Sayyid Alavi Mawladawila Al-Husaini
Sufi Spiritual Leader, Social Reformer & Anti-Colonial LeaderBiography
മതപണ്ഡിതനും ആത്മീയാചാര്യനും സാമൂഹിക പരിഷ്കർത്താവും ബ്രിട്ടീഷ് അധിനിവേശവിരുദ്ധ പോരാളിയുമായിരുന്നു മമ്പുറം ഖുത്വ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല അൽ ഹുസൈനി. മത-ആത്മീയ വിഷയങ്ങളിൽ ഒതുങ്ങിനിൽക്കാതെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന അദ്ദേഹം, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനം നേടിയ മതനേതാവായിരുന്നു.
മുഹമ്മദ് ബിൻ സഹ്‌ൽ മൗലദ്ദവീലയുടെയും ശൈഖ് ഹസ്സൻ ജിഫ്രിയുടെ സഹോദരി സയ്യിദ ഫാതിമയുടെയും മകനായി ഹിജ്റ 1166 ദുൽഹിജ്ജ 23-ന്, എ.ഡി. 1753-ൽ ഹള്റമൗത്തിലെ തരീമിൽ ബാഅലവി സയ്യിദ് കുടുംബത്തിൽ ജനിച്ചു. ശൈശവത്തിൽ തന്നെ മാതാപിതാക്കൾ വഫാത്തായതിനെ തുടർന്ന് മാതൃസഹോദരി സയ്യിദ ഹാമിദ ബീവിയുടെ സംരക്ഷണത്തിലാണ് വളർന്നത്. തങ്ങൾക്ക് പ്രാഥമിക മത-സാമൂഹിക ബോധം പകർന്നുനൽകിയത് അവരായിരുന്നു.
ഹിജ്റ 1183 റമളാൻ 19-ന് തന്റെ പതിനേഴാം വയസ്സിൽ ശഹർമുകല്ല തുറമുഖത്തുനിന്ന് മലബാറിലേക്ക് യാത്രതിരിച്ച അദ്ദേഹം എ.ഡി. 1770-ൽ കോഴിക്കോട് കപ്പലിറങ്ങി. തുടർന്ന് തന്റെ അമ്മാവനായ ശൈഖ് ജിഫ്രിയുടെ കൂടെ ഒരു ദിവസം തങ്ങുകയും പിറ്റേന്ന് അദ്ദേഹത്തോടൊപ്പം കുതിരപ്പുറത്ത് മമ്പുറത്തേക്ക് യാത്രതിരിക്കുകയും ചെയ്തു. മമ്പുറത്തെ നാട്ടുകാർക്ക് സയ്യിദ് അലവി തങ്ങളെ ആത്മീയ മാർഗദർശകനായി ശൈഖ് ജിഫ്രി പരിചയപ്പെടുത്തി. പിന്നീട് മമ്പുറം അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രമായി മാറി.
മത-സാമൂഹിക പ്രശ്നങ്ങൾക്കും ശാരീരിക-മാനസിക പ്രയാസങ്ങൾക്കും പരിഹാരം തേടി വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ അദ്ദേഹത്തെ സമീപിച്ചിരുന്നു. സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വ ബോധങ്ങളെ എതിർത്ത അദ്ദേഹം മതഭേദങ്ങൾക്കതീതമായി ജനങ്ങളെ സമീപിച്ചു.
മലബാറിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്കും സാമൂഹിക ഉച്ചനീചത്വങ്ങൾക്കും എതിരെ മമ്പുറം തങ്ങൾ ശക്തമായി നിലകൊണ്ടു. മേൽജാതിക്കാരുടെ മുമ്പിൽ പുലർത്തിവന്നിരുന്ന വിധേയത്വപരമായ ജാതിചാരങ്ങളിൽനിന്ന് മാറി ആത്മാഭിമാനത്തോടെയും തുല്യതാബോധത്തോടെയും ജീവിക്കാൻ പിന്നാക്ക വിഭാഗങ്ങളെ പ്രേരിപ്പിച്ചു. സാമൂഹികമായി അവഗണിക്കപ്പെട്ടവർക്ക് തങ്ങളുടെ പരാതികളും പ്രശ്നങ്ങളും നേരിട്ട് അവതരിപ്പിക്കാവുന്ന ആശ്രയകേന്ദ്രമായിരുന്നു മമ്പുറം.
ജന്മി ചൂഷണം, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭാരിച്ച നികുതി, കുത്തക വ്യാപാരം തുടങ്ങിയവ സാധാരണ ജനജീവിതത്തെ ദുസ്സഹമാക്കിയപ്പോൾ അവയെ സാമൂഹിക അനീതിയായി സമീപിച്ച അദ്ദേഹം ദരിദ്ര കർഷക-കുടിയാൻ വിഭാഗങ്ങളുടെ പക്ഷത്ത് നിലകൊണ്ടു. ബ്രിട്ടീഷ് നികുതി നയത്തിനെതിരെ നിലകൊണ്ട വെളിയങ്കോട് ഉമർ ഖാളിക്ക് ആത്മീയ പിന്തുണയും സമരപ്രചോദനവും നൽകിയ മമ്പുറം തങ്ങളുടെ സാമൂഹിക ഇടപെടലുകൾ പിന്നീട് മലബാറിലെ അധിനിവേശവിരുദ്ധ ജനകീയ പ്രതിരോധങ്ങൾക്കും ശക്തി പകർന്നു.
ബ്രിട്ടീഷ് അധിനിവേശത്തോടുള്ള മുസ്‌ലിംകളുടെ മത-രാഷ്ട്രീയ നിലപാട് വിശദീകരിക്കുന്ന ‘അൽ-സൈഫുൽ ബത്താർ’ എന്ന ഫത്‌വാ സമാഹാരം മമ്പുറം തങ്ങളു ടെ പ്രധാന കൃതിയാണ്.
നാല് ഭാര്യമാരുണ്ടായിരുന്ന അദ്ദേഹത്തിന് ഒരു പുത്രനും നാല് പുത്രിമാരുമുൾപ്പെടെ അഞ്ച് മക്കളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്താനപരമ്പരയിൽ ആദ്യ ഭാര്യയിലെ പുത്രി ശരീഫ കുഞ്ഞിബീവിയിലൂടെയും മറ്റൊരു ഭാര്യയിലെ ഏക പുത്രനായ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങളിലൂടെയുമാണ് അദ്ദേഹത്തിന്റെ പരമ്പര നിലനിൽക്കുന്നത്.
ഹിജ്റ 1260 മുഹർറം 7-ന്, എ.ഡി. 1844-ൽ ഞായറാഴ്ച രാത്രി മമ്പുറം സയ്യിദ് അലവി തങ്ങൾ വഫാത്തായി.
Education & Studies
- ✓Studied under leading scholar of Tarim, Hadramawt
- ✓Studied the Qur'an at the age of eight
Genealogy & Lineage
Academic References & Sources
- മമ്പുറം സയ്യിദ് അലവി തങ്ങൾ by Dr. Moyin Malayamma, published by Book Plus, Chemmad (2023)Link
Monuments & Memorials
Sayyid Alawi Moula Daweela Hifzul Qur'an College ,
Mampuram
Photos

Profile Overview
iana
മമ്പുറം സയ്യിദ് അലവി തങ്ങൾ
By Dr. Moyin Malayamma
മമ്പുറം തങ്ങൾ: ജീവിതം ആത്മീയത പോരാട്ടം
By Moyin Hudawi Malayamma & Mahmood Hudawi Panangangara
മമ്പുറം സയ്യിദ് അലവി തങ്ങൾ
By K. K. Muhammad Abdul Kareem
ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ (റ)
By Shameer Mahlari Nediyanadu
ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ ചരിത്രം
By Muhammad Mattath
മമ്പുറം തങ്ങൾ
By Nizamudheen
Saiful Battar
By Sayyid Alavi Mawladawila Al-Husaini
قصيدة المرثية على السيد علوي مولى الدويلة
By Veliyankode Umar Qazi
