Home>People Directory>Sayyid Umer Hydrose Koya Thangal

Sayyid Umer Hydrose Koya Thangal

Freedom Fighter, National Muslim Leader & Ayurvedic Physician

Biography

സ്വാതന്ത്ര്യസമര സേനാനിയും ദേശീയ മുസ്‌ലിം നേതാവും പ്രശസ്ത ആയുർവേദ ഭിഷഗ്വരനുമായിരുന്നു സയ്യിദ് കെ. പി. ഹൈദ്രോസ് കോയ തങ്ങൾ. നിസ്സഹകരണ പ്രസ്ഥാനം ഉൾപ്പെടെ വിവിധ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കെടുത്ത അദ്ദേഹം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, മൊയ്തു മൗലവി, കെ. കേളപ്പൻ, ഇ.എം.എസ്. തുടങ്ങിയ നേതാക്കളോടൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പഴയ പൊന്നാനി താലൂക്കിലെ ചാവക്കാട് ഫർക്കയിൽപ്പെട്ട ഒരുമനയൂർ അംശത്തിലാണ് അദ്ദേഹം ജനിച്ചത്. പ്രസിദ്ധ സയ്യിദ് കുടുംബമായ കീക്കോട് ആയിരുന്നു അദ്ദേഹത്തിന്റെ തറവാട്. പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ അറബി, സംസ്കൃതം എന്നീ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി. വളാഞ്ചേരിയിലെ നിരവധി പ്രമുഖ പണ്ഡിതന്മാരുടെ കീഴിലായിരുന്നു പഠനം.

ആയുർവേദ ചികിത്സാരംഗത്ത് ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന്റെ ചികിത്സാരീതിയും വൈദ്യശാസ്ത്രത്തിലുള്ള പ്രാവീണ്യവും പരിഗണിച്ച് 1933-ൽ ഇന്ത്യൻ ആയുർവേദിക് സെന്റർ ‘ഡോക്ടർ ഓഫ് ഫിലോസഫി’ ബിരുദം നൽകി ആദരിച്ചു.

പഠനപര്യടനങ്ങളുടെ ഭാഗമായി അവിഭക്ത ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സിലോൺ, സിംഗപ്പൂർ, ബർമ്മ തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖർക്ക് വൈദ്യോപദേശം നൽകുകയും ചികിത്സ നടത്തുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ പ്രശസ്തി രാജ്യാതിർത്തികൾക്കപ്പുറത്തേക്കും വ്യാപിച്ചിരുന്നു.

1968-ൽ സയ്യിദ് കെ. പി. ഹൈദ്രോസ് കോയ തങ്ങൾ വഫാത്തായി. അദ്ദേഹത്തിന്റെ വസിയ്യത്ത് പ്രകാരം കുടുംബവളപ്പിൽ പ്രത്യേകം സജ്ജീകരിച്ച ഖബറിലാണ് മറവുചെയ്യപ്പെട്ടത്.

സയ്യിദ് ഹുസൈൻ കുഞ്ഞി സീതിക്കോയ തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ എന്നിവരാണ് പുത്രന്മാർ. ഇവരിൽ സയ്യിദ് ഹുസൈൻ കുഞ്ഞി സീതിക്കോയ തങ്ങൾ അറിയപ്പെട്ട മാപ്പിളക്കവി കൂടിയായിരുന്നു.

 

Education & Studies

  • ✓Language Studies: Arabic and Sanskrit
  • ✓Teachers: Studied under several prominent scholars of Valanchery
  • ✓Honour: Doctor of Philosophy – Indian Ayurvedic Center, 1933

Genealogy & Lineage

Son:Sayyid Attakoya Thangal

Academic References & Sources

  1. കേരളം മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി by ഡോ. സി.കെ. കരീം , published by Charithram Publications (1991)Link

Profile Overview

Sayyid Umer Hydrose Koya Thangal
English NameSayyid Umer Hydrose Koya Thangal
Malayalam Nameസയ്യിദ് ഉമർ ഹൈദ്രോസ് കോയ തങ്ങൾ
Arabic Nameالسيد عمر هيدروس كوي
Pet Nameകെ. പി. ഹൈദ്രോസ് കോയ തങ്ങൾ
House Nameകീക്കോട്
Qabeela (Clan)Musava (مساوي)
NationalityIndian
Birth PlaceOrumanayur Amsom, Chavakkad Farka, Old Ponnani Taluk
Current PlaceFamily compound, in a specially prepared grave as per his will
Death Details1968