Sayyid Fazal bin Alawi Pookoya Thangal
Islamic Scholar, Sufi & StatesmanBiography
പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വൈജ്ഞാനിക മേഖലകളിലെ ആഗോള വ്യക്തിത്വമായി ഉയർന്ന പണ്ഡിതനും സൂഫിയുമായിരുന്നു സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ. മലബാറിൽ നിന്ന് നാടുകടത്തപ്പെട്ടതിന് ശേഷം മക്ക, യമൻ, ഈജിപ്ത്, സിറിയ, ഇസ്താംബൂൾ തുടങ്ങിയ ദേശങ്ങളിൽ താമസിക്കുകയും അവിടങ്ങളിലെ ആത്മീയ-വൈജ്ഞാനിക-രാഷ്ട്രീയ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമായി മാറുകയും ചെയ്തു.
ഹിജ്റ 1241 റജബ് 21/ക്രി. 1826 മാർച്ചിൽ മമ്പുറം സയ്യിദ് അലവി തങ്ങളുടെയും സയ്യിദത്ത് ശരീഫ ഫാത്തിമ ബഹിയയുടെയും പുത്രനായി കൊയിലാണ്ടി അമ്പാക്കന്റകം തറവാട്ടിൽ മമ്പുറത്ത് ജനനം.
മമ്പുറം, തിരൂരങ്ങാടി പരിസരപ്രദേശങ്ങൾ, യമനിലെ ഹളർമൗത്, മക്ക എന്നിവയായിരുന്നു പ്രധാന പഠനകേന്ദ്രങ്ങൾ. പിതാവായ സയ്യിദ് അലവി തങ്ങൾ, അമ്മാവൻ സയ്യിദ് ഹസൻ ബിൻ അബൂബക്ർ, അബ്ദുല്ലാഹി ബിൻ ഹുസൈൻ ബിൻ ത്വാഹിർ, ചാലിലകത്ത് ഖുസ്വയ്യ് ഹാജി, പരപ്പനങ്ങാടി ഔക്കോയ മുസ്‌ലിയാർ, ബൈതാൻ മുഹമ്മദ് മുസ്‌ലിയാർ, വെളിയങ്കോട് ഉമർ ഖാളി, തിരൂരങ്ങാടി ഖാളിയായിരുന്ന സൈനുദ്ധീൻ മഖ്ദൂം തുടങ്ങിയവരാണ് നാട്ടിലെ പ്രധാന ഗുരുനാഥന്മാർ. ശൈഖ് അബ്ദുല്ല ബിൻ ഉമർ, ശൈഖ് അഹ്മദ് സൈനീ ദഹ്‌ലാൻ എന്നിവരുടെ കീഴിലും പഠനം നടത്തി.
ഇരുപതാം വയസ്സിൽ പിതാവായ മമ്പുറം അലവി തങ്ങൾ വഫാത്തായപ്പോൾ ഫള്ൽ തങ്ങൾ മക്കയിലേക്ക് ഹജ്ജിന് പോയി. തുടർന്ന് ഏകദേശം അഞ്ചു വർഷത്തോളം മക്കയിൽ പഠനം നടത്തി.
1848-ൽ മലബാറിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം മലബാറിലെ സുസമ്മതനായ നേതാവായും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രധാന എതിരാളികളിലൊരാളായും മാറി. ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടങ്ങൾക്ക് ആശയപരമായ കരുത്തേകിയതിനെ തുടർന്ന് അദ്ദേഹത്തിന് 1852-ൽ മലബാർ വിടേണ്ടിവന്നു.
മലബാർ വിട്ട ശേഷം ഫള്ൽ തങ്ങൾ അറേബ്യയിലേക്കാണ് പോയത്. തുടർന്ന് മക്ക, യമൻ, ഈജിപ്ത്, സിറിയ, ഇസ്താംബൂൾ തുടങ്ങിയ ദേശങ്ങളിൽ താമസിക്കുകയും രാഷ്ട്രീയ, ആത്മീയ, വൈജ്ഞാനിക മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകുകയും ചെയ്തു.
ഹിജ്റ 1269/ക്രി. 1853-ൽ ഈജിപ്ത് വഴി ഫള്ൽ തങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളിലെത്തി. ഇസ്താംബൂളിലെത്തിയ ഫള്ൽ തങ്ങളെ അന്നത്തെ സുൽത്താൻ അബ്ദുൽ മജീദ് ഒന്നാമൻ രാജകീയമായി സ്വീകരിക്കുകയും തുടർന്ന് 1855 മുതൽ ഓട്ടോമൻ ഗവൺമെന്റ് വർഷാന്ത വേതനമായി ഒരു ലക്ഷം ഡോളർ നൽകി തുടങ്ങുകയും ചെയ്തു. പിന്നീട് മക്കയിലേക്ക് മടങ്ങിയെങ്കിലും ഹിജ്റ 1287/ക്രി. 1870-ൽ വീണ്ടും ഇസ്താംബൂളിലേക്ക് യാത്ര ചെയ്യുകയും ഖിലാഫത്തുമായും ഹിജാസിലെ പരിഷ്കാരങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ ഖലീഫയുമായി ചർച്ച ചെയ്യുകയും ചെയ്തു.
ക്രി. 1876-ൽ ഓട്ടോമൻ ഖലീഫ സുൽത്താൻ മുറാദ് എഫന്ദിയുടെ ഭരണകാലത്ത് ഫള്ൽ തങ്ങൾ ളുഫാറിന്റെ ഗവർണറായി നിയമിതനായി. എന്നാൽ മസ്‌കറ്റ് സുൽത്താനോട് കൂറ് പുലർത്തിയ ചില വിഭാഗങ്ങളും ബ്രിട്ടീഷ് നീക്കങ്ങളും കാരണം ളുഫാറിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ശക്തമായതോടെ അദ്ദേഹം അധികാരം ഒഴിഞ്ഞു. തുടർന്ന് മുഖല്ല തുറമുഖം വഴി മക്കളായ സയ്യിദ് സഹൽ, സയ്യിദ് മുഹമ്മദ് എന്നിവരോടും ചില അനുചരരോടും കൂടി ആഫ്രിക്കൻ തീരങ്ങളിലേക്കും പിന്നീട് ഈജിപ്ത് വഴി ഇസ്താംബൂളിലേക്കും പോയി.
ഇസ്താംബൂളിലെത്തിയ ഫള്ൽ തങ്ങളെ സുൽത്താൻ അബ്ദുൽ ഹമീദ് ഹാൻ പ്രത്യേക സ്വീകരണം ഒരുക്കുകയും നിസാതൻസി എന്ന സ്ഥലത്ത് വലിയൊരു വീട് ഒരുക്കുകയും ചെയ്തു. 1880-ൽ സുൽത്താൻ ഫള്ൽ തങ്ങളെ മന്ത്രിസഭയിൽ ഉപദേശകനായി നിയമിച്ചു. അങ്ങനെ ഓട്ടോമൻ ഭരണത്തിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരനായി ഫള്ൽ തങ്ങൾ.
ഈ കാലത്ത്, ദമസ്‌കസിൽ നിന്ന് മദീനയിലേക്കുള്ള 1300 കിലോമീറ്റർ ദൂരമുള്ള ഹിജാസ് റെയിൽവേയുടെ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. റെയിൽവേ പണി പൂർത്തിയായ ശേഷം ഹിജാസിൽ നിന്ന് സിറിയയിലേക്ക് നടത്തിയ ആദ്യ യാത്രയിൽ ഫള്ൽ തങ്ങളും ഭാര്യയും സന്നിഹിതരായിരുന്നു.
കഴിവുറ്റ ഗ്രന്ഥകർത്താവുകൂടിയായിരുന്ന ഫള്ൽ തങ്ങൾ ആത്മീയം, വിശ്വാസം, കർമശാസ്ത്രം, ചരിത്രം തുടങ്ങി നിരവധി മേഖലകളിലായി ഇരുപതോളം ഗ്രന്ഥങ്ങൾ രചിച്ചു.
ഹിജ്റ 1318 റജബ് 4/ക്രി. 1900 ഒക്ടോബർ 27-ന് ഇസ്താംബൂളിൽ വെച്ചാണ് സയ്യിദ് ഫള്ൽ വഫാത്തായത്. ഇസ്താംബൂളിൽ സുൽത്താൻ ഫാതിഹ് മുഹമ്മദ് ഹാന്റെ ഖബർ സ്ഥിതി ചെയ്യുന്ന മൗസോളിയത്തിനടുത്താണ് സയ്യിദ് ഫള്ലിന്റെ ഖബറും സ്ഥിതി ചെയ്യുന്നത്.
Education & Studies
- ✓Studied Qur’an, Hadith, history, and Islamic sciences in Mamburam, Tirurangadi region, Hadramaut, and Makkah. His teachers included Sayyid Alavi Thangal, Sayyid Hasan bin Aboobacker, Abdullah bin Husain bin Thahir, Chalilakath Khusai Haji, Parappanangadi Oukkoya Musliyar, Baithan Muhammad Musliyar, Veliyankode Umar Qazi, Zainudheen Makhdum, Shaykh Abdullah bin Umar, and Shaykh Ahmad Zaini Dahlan.
Genealogy & Lineage
Photo Gallery

Portraits of the Sons of Sayyid Fazl Thangal
A collection of historical portraits of the sons of Sayyid Fazl Thangal: Sayyid Muhammad, Sayyid Ahmad, Sayyid Hasan, Sayyid Sahl, and Sayyid Yusuf. The photographs illustrate their distinctive traditional attire and dressing styles, offering a visual glimpse into the clothing and appearance associated with their period and social milieu.




Academic References & Sources
- സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ മമ്പുറം by മുഹമ്മദ് എ. ത്വാഹിർ
Profile Overview

iana
أساس الإسلام لبيان الأحكام
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
عدة الأمراء والحكام لإهانة الكفرة وعبدة الأصنام
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
إسعاف الشفيق ببيان حكمة بيع الرقيق
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
بوارق الفتن لتقوية البطانة
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
ميزان طبقات أهل الحيثيات وتنبيه لمعرفة رجال أهل الديانات والمروءات
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
إيضاح الأسرار العلوية ومنهاج السادات العلوية
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
تحفة الأخيار عن ركوب الآر
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
تسليك الدواب إلى طريق الصواب
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
الطريقة الحنفية السمحاء
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
حلل الإحسان لتزيين الإنسان
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
الدر الثمين للعاقل الذكي الفطين
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
راتب الاسم
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
رسالة في نبذة من التصوف
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
السلم العالي لإدراك الغالي
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
شرح ورد الحداد وراتبه
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
عقد الفرائد من نصوص العلماء والأماجد أهل المذاهب الأربعة
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
مناقب الشيخ علوي
By സയ്യിദ് ഫള്ൽ ബിൻ അലവി പൂക്കോയ തങ്ങൾ
സയ്യിദ് ഫള്ൽ ഒരു ആഗോള മുസ്‌ലിമിന്റെ സഞ്ചാരപഥങ്ങൾ
By ഡോ. മുസ്തഫ ഊജമ്പാടി
Mappila Leader in Exile: A Political Biography Of Syed Fazl Pookoya Tangal
By K. K Muhammed Abdul Sathar
മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ: അധിനിവേശ വിരുദ്ദ ചരിത്രത്തിലെ നിത്യസാന്നിധ്യം
By ഡോ. കെ. കെ. എൻ കുറുപ്പ് , ഡോ. പി. കെ. പോക്കർ
