sayyid hassan kunjikoya thangal jamalulaili
Sufi LeaderBiography
വിജ്ഞാന തൃഷ്ണ കൊണ്ടും ആത്മീയ വിശുദ്ധി കൊണ്ടും ജീവിതം ധന്യമാക്കിയ മഹാനായ പണ്ഡിതനും ആത്മീയ നായകനുമായിരുന്നു സയ്യിദ് ഹസൻ കുഞ്ഞിക്കോയ തങ്ങൾ. ഇൽമിന്റെ പ്രചാരണത്തിലും ദർസ് അധ്യാപനത്തിലും സമർപ്പിതമായിരുന്നു ആ ജീവിതം. 1940-ൽ സയ്യിദ് ഉമർ ആറ്റക്കോയ ജമലുല്ലൈൽ തങ്ങളുടെയും കടലുണ്ടി തെക്കുമ്പാട് ഖബറിസ്ഥാനിൽ അന്ത്യവിശമം കൊള്ളുന്ന കോയപ്പാപ്പയുടെ മകൾ കുഞ്ഞി ബീവിയുടെയും മകനായി നബി (സ്വ) തങ്ങളുടെ 35-ാമത്തെ പൗത്രനായാണ് ഹസൻ കുഞ്ഞിക്കോയ ജമലുല്ലൈൽ തങ്ങളുടെ ജനനം. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് മാതാവിന്റെയും കുടുംബത്തിന്റെയും തണലിലാണ് അദ്ദേഹം വളർന്നത്.
നാട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം, തൃക്കരിപ്പൂരിലെ പ്രമുഖ സൂഫിവര്യനും ആലിമും ത്വരീഖത്തിന്റെ ഷൈഖുമായ അമ്മാവൻ സയ്യിദ് ഷാഹുൽ ഹമീദ് തങ്ങളുടെ ശിക്ഷണത്തിൽ അദ്ദേഹം ദർസ് പഠനം ആരംഭിച്ചു. അമ്മാവൻ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയ സമയത്ത് രണ്ട് വർഷം കുറ്റിപ്പുറം അബ്ദുള്ള മുസ്ലിയാർക്ക് കീഴിലും ദർസ് പഠനം നടത്തി. 11 വർഷത്ത ദർസ് പഠനത്തിന് ശേഷം, 1964-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ പ്രഥമ ബാച്ചിൽ വിദ്യാർത്ഥിയായി അദ്ദേഹം പ്രവേശനം നേടി. പട്ടിക്കാട്ടെ പഠനത്തിനു ശേഷം 1968-ൽ ഉത്തർപ്രദേശിലെ ദയൂബന്ദ് ദാറുൽ ഉലൂം അറബിക് കോളേജിൽ ചേർന്ന് ഉപരിപഠനവും പൂർത്തിയാക്കി.
ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ, കെ.സി. ജമാലുദ്ധീ ൻ മുസ്ലിയാർ, കുറ്റിപ്പുറം അബ്ദുള്ള മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, എന്നിവർ പ്രധാന ഗുരുനാഥന്മാരും, പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, സയ്യിദ് അലി ബാഫഖി തങ്ങൾ, കെ. ആലിക്കുട്ടി മുസ്ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ തുടങ്ങിയ പണ്ഡിതന്മാർ അദ്ദേഹത്തിന്റെ സഹപാഠികളുമാണ്.
1967-ൽ ചേറൂർ അചനമ്പലം കണ്ണമംഗലത്ത് ദർസ് നടത്തിയ തങ്ങൾ, ദയൂബന്ദിലെ പഠനാന്തരം പയ്യന്നൂർ കവ്വായിയിൽ ദർസ് ആരംഭിക്കുകയും, 14 വർഷത്തോളം ദർസിന് നേതൃത്വം നൽകുകയും ചെയ്തു. ഈ കാലയളവിൽ പ്രമുഖരായ പല പണ്ഡിതരെയും അദ്ദേഹം വാർത്തെടുത്തു. ദർസിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രയത്നിച്ചിരുന്ന തങ്ങൾ, വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന വേളകളിൽ അവിടുത്തെ ലൈബ്രറികളിൽ നിന്ന് ദർസിലേക്ക് ആവശ്യമായ കിതാബുകൾ കണ്ടെത്തുകയും അവ ദർസിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
അമ്മാവൻ സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ, കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ തുടങ്ങിയ മഹത്തുക്കളെ ശൈഖുമാരായി സ്വീകരിച്ച്, ജീവിതത്തിൽ നിരവധി ത്വരീഖത്തുകൾ വളരെ സൂക്ഷ്മതയോടെ അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.
മത സേവന രംഗത്തു സജീവമായിരുന്ന അദ്ദേഹം, എല്ലാ റമദാനിലും സ്വന്തം നാട്ടിൽ അദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പരകൾ നടത്തുമായിരുന്നു.
സിംഗപ്പൂർ, മലേഷ്യ, സൗദി അറേബ്യ, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങൾ സന്ദർശിച്ച തങ്ങൾ, ബാഫഖി തങ്ങളുടെ അവസാനത്തെ ഹജ്ജ് യാത്രയിൽ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജനാസ കർമത്തിന് നതൃത്വം നൽകിയിരുന്നത് തങ്ങളായിരുന്നു. കവ്വായിയിൽ ദർസ് നടത്തിക്കൊണ്ടിരിക്കെ രോഗബാധിതനായ അദ്ദേഹം, മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലിരിക്കെ 1982 നവംബർ 23 (ഹിജ്റ: 1403 സഫർ 5) ന് വഫാത്തായി. കവ്വായിയിലെ ശുഹദാക്കളുടെ ചാരത്താണ് അദ്ദേഹത്തെ ഖബറടക്കിയത്.
1967-ൽ ചേറൂർ അചനമ്പലം കണ്ണമംഗലത്ത് ദർസ് നടത്തിയിരുന്ന സമയത്തായിരുന്നു തങ്ങളുടെ വിവാഹം. പാണക്കാട് സയ്യിദ് അബ്ദുൽ ഖഹാർ ശിഹാബുദ്ദീൻ പൂക്കോയ തങ്ങളുടെ മകൾ റുഖിയ ചെറിയ ബീവിയാണ് ഭാര്യ.
Education & Studies
- ✓Primary education locally; Dars studies under Sayyid Shahul Hameed Thangal at Thrikkarippur; two years under Kuttippuram Abdullah Musliyar; joined the first batch of Jamia Nooriya, Pattikkad in 1964; completed higher studies at Darul Uloom Deoband in 1968.
Genealogy & Lineage
Profile Overview

