Sayyid Kodambiyakathi Kunhiseethi Koya Thangal
Mappila Poet, Islamic Scholar & HistorianBiography
മാപ്പിള സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവിയും മതപണ്ഡിതനും ചരിത്രപണ്ഡിതനുമായിരുന്നു കോടമ്പിയകത്ത് കുഞ്ഞിസീതി കോയ തങ്ങൾ. ജീവിതകാലം മുഴുവൻ സാഹിത്യസപര്യയിൽ മുഴുകിയിരുന്ന അദ്ദേഹം ഭക്തികാവ്യങ്ങൾ, ചരിത്രകാവ്യങ്ങൾ, പടപ്പാട്ടുകൾ തുടങ്ങിയ വിവിധ സാഹിത്യരൂപങ്ങളിലൂടെ മാപ്പിള സാഹിത്യത്തെ സമ്പന്നമാക്കി.
പൊന്നാനി സ്വദേശിയായിരുന്ന അദ്ദേഹം സയ്യിദ് ഉമർ ഹൈദ്രോസ് മൂസാവി തങ്ങളുടെ പുത്രനായി ഹിജ്റ 1274-ൽ ജനിച്ചു. പൊന്നാനിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അറബിയിലും തമിഴിലും പ്രാവീണ്യം നേടുകയും, തമിഴ്നാട്ടിലെ പുലവന്മാരുടെ കൃതികളുമായി അടുത്തിടപഴകുകയും ചെയ്തു. പൊന്നാനിയിലെ മതപണ്ഡിതന്മാരുമായുള്ള ബന്ധമാണ് മാപ്പിളപ്പാട്ടുകളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം വളർത്തിയത്. യുവാവായിരിക്കെ തന്നെ കവിതാരചന ആരംഭിച്ച അദ്ദേഹം ആദ്യകാലത്ത് പ്രധാനമായും ഭക്തികാവ്യങ്ങളായിരുന്നു രചിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചെറിയ ഹംസത്ത് മാല, വലിയ ഹംസത്ത് മാല എന്നീ ഭക്തികാവ്യങ്ങൾ മാപ്പിള സമൂഹത്തിൽ ഏറെ പ്രചാരം നേടിയിരുന്നു. നിസ്കാരത്തിന്റെ നിയമങ്ങളും കർമ്മരീതികളും ലളിതമായി വിശദീകരിച്ച് മുസ്‌ലിംകൾക്ക് പ്രാർത്ഥനയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി രചിച്ച നിസ്കാരപ്പാട്ട്, കുമ്മിയടി ശൈലിയിൽ അവതരിപ്പിച്ച ശ്രദ്ധേയമായ മാപ്പിളപ്പാട്ടായിരുന്നു. ചരിത്രകാവ്യമായ നഫീസത്തുൽ മിസ്‌രി, മഹാകാവ്യങ്ങളായ ഖന്തഖ് പടപ്പാട്ട്, ഫുതുഹ് തായിഫ് എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽപ്പെടുന്നു.
കവിയും പണ്ഡിതനുമായിരുന്ന കുഞ്ഞിസീതി കോയ തങ്ങൾ 64-ാം വയസ്സിൽ ഹിജ്റ 1339-ൽ പൊന്നാനിയിൽ വഫാത്തായി.
Education & Studies
- ✓Completed his education in Ponnani
- ✓Language Studies: Arabic and Tamil
- ✓Developed an interest in Mappilappattu through the religious scholars of Ponnani
- ✓Familiar with the works of Tamil Pulavars
Genealogy & Lineage
Profile Overview
iana
ചെറിയ ഹംസത്ത് മാല
By Sayyid Kodambiyakathi Kunhiseethi Koya Thangal
വലിയ ഹംസത്ത് മാല
By Sayyid Kodambiyakathi Kunhiseethi Koya Thangal
നിസ്കാരപ്പാട്ട്
By Sayyid Kodambiyakathi Kunhiseethi Koya Thangal
നഫീസത്തുൽ മിസ്‌രി
By Sayyid Kodambiyakathi Kunhiseethi Koya Thangal
ഖന്തഖ് പടപ്പാട്ട്
By Sayyid Kodambiyakathi Kunhiseethi Koya Thangal
فتح طائف
By Sayyid Kodambiyakathi Kunhiseethi Koya Thangal
