Home>People Directory>Sayyid Ahmad Jalaluddin

Sayyid Ahmad Jalaluddin

Qazi & Spiritual Leader

Biography

കേരളത്തിലെത്തിയ ആദ്യ ബുഖാരി സാദാത്താണ് സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരി (റ). ഹിജ്റ 928-ൽ  പേർഷ്യയിലെ ബുഖാറയിൽ ജനിച്ച അദ്ദേഹം കടൽമാർഗം മലബാറിലെത്തി വളപട്ടണത്ത് താമസമാക്കി. കേരളക്കരയിലെ സയ്യിദ് സാദാത്തീങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് ഇവിടുന്നാണ്.

വളപട്ടണത്തെത്തിയ സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരിക്കും ഭാര്യക്കും പ്രമുഖ പണ്ഡിതൻ സീതി ഇബ്റാഹീം ഊഷ്മള  സ്വീകരണം നൽകി. അബൂബക്കർ(റ)ന്റെ  സന്താനപരമ്പരയിൽപ്പെട്ട സീതി ഇബ്റാഹീം വളപട്ടണത്തെ 21-ാമത്തെ ഖാളിയായിരുന്നു. അദ്ദേഹം ജലാലുദ്ദീൻ ബുഖാരിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും കുന്നത്തുപള്ളിക്ക് സമീപം ഒരു വീട് താമസ സൗകര്യത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു.

ബുഖാറയിലെ പ്രശസ്ത പണ്ഡിതനായ സലാഹുദ്ദീൻ ജുംഅത്തുൽ ഖാദിരിയ്യയുടെ മകളായിരുന്നു ആദ്യ ഭാര്യ. ഇവരുടെ മരണശേഷം സീതി ഇബ്റാഹീമിന്റെ  മകളെ വിവാഹം കഴിച്ചു. ഇരുവർക്കും താമസിക്കാനായി സീതി ഇബ്റാഹീം തന്റെ വീടിനടുത്ത് ഒരു വീട് നിർമിച്ചുനൽകി. പിന്നീട് ഈ ഭവനം ‘സയ്യിദത്ത്’ എന്ന പേരിൽ പ്രസിദ്ധമാവുകയും കേരളത്തിലെ ബുഖാരി സാദാത്തുകളുടെ മൂലതറവാടെന്ന നിലയിൽ അറിയപ്പെടുകയും ചെയ്തു.  ഈ വിവാഹത്തിലുണ്ടായ മകനാണ് സയ്യിദ് ഇസ്മാഈൽ ബുഖാരി.

ഖാദിരിയ്യാ ത്വരീഖത്തിന്റെ പ്രധാന ഖലീഫയുമായിരുന്ന ജലാലുദ്ദീൻ ബുഖാരിയിലൂടെ ഖാദിരിയ്യാ ത്വരീഖത്ത് കേരളത്തിൽ കൂടുതൽ ശക്തിപ്പെട്ടു. സീതി ഇബ്റാഹീമിന്റെ മരണശേഷം അദ്ദേഹം വളപട്ടണം ഖാളിയായി അവരോധിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ പിതൃപരമ്പര ഇപ്രകാരമാണ്. സയ്യിദ് ജലാലുദ്ദീൻ ഹുസൈൻ മഖ്ദൂം ജിഹാനി (റ), മകൻ സയ്യിദ് നാസറുദ്ദീൻ ഇസ്മാഈൽ, മകൻ സയ്യിദ് താജുദ്ദീൻ യൂനുസ്, മകൻ സയ്യിദ് സയ്യിദീൻ മഹ്മൂദ്, മകൻ സയ്യിദ് ജലാലുദ്ദീൻ മുഹമ്മദ്, മകൻ സയ്യിദ് സാലിം, മകൻ സയ്യിദ് ഹുസൈൻ, മകൻ സയ്യിദ് മഹ്മൂദ്, മകൻ സയ്യിദ് ഇസ്മാഈൽ ബുഖാരി, ഇദ്ദേഹമാണ് സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരിയുടെ പിതാവ്.

ഹിജ്റ 977-ൽ സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരി (റ) അന്തരിച്ചു. വളപട്ടണം കൊളങ്ങര പള്ളിക്ക് സമീപമാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം.

 

Genealogy & Lineage

Spouse:Daughter of Salahuddin Jum‘athul Qadiriyya
Spouse:Daughter of Sithi Ibrahim
Father:Sayyid Ismail Bukhari
Son:Sayyid Ismail Bukhari

Embedded Videos

Academic References & Sources

  1. Sadath Families & Bukhari Qabeela in Kerala by Sadath Families & Bukhari Qabeela in KeralaLink
  2. ബുഖാരി പ്രമുഖരും ചരിത്ര താവഴിയും by സയ്യിദ് ഉനൈസ് അൽ ബുഖാരി മേൽമുറി , published by സാദത്ത് ബുക്ക്സ് Link

Profile Overview

No Image Available
English NameSayyid Ahmad Jalaluddin
Malayalam Nameസയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ
Arabic Nameالسيد أحمد جلال الدين
Qabeela (Clan)Al -Bukhari (آل بخاري)
NationalityIndian
Current PlaceNear Kolangara Mosque, Valapattanam
Birth Details1521928 AH
Death Details977 AH
Keywords
Sayyid Ahmad Jalaluddin BukhariAhmad Jalaluddin BukhariBukhari SayyidBukhari SadathValapattanamBukharaQaziQadiriyyaQadiriyya TariqaSithi IbrahimKolangara MosqueKerala Sayyids