Home>People Directory>Panakkad Sayyid Abdul Jabbar Shihab Thangal

Panakkad Sayyid Abdul Jabbar Shihab Thangal

Religious Scholar

Biography

കേരള സുന്നി ജമാഅത്ത് പ്രസിഡന്റായും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയായും പ്രവർത്തിച്ച പണ്ഡിതനും സംഘടനാ നേതാവുമായിരുന്നു സയ്യിദ് അബ്ദുൽജബ്ബാർ ശിഹാബ് തങ്ങൾ. സുന്നീ സമൂഹത്തിൽ ഉരുത്തിരിഞ്ഞുവന്ന സംഘടനാ സങ്കുചിതത്വത്തിനെതിരിൽ നിലകൊണ്ട അദ്ദേഹം ഐക്യത്തിൻ്റെ അമ്പാസിഡർ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

1957 ഒക്ടോബർ 12-ന് സയ്യിദ് അബ്ദുൽഖഹ്ഹാർ പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആഇശത്തുമ്പുഹ്റ ആറ്റബീവിയുടെയും മകനായി ജനിച്ചു.

പട്ടർക്കടവ് എൽ.പി. സ്കൂൾ, കക്കാട് ജി.എം.യു.പി. സ്കൂൾ, തിരൂരങ്ങാടി ഹൈസ്കൂൾ എന്നിവിടങ്ങളിൽ പത്താം ക്ലാസ് വരെയുള്ള ഭൗതിക പഠനവും, പട്ടർക്കടവ് അൻവറുൽ ഇസ്‌ലാം മദ്റസ, കക്കാട് ജുമാ മസ്ജിദ് ദർസ് എന്നിവിടങ്ങളിൽ മതപഠനം നടത്തി. 1978-ൽ വണ്ടൂർ ജാമിഅ വഹബിയ്യ അറബിക് കോളേജിൽനിന്ന് വഹബി ബിരുദം നേടി.

കെ.കെ. സദഖത്തുല്ല മുസ്‌ലിയാർ, കെ.എ. സമദ് മൗലവി, പി. മുഹമ്മദ് അസ്ഗർ മൗലവി, കെ. ഉണ്ണിമുഹമ്മദ് മൗലവി, പി. മുഹമ്മദ് മൗലവി എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.

40 വർഷത്തോളം തലപ്പാറ വലിയപ്പറമ്പ് ഖഹാനിയ്യ ജുമാമസ്ജിദ് ഖാസിയായും മുദരിസായും സേവനമനുഷ്ഠിച്ചു.

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം, സംഘടനയുടെ കേന്ദ്ര കമ്മിറ്റി ചെയർമാനായും, കേരള സംസ്ഥാന മദ്റസ എജുക്കേഷൻ ബോർഡ് ട്രഷററായും, ഏകദേശം മുപ്പത് വർഷത്തോളം കേരള സ്റ്റേറ്റ് സുന്നി യുവജന ഫെഡറേഷൻ പ്രസിഡന്റായും ബുൾബുൾ മാസികയുടെ മാനേജിങ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.  

സംഘടന പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക സേവന രംഗത്തും സജീവമായിരുന്ന തങ്ങൾ, ജാമിഅ വഹബിയ്യ മാനേജിങ് കമ്മിറ്റി പ്രസിഡന്റ്, താജുൽ ഉലമാ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ, ദാറുസ്സുന്നയുമായി ബന്ധപ്പെട്ട മോറൽ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിച്ചു.

2018 ഏപ്രിൽ 10 (1439 റജബ് 24)ന് തന്റെ അറുപതാം വയസ്സിൽ അദ്ദേഹം വഫാത്തായി.

 

Education & Studies

  • ✓School education up to the 10th standard at Pattarkadavu L.P. School, Kakkad G.M.U.P. School and Tirurangadi High School.
  • ✓Religious education at Pattarkadavu Anwarul Islam Madrasa, Kakkad Juma Masjid Dars and Jamia Wahabiyya Arabiyya, Wandoor. Wahabi degree obtained in 1978 at Jamia Wahabiyya Arabic College, Wandoor.
  • ✓Prominent teachers: Sayyid Abdul Qahhar Pookkoya Thangal — Dars studies
  • ✓Shaikhuna Tajul Ulama — Jamia Wahabiyya
  • ✓K.A. Samad Moulavi, Mannarmala — Jamia Wahabiyya
  • ✓P. Muhammad Asghar Moulavi, Kaippatta — Jamia Wahabiyya
  • ✓K. Unni Muhammad Moulavi, Kavanur — Jamia Wahabiyya
  • ✓P. Muhammad Moulavi, Payyanad — Jamia Wahabiyya
  • ✓K.K. Sadaqathulla Musliyar, Wandoor — identified in the Madhyamam memorial tribute

Genealogy & Lineage

Mother:Sayyidah Aishath Thumbuhra Atta Beevi
Spouse:Sayyidah Safiyya Beevi
Grandfather:Sayyid Husain Mullakkoya Thangal
Brother:Sayyid Abdul Jaleel Shihab Thangal
Sister:Sayyidah Khadeeja Muthu Beevi
Sister:Sayyidah Fathima Kunji Beevi
Sister:Sayyidah Ruqiya Cheriya Beevi
Sister:Sayyidah Maimuna Imbichi Beevi
Sister:Sayyidah Juwairiya Beevi
Sister:Sayyidah Ramla Beevi

Photo Gallery

Abdul Jabbar Shihab Thangal 1
Enlarge
+1 Photos

Abdul Jabbar Shihab Thangal 1

Thumbnail

Academic References & Sources

  1. സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ സ്മരണിക, published by ദാറുസുന്ന: ഇസ്‌ലാമിക കേന്ദ്രം

Profile Overview

Panakkad Sayyid Abdul Jabbar Shihab Thangal
English NamePanakkad Sayyid Abdul Jabbar Shihab Thangal
Malayalam Nameപാണക്കാട് സയ്യിദ് അബ്ദുൽജബ്ബാർ ശിഹാബ് തങ്ങൾ
Arabic Nameالسيد عبد الجبّار
Pet Nameകുഞ്ഞുമോൻ
House Nameകോയ മരക്കാരകത്ത്‌
Qabeela (Clan)Shihabudheen (آل شهاب الدين)
NationalityIndian
Birth PlacePattarkadavu, Panakkad
Current PlaceValiyaparamba Juma Masjid Cemetery, Talappara, Malappuram, Kerala, India
Birth Details12 October 1957
Death Details10 April 201824 Rajab 1439 AH