Home>People Directory>Vettam Pokiriyanakath Cherukoya Thangal

Vettam Pokiriyanakath Cherukoya Thangal

political leader

Biography

പൊന്നാനിയിലെ വെട്ടം പോക്കരിയകം തറവാട്ടിൽ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന പടിഞ്ഞാറകത്ത് ഇമ്പിച്ചിക്കോയ തങ്ങളുടെയും കുഞ്ഞിബീവി ശരീഫയുടെയും മകനായി 1920 ജൂലൈ 3-ന് സയ്യിദ് അൽ ഹൈദ്റൂസ് വെട്ടം പോക്കരിയകം ചെറുകോയ തങ്ങൾ എന്ന വി. പി. സി. തങ്ങൾ ജനിച്ചു. പൊന്നാനി ടി.ഐ.യു.പി. സ്കൂളിൽ നിന്ന്  പ്രാഥമിക വിദ്യാഭ്യാസവും പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ നിന്ന് മതപഠനവും പൂർത്തിയാക്കിയ ശേഷം പൊതുപ്രവർത്തനത്തിൽ സജീവമായി.

1942-ൽ പൊന്നാനി പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ രംഗത്തേക് കാലെടുത്തു വെക്കുന്നത്. പൊന്നാനി താലൂക്കിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച തങ്ങൾ 1945 മുതൽ 1955 വരെ മൂന്ന് പതിറ്റാണ്ടിലേറെ കാലം പൊന്നാനി പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ശേഷം പൊന്നാനി മുൻസിപ്പാലിറ്റിയാക്കി ഉയർത്തിയപ്പോൾ അതിലെ കൗൺസിലറായി പ്രവർത്തിക്കുകയും ചെയ്തു. 1960-ലും 1967-ലും പൊന്നാനി മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടു.

1940-മുതൽ ലീഗിന്റെ സജീവ പ്രവർത്തകനായ തങ്ങൾ പാർട്ടിയുടെ പല ഔദ്യോഗിക പദവികളും അലങ്കരിച്ചിട്ടുണ്ട്. അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റായും 1955-ൽ പൊന്നാനിയിൽ സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ മുസ്ലിം ലീഗ് മഹാസമ്മേളനത്തിന്റെ സ്വാഗതസംഘ ചെയർമാമാനുമായും പ്രവർത്തിച്ചു.  എന്നാൽ 1975 ൽ മുസ്ലിം ലീഗിലുണ്ടായ പിളർപ്പിനെ തുടർന്ന് വിമത ലീഗിനോടൊപ്പം ചേർന്നു .

വിദ്യാഭ്യാസ, സാമൂഹിക, സമുദായ മേഖലകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. മഊനത്തുൽ ഇസ്‌ലാം സഭയുടെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം, മഊനത്തുൽ ഇസ്‌ലാം അറബിക് കോളേജിന്റെയും എം. ഐ.എ.യതീം ഖാനയുടെയും സ്ഥാപക സംരംഭങ്ങളിൽ നിർണ്ണായക പങ്കു വഹിച്ചു. പൊന്നാനി എം.ഇ.എസ്. കോളേജിന്റെ സ്ഥാപക കമ്മിറ്റി വൈസ് പ്രസിഡന്റായും എം.ഐ. ഹൈസ്കൂളിന്റെ ഭരണസമിതിയിലെ പ്രമുഖ അംഗമായും സേവനമനുഷ്ഠിച്ചു.   

പൊന്നാനി കടലോര പ്രദേശങ്ങളിൽ ഇന്ന് കാണുന്ന സർവ പുരോഗതിയുടെയും ശില്പി വി.പി.സി. തങ്ങൾ തന്നെയാണ്. ഫിഷറീസ് അഡ്വൈസറി കമ്മിറ്റി അംഗമായിരിക്കെ പൊന്നാനി മേഖലയിൽ 42 മത്സ്യ സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുകൾ, വലകൾ, വിവിധ സർക്കാർ-യൂണിസെഫ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും നേതൃത്വം നൽകി. തീപിടിത്തത്തിൽ വീട് നഷ്ടപ്പെട്ട നിരവധി തീരദേശ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം ലഭ്യമാക്കുന്നതിലും, പൊന്നാനിയിൽ കേരളത്തിലെ ആദ്യ പഞ്ചായത്ത് തല ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

1983 സെപ്റ്റംബർ 16-ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ വഫാത്തായി. പൊന്നാനിയിൽ ഖബറടക്കപ്പെട്ടു.

കമ്മ്യൂണിസ്ററ് ഗവൺമെൻറിനെതിരായ സമരം നയിച്ചതിന് അറസ്ററ് ചെയ്യപ്പെടുകയും, ഹൈദരാബാദ് കലാപവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Education & Studies

  • primary education from T.I.U.P.School
  • religioud education from ponnani grand mosque

Genealogy & Lineage

Mother:Kunji beevi shareefa
Father:Sayyid imbichikoya thangal
Son:sayyid muthukooya thangal
Son:Ssyyid abdussalam thangal

Academic References & Sources

  1. പൊന്നാനി താലൂക്ക് മുസ്‌ലിം ലീഗ്/വി.പി.സി. തങ്ങൾ by ടി.വി. അബ്ദുറഹിമാൻ കുട്ടി, published by Grace books (2022@)

Profile Overview

Vettam Pokiriyanakath Cherukoya Thangal
English NameVettam Pokiriyanakath Cherukoya Thangal
Malayalam Nameവി. പി. ചെറുകോയ തങ്ങൾ
Arabic Nameالسيد في. بي. تشيروكويا ثنغل
Pet Nameവി.പി.സി. തങ്ങൾ
House Nameപോക്കരിയകം
Qabeela (Clan)Aydarus (آل العيدروس)
NationalityIndian
Current Placeponnani
Birth Details3 July 1920
Death Details16 September 1983
Keywords
vps thangal vp cherukooya thangal സയ്യിദ് അൽ ഹൈദ്റൂസ് വെട്ടം പോക്കരിയകം ചെറുകോയ തങ്ങൾവി.പി.സി. തങ്ങൾV.P.C. ThangalVPC Thangalസയ്യിദ് വി.പി.സി. തങ്ങൾവെട്ടം പോക്കരിയകംപൊന്നാനി തങ്ങൾപൊന്നാനിസയ്യിദ് അൽ ഹൈദ്റൂസ്ചെറുകോയ തങ്ങൾപടിഞ്ഞാറകത്ത് ഇമ്പിച്ചിക്കോയ തങ്ങൾകുഞ്ഞിബീവി ശരീഫമുസ്ലിം ലീഗ്ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ഖിലാഫത്ത് കമ്മിറ്റിപൊന്നാനി പഞ്ചായത്ത് പ്രസിഡന്റ്പൊന്നാനി പഞ്ചായത്ത്പൊന്നാനി മുനിസിപ്പാലിറ്റികേരള നിയമസഭപൊന്നാനി മണ്ഡലംമുസ്ലിം ലീഗ് മഹാസമ്മേളനംമഊനത്തുൽ ഇസ്‌ലാം സഭമഊനത്തുൽ ഇസ്‌ലാം അറബിക് കോളേജ്എം.ഐ. യതീംഖാനപൊന്നാനി എം.ഇ.എസ്. കോളേജ്എം.ഐ. ഹൈസ്കൂൾഫിഷറീസ്മത്സ്യ സഹകരണ സംഘങ്ങൾപൊന്നാനി കടലോരംമത്സ്യത്തൊഴിലാളികൾസാമൂഹിക പ്രവർത്തകൻവിദ്യാഭ്യാസ പ്രവർത്തകൻരാഷ്ട്രീയ പ്രവർത്തകൻസമുദായ നേതാവ്മുസ്ലിം ലീഗ് നേതാവ്കേരള രാഷ്ട്രീയംപൊന്നാനിയുടെ വികസനം19201983