Sayyid Husain Ba Alawi Kunhi Thangal
Qazi, Khateeb, Islamic Scholar & SufiBiography
ഖാസിയും ഖതീബും മതപണ്ഡിതനും സൂഫിയുമായിരുന്നു സയ്യിദ് ഹുസൈൻ ബാഅലവി കുഞ്ഞി തങ്ങൾ. സൗമ്യതയും പാണ്ഡിത്യവും മതനിയമങ്ങളിലെ കണിശതയും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ഹിജ്റ 1353-ൽ സയ്യിദ് ഹാശിം ചെറുകോയ തങ്ങൾ പരപ്പനങ്ങാടിയുടെ മകനായി ജനിച്ചു. മാപ്പിള തൊപ്പിയും തലപ്പാവുമായിരുന്നു അദ്ദേഹത്തിന്റെ വസ്ത്ര രീതി
പ്രാഥമിക മതപഠനം പിതാവിൽ നിന്നും പിതൃസഹോദരനിൽ നിന്നും നേടിയ ശേഷം, പനയത്തിൽ പള്ളിയിൽ കോട്ടുമല അബൂബക്കർ മുസ്‌ലിയാരുടെയും, പരപ്പനങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ എൻ. കെ. മുഹമ്മദ് മുസ്‌ലിയാരുടെയും കീഴിൽ ദർസ് പഠനം നടത്തി.
ചെട്ടിപ്പടി-ആനപ്പടി ജുമുഅത്ത് പള്ളിയിൽ പള്ളി സ്ഥാപിതമായ കാലം മുതൽ 1965 വരെ ഖതീബായി സേവനമനുഷ്ഠിച്ചു. പിതാവിന്റെ വഫാത്തിന് ശേഷം പരപ്പനങ്ങാടിയുടെ ഖാസി സ്ഥാനം ഏറ്റെടുക്കുകയും ജീവിതാന്ത്യം വരെ ആ പദവിയിൽ തുടരുകയും ചെയ്തു. കൂടാതെ യൂണിവേഴ്സിറ്റി, തേഞ്ഞിപ്പലം, പൈങ്ങോട്ടുമാട് എന്നിവിടങ്ങളിലെ ഖാസിയായും സേവനമനുഷ്ഠിച്ചു.
സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമയുടെ സജീവ പ്രവർത്തകനുമായിരുന്നു അദ്ദേഹം.
ആക്കോട് വലിയ മാളിയേക്കൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ മകൾ സയ്യിദത്ത് ആറ്റബീവിയായിരുന്നു ഭാര്യ. ഈ ദാമ്പത്യത്തിൽ സന്താനങ്ങൾ ഉണ്ടായിരുന്നില്ല.
2009 ഏപ്രിൽ 26-ന്, ഹിജ്റ1430 ജമാദുൽ അവ്വൽ 1-ാം തീയതി ഞായറാഴ്ച അദ്ദേഹം വഫാത്തായി. പരപ്പനങ്ങാടി അങ്ങാടിയിലെ സയ്യിദ് മുഹമ്മദ് അബ്ദുൽ വഹ്ഹാബ് ബാഅലവി മസ്ജിദിന്റെ സമീപത്തെ മഖ്ബറയിലാണ് അന്ത്യവിശ്രമം.
Education & Studies
- ✓Primary Religious Education- Studied under his father and paternal uncle
- ✓Religious Education – Panayathil Palli- Studied under Kottumala Abubakar Musliyar
- ✓Religious Education – Parappanangadi Valiya Juma Masjid- Studied under N. K. Muhammad Musliyar
Genealogy & Lineage
Academic References & Sources
- പനയത്തിൽ ബാഅലവി സാദാത്ത്, ചരിത്രവും വർത്തമാനവും by Sayyid Ali Ba'awi Thangal Nadwi, Sayyid Swabah Ba'lawi Thangal Baqawi, published by പനയത്തിൽ ബാഅലവി സാദാത്ത് കുടുംബം (2026)
Profile Overview

