുപ്പിനിടയിൽ ലിബിയയിലെ സനൂസി യൂനിവേഴ്സിറ്റിയിൽ പ്രൊഫസറായി നിയമിതനായി. അവിടെ മൂന്ന് വർഷം അധ്യാപനം നടത്തി. തുടർന്ന് സഊദി അറേബ്യയിലെ വാദി ദവാസിറിലെ ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിൽ അധ്യാപകനായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. തുടർന്ന് മക്കയ്ക്കടുത്ത ഖുലൈസായിൽ പതിനേഴ് വർഷം അധ്യാപനരംഗത്ത് പ്രവർത്തിച്ചു.
പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന തങ്ങൾ. അറബ് സാഹിത്യത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. അറബ് ലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ട ‘താരീഖുൽ അറബി വൽ അറബിയ്യ’ എന്ന അദ്ദേഹത്തിന്റെ പുസ്തകം അറബികൾക്കു പോലും ഉൾക്കാഴ്ച്ച നൽകുന്നതായിരുന്നു. ‘മിൻ നവാബിഇ ഉലമാഇ മലബാർ’ എന്ന പുസ്തകം മലബാറിലെ പൗരാണിക വിജ്ഞാനകേന്ദ്രങ്ങൾ, മസ്ജിദുകൾ, പഠനരീതികൾ, പണ്ഡിതന്മാർ എന്നിവയെക്കുറിച്ചുള്ള പ്രധാന ചരിത്രകൃതിയാണ്. ഈ ഗ്രന്ഥം യു.എ.ഇ.യിലെ ഔഖാഫ് മന്ത്രാലയം വഴിയാണ് അച്ചടിച്ച് വിതരണം ചെയ്തത്. 2003-ൽ പ്രസിദ്ധീകരിച്ച മമ്പുറം തങ്ങളുടെ ചരിത്രഗ്രന്ഥവും അറബി ഭാഷയിലാണ് രചിച്ചത്.
കേരളത്തിലേക്ക് മടങ്ങിയെത്തിയശേഷം അദ്ദേഹം മത-വിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും സജീവമായി. 1993-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1995 മുതൽ 2004 വരെ സംഘടനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
2015 നവംബർ 22-ന് അദ്ദേഹം വഫാത്തായി.
Education & Studies
- ✓Dars under Kokkur Musliyar
- ✓Dars under Karinkappara Muhammad Musliyar
- ✓Baqavi – Baqiyathussalihath, Vellore
- ✓Qasimi – Darul Uloom Deoband
- ✓Higher studies – Al-Azhar University, Egypt
- ✓Higher studies – Cairo University, Egypt
Genealogy & Lineage
Profile Overview

iana
تاريخ العرب والعربية
By സയ്യിദ് അബ്ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ഐദറൂസി
من نوابغ علماء مالابار
By സയ്യിദ് അബ്ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ഐദറൂസി
تاريخ مَمْبُرَم تَنْغَل
By സയ്യിദ് അബ്ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ഐദറൂസി
مكانة التصوف في الإسلام
By സയ്യിദ് അബ്ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ഐദറൂസി
