Home>People Directory>Sayyid Ismail Bukhari

Sayyid Ismail Bukhari

Sufi Leader

Biography

മതപണ്ഡിതനും സൂഫിവര്യനും ദാർശനികനും ഇസ്‌ലാമിക പ്രബോധകനുമായിരുന്നു സയ്യിദ് ഇസ്മായിൽ ബുഖാരി. കേരളത്തിലുടനീളം സഞ്ചരിച്ച് മതപ്രബോധനം നടത്തിയ അദ്ദേഹം കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം നേടുകയും ചെയ്തു.

കേരളത്തിലെത്തിയ ആദ്യ ബുഖാരി സാദാത്ത്‌ സയ്യിദ് അഹ്മദ് ജലാലുദ്ദീൻ തങ്ങളുടെ മകനായി ഹിജ്റ 945-ൽ, എ.ഡി. 1536-ൽ ജനിച്ചു. പിതാവിനെപ്പോലെ തന്നെ മതപാണ്ഡിത്യത്തിലും ദാർശനിക ചിന്തയിലും പ്രാവീണ്യം നേടിയ അദ്ദേഹം മതപ്രബോധനം ജീവിതചര്യയാക്കി മാറ്റി.

പൊന്നാനി മസ്ജിദുൽ ജാമിഅയിലെ ദർസിൽ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂമിയുടെ കീഴിലും അദ്ദേഹത്തിന്റെ വഫാത്തിന്റെ ശേഷം ഇമാം ഉസ്മാനുബ്‌നു ജമാലുദ്ദീൻ മഅ്ബരിയുടെ കീഴിലും പഠനം നടത്തി. ശേഷം സ്വദേശത്തേക്ക് മടങ്ങിയ അദ്ദേഹം ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകി.

വളപട്ടണത്തുനിന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യവിവാഹം. തുടർന്ന് ഒരു മിഷനറിയുടെ ആത്മവീര്യത്തോടെയും ലക്ഷ്യബോധത്തോടെയും കേരളത്തിലെ പ്രധാന പ്രദേശങ്ങളിലുടനീളം സഞ്ചരിച്ച് മതപ്രബോധനം നടത്തി. പിന്നീട് കൊച്ചിയിൽ താമസമാക്കി പ്രവർത്തനം തുടർന്നു. അദ്ദേഹത്തിന്റെ അനുയായികളിലും ആരാധകരിലും മുസ്‌ലിംകളെക്കൂടാതെ നിരവധി അമുസ്‌ലിംകളും ഉൾപ്പെട്ടിരുന്നു. പൊന്നാനിയിലെ വിശ്രുത പണ്ഡിതനായ ശൈഖ് വലിയ സൈനുദ്ദീൻ മഖ്ദൂമിന്റെ ആത്മീയ ഗുരുവായും അദ്ദേഹം അറിയപ്പെട്ടിരുന്നു. കൊച്ചിയിലെ നിരവധി യഹൂദരും ക്രിസ്ത്യാനികളും ഹിന്ദുക്കളും അദ്ദേഹത്തിന്റെ പ്രബോധനങ്ങളിൽ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.

ഹിജ്റ 1021-ൽ, എ.ഡി. 1612-ൽ 76-ാം വയസ്സിൽ ശൈഖ് സയ്യിദ് ഇസ്മായിൽ ബുഖാരി തങ്ങൾ വഫാത്തായി. കൊച്ചി ചെമ്പിട്ട പള്ളിയിലാണ് അന്ത്യവിശ്രമം.

 

Education & Studies

  • ✓Studied at the Dars of Masjid al-Jami'a, Ponnani, under Sheikh Abdul Aziz Makhdumi.
  • ✓Continued his studies under Imam Usman ibn Jamaluddin Ma'bari following the death of Sheikh Abdul Aziz Makhdumi.

Genealogy & Lineage

Grandfather:Sayyid Ismail Bukhari
Son:Sayyid Ahmad
Son:Sayyid Muhammad
Son:Sayyid Ba Fakhruddin
Daughter:Fatima

Academic References & Sources

  1. ബുഖാരി പ്രമുഖരും ചരിത്ര താവഴിയും by സയ്യിദ് ഉനൈസ് അൽ ബുഖാരി മേൽമുറി, published by സാദത്ത് ബുക്ക്സ്Link
  2. കേരളം മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി by ഡോ. സി.കെ. കരീം, published by Charithram Publications (1991)Link

Profile Overview

No Image Available
English NameSayyid Ismail Bukhari
Malayalam Nameസയ്യിദ് ഇസ്മായിൽ ബുഖാരി
Arabic Nameالشيخ السيد إسماعيل بن أحمد جلال الدين البخاري
Pet Nameഇസ്മായിൽ ബുഖാരി
House Nameസയ്യിദിന്റകത്ത്‌
Qabeela (Clan)Al -Bukhari (آل بخاري)
NationalityIndian
Birth PlaceValapattanam, Kannur
Current PlaceChempittapally, Mattancherry, Ernakulam
Birth Details1536945 AH
Death Details16121021 AH