Home>People Directory>Sayyid Muhammad Maula Bukhari

Sayyid Muhammad Maula Bukhari

Quthub & Sufi

Biography

സൂഫിവര്യനും ഖുതുബും മതപ്രബോധകനുമായിരുന്നു ഹസ്രത്ത് സയ്യിദ് മുഹമ്മദ് മൗലാ ബുഖാരി തങ്ങൾ. കേരളത്തിലുടനീളം സഞ്ചരിച്ച് ഇസ്‌ലാമിക പ്രബോധനം നടത്തിയ അദ്ദേഹം, നിരവധി പള്ളികളുടെ നിർമാണത്തിനും മതപ്രബോധന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

പൊന്നാനിയിൽ ജനിച്ചു, ആദ്യം വളപ്പട്ടണത്തും, പിന്നീട് ലക്ഷദ്വീപിലെ കവരത്തിയിയിലും താമസമാക്കിയ മുഹമ്മദുൽ പൊന്നാനിയുടെയും സയ്യിദ് ഉമർ ഹൈറേദാസുൽ മക്കിയുടെ പുത്രി ആയിഷയുടെയും മകനായി 1731-ൽ (ഹിജ്റ 1144) കവരത്തി ദ്വീപിൽ ജനിച്ചു. പ്രാഥമിക മതപഠനം മാതാമഹനിൽ നിന്ന് നേടി. തുടർന്ന് ശൈഖ് കാസിം കവരത്തിയുടെ കീഴിൽ ഇസ്‌ലാമിക ശാസ്ത്രങ്ങളും ദർശനങ്ങളും അഭ്യസിച്ചു.

ചെറുപ്പത്തിൽത്തന്നെ ജ്യേഷ്ഠസഹോദരനും വളപ്പട്ടണം ഖാസിയുമായ സയ്യിദ് ഇബ്രാഹീം ഖാളി, അദ്ദേഹത്തെ കവരത്തിയിൽനിന്ന് വളപട്ടണത്തേക്ക് കൊണ്ടുപോവുകയും അദ്ദേഹത്തിന്റെ  മേൽനോട്ടത്തിൽ മതപഠനവും പരിശീലനവും തുടരുകയും ചെയ്തു. പഠനം പൂർത്തിയാക്കിയശേഷം ഇസ്‌ലാമിക പ്രബോധനരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് മതപ്രചാരണം നടത്തി. അദ്ദേഹത്തിന്റെ പ്രബോധനങ്ങളിൽ ആകൃഷ്ടരായി യഹൂദരും ക്രൈസ്തവരും ഹിന്ദുക്കളുമുൾപ്പെടെ നിരവധി പേർ ഇസ്‌ലാം സ്വീകരിച്ചതായി ചരിത്രവിവരണങ്ങൾ രേഖപ്പെടുത്തുന്നു.

തിരുവിതാംകോട് പള്ളി, വടുതലയിലെ കോട്ടൂർ പള്ളി തുടങ്ങി കേരളത്തിനകത്തും പുറത്തുമായി നിരവധി പള്ളികളുടെ നിർമാണത്തിന് അദ്ദേഹം നേത്രത്വം നൽകി. അദ്ദേഹത്തിന്റെ നേത്രത്വത്തിലാണ് ചെമ്പിട്ടപള്ളിയുടെ പുനർനിർമാണം നടക്കുന്നത്. ഇതിനായി സഞ്ജൂർ എന്ന ജൂതവ്യക്തി വലിയൊരു തേക്കുമരം സംഭാവന ചെയ്തതായും, തിരുവിതാംകോട് പള്ളിയുടെ നിർമാണത്തിനാവശ്യമായ തേക്കുമരം താനൂരിൽനിന്ന് കടൽമാർഗം കൊണ്ടുപോയതായും രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ശിഷ്യഗണങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. കായൽപട്ടണം സ്വദേശിയും, പണ്ഡിതനും 'അല്ലഫൽ അലിഫ്' മുതലായ സുപ്രസിദ്ധ ഗ്രന്ഥങ്ങളുടെ കർത്താവുമായ ഉമറുൽ ഖാഹിരി(റ) മൗലാ തങ്ങളുടെ ശിഷ്യന്മാരിൽ പ്രമുഖനാണ്.

നാലു വിവാഹങ്ങൾ ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആദ്യ ഭാര്യ കവരത്തി സ്വദേശിനി ശൈഖാ എന്നവരായിരുന്നു. ഈ ദാമ്പത്യത്തിൽ ഫാത്വിമ, സായിദ എന്നീ രണ്ട് പുത്രിമാരുണ്ടായി. രണ്ടാമത്തെ ഭാര്യ നെട്ടൂർ സ്വദേശിനിയായ സയ്യിദത്ത് മദനിയ്യയായിരുന്നു. ഇവരിൽ സൈനബ, ആയിഷ എന്നീ രണ്ട് പുത്രിമാർ ജനിച്ചു. മൂന്നാമത്തെയും നാലാമത്തെയും വിവാഹങ്ങൾ യഥാക്രമം മൈസൂരിൽനിന്നും തലശ്ശേരിയിൽനിന്നുമായിരുന്നു. നാലു പുത്രിമാരിൽ ആയിഷ ഒഴികെയുള്ളവർക്ക് സന്താനങ്ങളുണ്ടായിരുന്നു. കവരത്തിയിലെ ഭാര്യയും പുത്രിമാരും പിന്നീട് നെട്ടൂരിലെത്തി അദ്ദേഹത്തോടൊപ്പം താമസമാക്കി. പിന്നീട് അദ്ദേഹം രണ്ടാമത്തെ ഭാര്യയോടും മക്കളോടുമൊപ്പം കണ്ണൂരിലേക്ക് താമസം മാറ്റി.

മൗലാ തങ്ങളുടെ അപദാനങ്ങൾ പ്രകീർത്തിച്ചും ജീവിതചരിത്രം രേഖപ്പെടുത്തിയും നിരവധി മൗലിദുകളും കാവ്യങ്ങളും റാത്തിബുകളും രചിക്കപ്പെട്ടിട്ടുണ്ട്. മൗലാ തങ്ങളെക്കുറിച്ച് മാപ്പിള ലബ്ബ ആലിം സാഹിബ് ‘മിൻഹത്തുൽ ബാരി ഫീ മിദ്ഹത്തിൽ ബുഖാരി’ എന്ന പേരിൽ ഒരു മൗലിദും, ‘റാത്തിബുൽ ജലാലിയ്യഃ’ എന്ന പേരിൽ ഒരു റാത്തീബും രചിച്ചിട്ടുണ്ട്. ഈ കൃതി മൗലാ തങ്ങളുടെ ജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള വിലപ്പെട്ട ചരിത്രരേഖയാണ്. കോയക്കുട്ടി തങ്ങൾ രചിച്ച് കൈയെഴുത്തു കൃതിയായി അവശേഷിച്ച ‘ഫൈളുസ്സാരി’യെ ആധാരമാക്കിയാണ് ഈ മൗലിദ് തയ്യാറാക്കിയത്. മൗലാ തങ്ങളുടെ അപദാനങ്ങളെ പ്രകീർത്തിച്ച് ‘മിൻഹത്തുൽ ബാരീ’ എന്ന പേരിൽ ചേറ്റുവ പരീക്കുട്ടി സാഹിബും കാവ്യം രചിച്ചിട്ടുണ്ട്.

ഇതിനു പുറമെ, പാടൂർ സയ്യിദ് മുഹമ്മദ് ഫഖ്റുദ്ദീൻ കോയക്കുട്ടി തങ്ങളുടെ ‘നഫ്ഹത്തുൽ ബാരി’, അദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് ഈസാ കുഞ്ഞി സീതി തങ്ങളുടെ ‘മുഖ്തസറു മിൻഹത്തിൽ ബാരീ’, തക്യാവിലെ സയ്യിദ് മുഹമ്മദ് ഹംസ ചെറുകുഞ്ഞിക്കോയ തങ്ങളുടെ ‘മിൻഹത്തുൽ ബാരീ ഫീ മനാഖിബിസ്സയ്യിദി മുഹമ്മദി മൗലൽ ബുഖാരി’, കടപ്പുറം സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ ‘റാത്തിബുൽ ബുഖാരി’ എന്നിവ മൗലാ തങ്ങളെക്കുറിച്ചെഴുതിയ പ്രധാന കൃതികളാണ്.

ഹിജ്റ 1207 ശവ്വാൽ 3-ന്, 63-ാം വയസ്സിൽ തിങ്കളാഴ്ച സയ്യിദ് മുഹമ്മദ് മൗലാ ബുഖാരി തങ്ങൾ വഫാത്തായി. കണ്ണൂർ ജുമുഅത്ത് പള്ളിയുടെ കിഴക്കുഭാഗത്താണ് അന്ത്യവിശ്രമം.

Education & Studies

  • ✓Initial religious education under his maternal grandfather, Sayyid Umar Hairadasul Makki
  • ✓Studied Islamic sciences and philosophy under Shaikh Qasim Kavarathi

Genealogy & Lineage

Father:Sayyid Muhammadul Ponnani
Mother:Sayyidah Aisha
Grandfather:Sayyid Muhammed Bukhari
Great-grandfather:Sayyid Bafaqrudhin
2nd Great-grandfather:Sayyid Ismail Bukhari
Spouse:Sayyidah Shaikha
Daughter:Sayyidah Fatima
Daughter:Sayyidah Zaida
Spouse:Sayyidah Madaniyya
Daughter:Sayyidah Zainab
Daughter:Sayyidah Aisha
Brother:Sayyid Ibrahim Qazi
Brother:Sayyid Faqrudhin
Sister:Zaidaniyya Beevi

Academic References & Sources

  1. ഹസ്രത്ത്‌ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി(ഖ) by കെ. കുഞ്ഞുമുസ്ലിയാർ, MFF (എരമംഗലം), published by കെ. കുഞ്ഞുമുസ്ലിയാർ (1978)Link
  2. കേരളം മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി by ഡോ. സി.കെ. കരീം, published by Charithram Publications (1991)Link

Profile Overview

No Image Available
English NameSayyid Muhammad Maula Bukhari
Malayalam Nameസയ്യിദ് മുഹമ്മദ് മൗലാ ബുഖാരി തങ്ങൾ
Arabic Nameالسيد محمّد بي محمّد مولى البخاري
Pet Nameസയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി
Qabeela (Clan)Al -Bukhari (آل بخاري)
NationalityIndian
Birth Place Kavarathi, Lakshadweep
Current Place Sayyid Muhammed Moula Bukhari Darga, Kannur City Juma Masjid, Kannur
Birth Details17311144 AH
Death Details17921207 Shawwal 3 AH

iana

منحة الباري في مدحة البخاري

By السيد محمد مابلا لبّاي عالم صاحب

راتب الجلالية

By محمد مابلا لبّاي عالم صاحب

فيض الساري

By السيد محمد فقر الدين بن أحمد البخاري

View Link

منحة الباري

By باريكوتّي صاحب من شيتّوفا

نفحة الباري

By السيد محمد فخر الدين كوياكوتي تنغل

مختصر منحة الباري

By السيد محمد بن فقر الدين عيسى البخاري

View Link

منحة الباري في مناقب السيد محمد مولى البخاري

By السيد محمد حمزة شيروكُنهي كويا تنغل

راتب البخاري

By السيد حامد كويا مّا تنغل