Home>People Directory>Sayyid Muhammad Kochu Koya Thangal

Sayyid Muhammad Kochu Koya Thangal

Qazi & Arabic Poet

Biography

ഖാളിയും മതപണ്ഡിതനും അറബി കവിയും ഫിഖ്ഹ് ഗ്രന്ഥകർത്താവുമായിരുന്നു സയ്യിദ് മുഹമ്മദ് കൊച്ചുകോയ തങ്ങൾ. വെളിയങ്കോട് ഉമറുൽ ഖാളിയുടെ സമകാലികനും അടുത്ത സുഹൃത്തുമായിരുന്ന അദ്ദേഹം അറബി ഭാഷയിൽ നിരവധി പദ്യ-ഗദ്യകൃതികൾ രചിച്ചു.

വളപട്ടണത്ത് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പിതാവിനോടും സഹോദരൻ സയ്യിദ് ഇബ്രാഹീമിനോടുമൊപ്പം നെട്ടൂരിലേക്ക് താമസം മാറി. തുടർന്ന് സമഗ്ര മതപഠനത്തിനായി പൊന്നാനിയിൽ എത്തി പന്ത്രണ്ടു വർഷത്തോളം വിവിധ പണ്ഡിതന്മാർക്ക് കീഴിൽ പഠനം നടത്തി.

സയ്യിദ് ഇബ്രാഹീം മസ്താൻ തങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആത്മീയഗുരു. അദ്ദേഹത്തിന്റെ മകൻ പാടൂർ കോയക്കുട്ടി തങ്ങൾ ശിഷ്യനും.

പഠനശേഷം കൊച്ചങ്ങാടിയിൽ താമസമാക്കി കൊച്ചിയിലെ ഖാളിയായി സേവനമനുഷ്ഠിച്ചു.

വെളിയങ്കോട് ഉമറുൽ ഖാളി, പരപ്പനങ്ങാടി അബുക്കോയ മുസ്‌ലിയാർ (ഔക്കോയ മുസ്‌ലിയാർ) തുടങ്ങിയ പ്രമുഖ പണ്ഡിതന്മാർ അദ്ദേഹത്തിന്റെ സമകാലികരും സൗഹൃദബന്ധം പുലർത്തിയിരുന്നവരുമായിരുന്നു. മസ്താൻ തങ്ങളുടെ അഖീദയുമായി ബന്ധപ്പെട്ട് അബുക്കോയ മുസ്‌ലിയാരുമായി എഴുത്തുമുഖേന ചോദ്യോത്തരങ്ങളും ഖണ്ഡനമണ്ഡനങ്ങളും നടത്തിയിരുന്നു.

അറബി ഭാഷയിൽ പദ്യ-ഗദ്യരൂപങ്ങളിൽ നിരവധി കൃതികൾ രചിച്ചു. കല്യാണസദസ്സുകളിൽ ആലപിക്കാറുള്ള ഒപ്പനശൈലിയിലുള്ള അറബി കവിതകൾ അവയിൽ ശ്രദ്ധേയമാണ്. മയ്യിത്ത് പരിപാലനത്തെക്കുറിച്ച് ആയിരത്തോളം പദ്യങ്ങളടങ്ങിയ ഒരു കൃതിയും രചിച്ചു. ഇതിനു പുറമെ ഹംസിയ്യ, വിത്‌രിയ്യ എന്നീ പ്രസിദ്ധ കാവ്യങ്ങൾക്ക് മുഖമ്മസുകളും തയ്യാറാക്കി. ഫിഖ്ഹ് വിഷയങ്ങളിലും നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

കൊച്ചിയിൽനിന്നുള്ള ഹലീമ ബീവിയെയായിരുന്നു ആദ്യവിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ജനിച്ച സന്താനങ്ങളെല്ലാം ചെറുപ്പത്തിൽതന്നെ വഫാത്തായി. പിന്നീട് സയ്യിദ് അഹ്മദുൽ ഉദാരമിയുടെ പുത്രി ആയിഷ എന്ന ബീകുഞ്ഞി ബീവിയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിൽ സയ്യിദ് മുഹമ്മദ് ഫഖ്റുദ്ദീൻ എന്ന കോയക്കുട്ടി തങ്ങളും ഖദീജ ബീവിയും ജനിച്ചു.

1854 ആഗസ്റ്റ് 12(1270 ദുൽ-ഖഅദ് 16) ഞായറാഴ്ച രാത്രി ശൈഖ് സയ്യിദ് മുഹമ്മദ് കൊച്ചുകോയ തങ്ങൾ വഫാത്തായി. കൊച്ചങ്ങാടി ജുമുഅത്ത് പള്ളി(ചെമ്പിട്ട പള്ളി)യുടെ മുൻവശത്തുള്ള പ്രത്യേക മഖ്ബറയിലാണ് അന്ത്യവിശ്രമം.

Education & Studies

  • ✓Pursued advanced Islamic studies at Ponnani for approximately twelve years under various scholars.
  • ✓Spiritual Guide: Sayyid Ibrahim Mastan Thangal.
  • ✓Scholarly Expertise: Islamic jurisprudence (Fiqh), Arabic language, Arabic poetry and prose, and Islamic literature.

Genealogy & Lineage

Grandfather:Sayyid Ibrahim
Spouse:Haleema Beevi of Kochi
Spouse:Sayyidah Aisha (Bee Kunhi Beevi)
Son:Sayyid Muhammad Fakhruddin Koya Kutty Thangal
Daughter:Sayyidah Khadeeja Beevi
Brother:Sayyid Ibrahim

Academic References & Sources

  1. കേരളത്തിലെ ബുഖാരി സാദാത്തീങ്ങൾ by കെ. കുഞ്ഞുമുസ്ലിയാർ ഫൈസി, published by മസ്ജിദുസ്വമദാനി (ബുഖാറ പള്ളി)പുനർ നിർമ്മാണ കമ്മിറ്റി (1978)Link
  2. കേരളം മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി by ഡോ. സി.കെ. കരീം, published by Charithram Publications (1991)Link

Profile Overview

No Image Available
English NameSayyid Muhammad Kochu Koya Thangal
Malayalam Nameസയ്യിദ് മുഹമ്മദ് കൊച്ചുകോയ തങ്ങൾ
Arabic Nameالسيد محمد كج كوي
Pet Nameകൊച്ചുകോയ തങ്ങൾ
Qabeela (Clan)Al -Bukhari (آل بخاري)
NationalityIndian
Birth PlaceValapattanam, Kannur
Current PlaceKochangadi Juma Masjid (Chempittapally), Mattancherry, Kochi
Death Details1854 August 121270 Zul Qadah 16 AH