Puthan Veettil Sayyid Mustafa Pookoya Thangal
Qazi, Islamic Scholar, Political Leader & Former MLABiography
മതപണ്ഡിതനും ഖാസിയും മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയുമായിരുന്നു സയ്യിദ് പി.വി.എസ്. മുസ്തഫ പൂക്കോയ തങ്ങൾ. മഹല്ല് നേതൃത്വം, മദ്റസാ പ്രസ്ഥാന പ്രചരണം, മുസ്‌ലിം ലീഗ് സംഘടനാ പ്രവർത്തനം, മതവിദ്യാഭ്യാസ സ്ഥാപന നടത്തിപ്പ് തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരിയിരുന്നു അദ്ദേഹം.
സയ്യിദ് അബ്ദുറഹ്മാൻ സീതി തങ്ങളുടെയും സയ്യിദത്ത് മുത്തുബീവിയുടെയും നാലാമത്തെ പുത്രനായി, 1921 ആഗസ്റ്റ് 10-ന് പെരിന്തൽമണ്ണ ജൂബിലി റോഡിലുണ്ടായിരുന്ന തറവാട്ടുവീട്ടിൽ ജനിച്ചു. പിതാവ് 1959 ജൂൺ 25-നും മാതാവ് 1990-ലും വഫാത്തായി.
അഞ്ചാം വയസ്സിൽ ഓത്തുപള്ളിയിൽ മതപഠനവും പെരിന്തൽമണ്ണയിലെ മാപ്പിള എൽ.പി. സ്കൂളിൽ പൊതുവിദ്യാഭ്യാസവും പഠിച്ചു. അഞ്ചാം ക്ലാസ് വരെ സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം പള്ളി ദർസുകളിൽ മതപഠനം തുടർന്നു.
ആദ്യമായി ഇപ്പോഴത്തെ മൂർക്കനാട് പഞ്ചായത്തിലെ വെങ്ങാട്-കീഴ്‌മുറി പള്ളി ദർസിൽ ചേർന്നു. അവിടെ വളപുരം ബാഖവി എന്നറിയപ്പെട്ടിരുന്ന സെയ്താലി മുസ്‌ലിയാരുടെ കീഴിൽ രണ്ട് വർഷം പഠിച്ചു. ഉസ്താദ് മറ്റൊരു ദർസിലേക്ക് മാറിയതോടെ പൊന്ന്യാകുർശി ദർസിൽ, താഴെക്കോട് സ്വദേശിയായ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ കീഴിൽ ഒരു വർഷം പഠനം നടത്തി. പിന്നീട് സെയ്താലി മുസ്‌ലിയാർ കൊളത്തൂരിൽ ദർസ് ആരംഭിച്ചതറിഞ്ഞ് അവിടേക്ക് മാറി രണ്ട് വർഷം കൂടി അദ്ദേഹത്തിന്റെ ശിഷ്യത്വത്തിൽ പഠിച്ചു.
തുടർന്ന് തലക്കടത്തൂരിൽ സദഖത്തുള്ള മുസ്‌ലിയാരുടെ ദർസിൽ മൂന്ന് വർഷം പഠിച്ചു. അവിടെനിന്നാണ് പാണക്കാട് ജുമുഅത്ത് പള്ളിയിലെ ദർസിലേക്കെത്തിയത്. പാണക്കാട് ദർസിൽ ആദ്യം മങ്ങാട്ടുപാലം മൊയ്തു മുസ്‌ലിയാരുടെയും, പിന്നീട് ക്ലാരി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെയും കീഴിൽ ദർസ് പഠനം നടത്തി.
പാണക്കാട് ദർസിന്റെ നടത്തിപ്പിൽ സയ്യിദ് പി.എം.എസ്.എ. പൂക്കോയ തങ്ങൾ സജീവമായിരുന്ന കാലത്ത്, വളപുരം സെയ്താലി മുസ്‌ലിയാരെ പാണക്കാട് ദർസിലേക്ക് നിർദ്ദേശിക്കുന്നതും, പിന്നീട് പാങ്ങ് അബ്ദുല്ല മുസ്‌ലിയാരെ പാണക്കാട് ദർസിന്റെ മുദരിസായി കൊണ്ടുവരുന്നതും മുസ്തഫ പൂക്കോയ തങ്ങളായിരുന്നു.
1939-ൽ ദർസ് പഠന കാലത്തു തന്നെ, വയനാട് ജില്ലയിലെ പൊഴുതന മഹല്ലിന്റെ ഖാസിയായി തന്റെ പത്തൊമ്പതാം വയസ്സിൽ തെരഞ്ഞെടുക്കപ്പെട്ടു. പൊഴുതന പള്ളി വിപുലീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പിന്നീട് വയനാട്ടിലെ മറ്റു നിരവധി മഹല്ലുകളുടെയും ഖാസി സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. ചില മഹല്ലുകളിലെ ചുമതല പിന്നീട് ഒഴിഞ്ഞെങ്കിലും, നാല് മഹല്ലുകളുടെ ഖാസിയായി അദ്ദേഹം തുടരുകയുണ്ടായി.
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുമായുള്ള അടുപ്പം അദ്ദേഹത്തെ രാഷ്ട്രീയ രംഗത്തേക്ക് എത്തിച്ചു. വാഗ്മി കൂടിയായിരുന്ന അദ്ദേഹം മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം വഹിച്ചു.
1945-നുശേഷം പി.എം.എസ്.എ. പൂക്കോയ തങ്ങൾ പ്രസിഡന്റായും മണ്ണിശ്ശേരി സെയ്താലിക്കുട്ടി സാഹിബ് ജനറൽ സെക്രട്ടറിയായും രൂപീകരിച്ച മലപ്പുറം ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റിയിൽ, പാണക്കാട് അഹമ്മദ് ഹാജിയോടൊപ്പം പി.വി.എസ്. മുസ്തഫ പൂക്കോയ തങ്ങളും ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
1954-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മെമ്പറായും, 1965-ൽ പാലക്കാട് ആർ.ടി.എ. മെമ്പറായും തെരഞ്ഞെടുക്കപ്പെട്ടു. 1970-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കുന്ദമംഗലം നിയോജകമണ്ഡലത്തിൽനിന്ന് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം, സോഷ്യലിസ്റ്റ് പാർട്ടി നേതാവ് വി. കുട്ടിക്കൃഷ്ണൻ നായരെ 11,654 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് സംസ്ഥാന മുസ്‌ലിം ലീഗ് പ്രവർത്തകസമിതി അംഗം, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്, എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി അംഗം, എസ്.വൈ.എസ്. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രവർത്തകസമിതി അംഗം, ജാമിഅ നൂരിയ്യ അറബിക് കോളേജ് സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു.
രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് തവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. 1948-ലെ ഹൈദരാബാദ് ആക്ഷനുമായി ബന്ധപ്പെട്ടാണ് ആദ്യമായി ജയിലിലടക്കപ്പെട്ടത്. പിന്നീട് 1957-ൽ അധികാരത്തിലെത്തിയ ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭയ്ക്കെതിരെ നടന്ന വിമോചന സമരവുമായി ബന്ധപ്പെട്ടും അദ്ദേഹം ജയിലിലടക്കപ്പെട്ടു.
26-ാം വയസ്സിലാണ് ആദ്യവിവാഹം കഴിക്കുന്നത്. പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ കുടുംബവുമായി ബന്ധമുള്ള സയ്യിദ് അഹമ്മദ് ചെറുകോയ തങ്ങളുടെ മകൾ സയ്യിദത്ത് ഖദീജ ബീവിയായിരുന്നു ആദ്യഭാര്യ. ഈ ദാമ്പത്യത്തിൽ ആറ് മക്കൾ — നാല് ആൺമക്കളും രണ്ട് പെൺമക്കളും — ഉണ്ടായിരുന്നു.
1957-ൽ സയ്യിദത്ത് ഖദീജ ബീവി വഫാത്തായ ശേഷം, അമ്മാവന്റെ മകളായ സയ്യിദത്ത് ആയിഷ ബീവിയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിൽ സയ്യിദ് അബ്ദുറഹ്മാൻ സീതി തങ്ങൾ എന്ന മകനുണ്ടായി.
Education & Studies
- ✓Ottupalli education from the age of five
- ✓Mappila L.P. School, Perinthalmanna
- ✓Religious Education – Vengad-Keezhmuri
- ✓Vengad-Keezhmuri Palli Dars under Vengad-Keezhmuri Seythali Musliyar, known as Valapuram Baqavi
- ✓Ponniyakurshi Dars under Ponniyakurshi
- ✓Kunjahammad Musliyar of Thazhekkode
- ✓Kolathur Dars under Kolathur
- ✓Seythali Musliyar, known as Valapuram Baqavi
- ✓Thalakkadathur Dars under Thalakkadathur
- ✓Sadaqathulla Musliyar
- ✓Panakkad Juma Masjid Dars under Panakkad
- ✓Mangattupalam Moithu Musliyar and Panakkad
- ✓Klari Kunjahammad Musliyar
Genealogy & Lineage
Archived Files & Documents
Biography of P.V.S. Mustafa Pookoya Thangal – Malayali Muslim Manual
Historical DocumentAcademic References & Sources
- സയ്യിദ് പി.വി.എസ്. മുസ്തഫ പൂക്കോയ തങ്ങൾ by അബ്ദുൽ സത്താർ മാസ്റ്റർ
Profile Overview

