Home>People Directory>Sayyid Muhammad Hydrose Attakoya Thangal

Sayyid Muhammad Hydrose Attakoya Thangal

Khan Sahib, Community Leader & Public Administrator

Biography

പൊന്നാനിയുടെ മത, സാമൂഹിക, വിദ്യാഭ്യാസ, ഭരണ മേഖലകളിൽ ദീർഘകാലം സജീവമായി പ്രവർത്തിച്ച പൊതുപ്രവർത്തകനും സമുദായ നേതാവുമായിരുന്നു ഖാൻ സാഹിബ് വലിയ ജാറത്തിങ്ങൽ സയ്യിദ് മുഹമ്മദ് ഹൈദ്രോസ് ആറ്റക്കോയ തങ്ങൾ. മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്കൊപ്പം പൊന്നാനിയിലെ വിവിധ ജന വിഭാഗങ്ങളുടെ കൂട്ടായ വളർച്ചയ്ക്കും നാടിന്റെ വികസനത്തിനും അദ്ദേഹം നിലകൊണ്ടു.

1884-ൽ പൊന്നാനിയിലെ വലിയ ജാറത്തിങ്ങൽ തറവാട്ടിൽ സയ്യിദ് മുസ്തഫ ഹൈദ്രോസ് തങ്ങളുടെ മകനായി ജനിച്ചു.

പ്രാദേശിക ഭരണ രംഗത്ത് സജീവമായിരുന്ന അദ്ദേഹം, 1907-ൽ പൊന്നാനി യൂണിയൻ ബോർഡിന്റെ പ്രഥമ പ്രസിഡന്റായി നിയമിതനാവുകയും ദീർഘകാലം ആ സ്ഥാനത്തു തുടരുകയും ചെയ്തു. തുടർന്ന് പൊന്നാനി താലൂക്ക് ബോർഡ് അംഗം, മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ പൊന്നാനിയിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയ മേഖലകളിൽ അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമാണം, വികസനം എന്നിവയിൽ അദ്ദേഹം നിസ്തുലമായ പങ്കുവഹിച്ചു. ടി.ഐ.യു.പി. സ്കൂളിന്റെ നിർമാണത്തിലും, മദ്രസ്സത്തുൽ ഉസ്മാനിയയെ മഊനത്തുൽ ഇസ്‌ലാം സഭ ഏറ്റെടുക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു. മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുടുംബവക സ്ഥലം വിട്ടുനൽകുകയും, അവിടെ ഗേൾസ് എലിമെന്ററി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.

1919 മുതൽ വഫാത്ത് വരെ മഊനത്തുൽ ഇസ്‌ലാം സഭയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നേതൃത്വകാലത്ത് സഭ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു.

മതപരവും സാമൂഹികവുമായ അദ്ദേഹത്തിന്റെ പൊതു പ്രവർത്തനങ്ങൾ മുസ്‌ലിം സമുദായത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല; പൊന്നാനിയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിക്കായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

അദ്ദേഹത്തിന്റെ പൊതുസേവനങ്ങൾ പരിഗണിച്ച് 1916-ൽ ബ്രിട്ടീഷ് സർക്കാർ ‘ഖാൻ സാഹിബ്’ പദവി നൽകി ആദരിച്ചു. പൊന്നാനിയിൽ ഈ ബഹുമതി ലഭിച്ച ചുരുക്കം ചിലരിൽ ഒരാളായിരുന്നു അദ്ദേഹം.

പൊന്നാനിയിലെ പ്രമുഖ രാഷ്ട്രീയ നേതാവും ജനപ്രതിനിധിയുമായ വി.പി.സി. തങ്ങളെ പൊതുപ്രവർത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കും ഉയർത്തിക്കൊണ്ടുവന്നവരിൽ പ്രധാനികളിലൊരാളായിരുന്നു ആറ്റക്കോയ തങ്ങൾ.

ജനസമ്മതനും സമുദായസ്നേഹിയുമായിരുന്ന ഖാൻ സാഹിബ് വി. ആറ്റക്കോയ തങ്ങൾ 1945 ഡിസംബറിൽ വഫാത്തായി.

Genealogy & Lineage

Son:Pazhayakath Cherukoya Thangal
Father:Sayyid Musthafa Hydros Thangal

Academic References & Sources

  1. കേരളം മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി by ഡോ. സി.കെ. കരീം , published by Charithram Publications (1991)Link

Links

Biographical Article on Khan Sahib V. Attakoya Thangal – History of Ponnani

A biographical article on Khan Sahib V. Attakoya Thangal, highlighting his leadership in Ponnani, public service, educational contributions, and tenure as the first Union Board President.

Profile Overview

Sayyid Muhammad Hydrose Attakoya Thangal
English NameSayyid Muhammad Hydrose Attakoya Thangal
Malayalam Nameസയ്യിദ് മുഹമ്മദ് ഹൈദ്രോസ് ആറ്റക്കോയ തങ്ങൾ
Arabic Nameالسيد محمد العيدروس
Pet Nameഖാൻ സാഹിബ് വി. ആറ്റക്കോയ തങ്ങൾ
House Nameവലിയ ജാറത്തിങ്ങൽ
Qabeela (Clan)Aydarus (آل العيدروس)
NationalityIndian
Birth PlaceValiya Jarathingal, Ponnani
Birth Details1884
Death DetailsDecember 1945