Sayyid Alavi Jifri
Industrialist & Social LeadeBiography
മലബാർ മുസ്‌ലിം സമൂഹത്തിന്റെ വ്യവസായ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ കൊണ്ടുവന്നവ്യവസായ പ്രമുഖനായിരുന്നു സയ്യിദ് അലവി ജിഫ്‌രി.
1922 സെപ്റ്റംബർ 3-ന് ഖാൻ ബഹദൂർ പി. എം. ആറ്റക്കോയ തങ്ങളുടെയും സൽമ ബീവിയുടെയും മകനായി കോഴിക്കോട് പുതിയ മാളിയക്കൽ തറവാട്ടിൽ ജനിച്ചു. കുറ്റിച്ചിറ സ്കൂൾ, സാമൂതിരി ഹൈസ്കൂൾ, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബി.എ. ബിരുദം നേടിയ ശേഷം മലയാളം വിദ്വാൻ പരീക്ഷയും വിജയിച്ചു. തുടർന്ന് മദ്രാസ് ലോ കോളേജിൽ നിയമപഠനത്തിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ വ്യാപാരത്തിലേക്ക് തിരിഞ്ഞു. ജിഫ്‌രി കുടുംബത്തിൽ ബിരുദം നേടിയ ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം.
മരക്കച്ചവടത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വ്യാപാരരംഗത്തേക്കുള്ള പ്രവേശനം. പിന്നീട് മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും തേക്ക്, വീട്ടി തുടങ്ങിയ ഉന്നത നിലവാരമുള്ള തടിമരങ്ങൾ കയറ്റുമതി ചെയ്യുന്ന പ്രമുഖ വ്യവസായിയായി. തുടർന്ന് വസ്ത്രങ്ങൾ, കളിക്കോപ്പുകൾ എന്നിവയുടെ കയറ്റുമതിയിലും വ്യാപാരം വ്യാപിപ്പിച്ചു.
1963-ൽ വെസ്റ്റ് ഇന്ത്യ സ്റ്റീൽ കമ്പനി സ്ഥാപിച്ച അദ്ദേഹം വ്യവസായ രംഗത്ത് നൂതന സംരംഭത്തിന് തുടക്കം കുറിച്ചു. 1974-ൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സ്ഥാപിതമായ സ്റ്റീൽ കോംപ്ലക്സിന്റെ മാനേജിംഗ് ഡയറക്ടർ, 1970-ൽ ബാങ്കോക്കിൽ ആരംഭിച്ച ഇന്ത്യ–തായ് സ്റ്റീൽ കമ്പനിയുടെ പ്രൊമോട്ടിംഗ് ഡയറക്ടർ, ജിഫ്‌രി ആൻഡ് കരീം കമ്പനിയുടെ മാനേജിംഗ് പങ്കാളി എന്നീ നിലകളിൽ പ്രവർത്തിച്ചു.കൂടാതെ അൽ ജിഫ്‌രി കമ്പനി, കുട്ടീസ് ഫ്ലഷ് ഡോർ ഫർണിച്ചർ എന്നീ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. കെ.എസ്.ഇ.ബി., കെ.എസ്.ഐ.ഡി.സി. എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
വ്യാപാരമേഖലയോടൊപ്പം, സാമൂഹിക, വിദ്യാഭ്യാസ, സാമുദായിക മേഖലകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഹിമായത്തുൽ ഇസ്‌ലാം മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ്, ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്, കാലിക്കറ്റ് ഗേൾസ് സ്കൂൾ മാനേജിംഗ് കമ്മിറ്റി സ്ഥാപക പ്രസിഡന്റ്, സിയസ്‌കോ ഗേൾസ് ഹോം ചെയർമാൻ, ജെ.ഡി.ടി. ഇസ്‌ലാം നിർവാഹക സമിതിയംഗം, കുറ്റിച്ചിറ ജുമുഅത്ത് പള്ളി ട്രസ്റ്റി പ്രസിഡന്റ്, കാലിക്കറ്റ് കോസ്മോപൊളിറ്റൻ ക്ലബ് പ്രസിഡന്റ്, മമ്പുറം മഖാം ട്രസ്റ്റിയുടെ മുഖ്യ കൈകാര്യകർത്താവ് തുടങ്ങി നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. എ.ഇ.എസ്., എം.എസ്.എസ്. എന്നീ സംഘടനകളുടെ പാട്രൺ ഫാറൂഖ് റൗളത്തുൽ ഉലൂം അറബിക് കോളേജ് കമ്മിറ്റി അംഗം, തിരൂരങ്ങാടി യതീംഖാന ഭാരവാഹി, വൈ.എം.സി.എ. അംഗം, പി.സി.സി. ഡയറക്ടർ, എം.എസ്.എ. ഡ്രാമാറ്റിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
വിഭജനത്തിനു മുമ്പ് മലബാർ മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കോഴിക്കോട് സിറ്റി മുസ്‌ലിം ലീഗിന്റെ വൈസ് പ്രസിഡന്റായിരുന്നു.
1997 ആഗസ്റ്റ് 23-ന് അദ്ദേഹം നിര്യാതനായി. തിരൂരങ്ങാടി മമ്പുറം മഖാം ഖബർസ്ഥാനിൽ ഖബറടക്കപ്പെട്ടു.
Education & Studies
- ✓Kuttichira School, Kozhikode
- ✓Zamorin's High School, Kozhikode
- ✓St. Aloysius College, Mangaluru
- ✓B.A. Degree
- ✓Malayalam Vidwan
- ✓Madras Law College (Law studies – not completed)
Genealogy & Lineage
Academic References & Sources
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം by പി.പി.മമ്മത് കോയ പരപ്പിൽ , published by FOCUS publications (1994)Link
Profile Overview

