Home>People Directory>Sayyid Abdurahman Al-Aydarusi

Sayyid Abdurahman Al-Aydarusi

Qutbussaman

Biography

ഇസ്‌ലാമിക പ്രബോധനത്തിലും ആത്മീയ പാരമ്പര്യത്തിന്റെ വളർച്ചയിലും പ്രധാന പങ്കുവഹിച്ച ഖുതുബും സൂഫിവര്യനും മതപ്രബോധകനുമായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ അൽ ഹൈദ്രൂസി. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും ഖാദിരിയ്യ ത്വരീഖത്തിന്റെ  വ്യാപക പ്രചാരണത്തിന് നേത്രത്വം നൽകുകയും കേരളത്തിലെ ഹൈദ്രോസി സയ്യിദ് കുടുംബത്തിന്റെ പാരമ്പര്യത്തിന് തുടക്കം കുറിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

സയ്യിദ് അലിയ്യുൽ ഹൈദ്രൂസിയുടെ മകനായി ഹിജ്റ 1099-ൽ, എ.ഡി. 1687-ൽ യമനിലെ ഹള്റമൗത്തിലെ അദൻ ഗ്രാമത്തിൽ ജനിച്ചു. സ്വദേശത്തുവെച്ച് പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് ഹിജ്റ 1115-ൽ, എ.ഡി. 1703-ൽ ബാല്യകാലത്തുതന്നെ കപ്പൽമാർഗം മലബാറിലേക്ക് യാത്രതിരിച്ച് കോഴിക്കോട് എത്തിച്ചേർന്നു.

കോഴിക്കോട്ടെത്തിയ ശേഷം അന്നത്തെ പ്രമുഖ സയ്യിദ് കുടുംബകേന്ദ്രമായിരുന്ന കൊയിലാണ്ടിയിലേക്ക് പോയി. അവിടെ തന്റെ ആത്മീയ ഗുരുവായ സയ്യിദ് ഖുതുബ് ജമാലുദ്ദീൻ മുഹമ്മദ് അൽ വഹ്ഫി വലിയ സീതിക്കോയ തങ്ങളുടെ കൂടെ താമസിച്ചു. തുടർന്ന് ഉപരിപഠനത്തിനായി പൊന്നാനിയിലെത്തിയ അദ്ദേഹം അവിടെ താമസമുറപ്പിച്ചു. കേരളത്തിലെ ഇസ്‌ലാമിക പ്രചാരണത്തിലും നവോത്ഥാനത്തിലും ശ്രദ്ധേയ സ്ഥാനം വഹിച്ച പൊന്നാനി വലിയ ജാറത്തിന് ഇതോടെ നാന്ദികുറിച്ചു.

അദ്ദേഹത്തിന്റെ ആഗമനത്തോടെ പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും ഖാദിരിയ്യ ത്വരീഖത്തിന് വ്യാപകമായ പ്രചാരം ലഭിച്ചു.

അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സ്വഭാവവിശുദ്ധിയിലും ആകൃഷ്ടരായി നിരവധി ഇതരമതസ്ഥർ ഇസ്‌ലാം സ്വീകരിച്ചതായും ചരിത്രവിവരണങ്ങളിൽ കാണാം.

ചാവക്കാട് മണത്തല പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹൈദ്രോസുകുട്ടി മൂപ്പൻ അദ്ദേഹത്തിന്റെ ആത്മമിത്രമായിരുന്നു. സയ്യിദ് ഹസൻ ജിഫ്രിയുമായും സുദൃഢമായ ബന്ധം പുലർത്തിയിരുന്നു.

ചാവക്കാട് ഉത്വാങ്ങാനകം തറവാട്ടിൽനിന്നും കൊച്ചി രാജകുടുംബത്തിൽനിന്നും വിവാഹം കഴിച്ചു. ചാവക്കാട്ടെ വിവാഹത്തിൽ സയ്യിദ് മുഹമ്മദ്, സയ്യിദ് അലിയ്യ്, സയ്യിദ് അലവി, സയ്യിദ് അബൂബക്കർ എന്നീ നാല് പുത്രന്മാരും കൊച്ചിയിലെ വിവാഹത്തിൽ സയ്യിദ് മുസ്തഫ, സയ്യിദ് ഹുസൈൻ എന്നീ രണ്ട് പുത്രന്മാരും ജനിച്ചു.

ചാവക്കാട് വെച്ച് ഹിജ്റ 1164-ൽ, എ.ഡി. 1751-ൽ സയ്യിദ് അബ്ദുറഹ്മാൻ അൽ ഹൈദ്രൂസി വഫാത്തായി. പൊന്നാനി വലിയ ജാറം അങ്കണത്തിലെ പ്രധാന മഖ്ബറയിലാണ് അന്ത്യവിശ്രമം.

 

Education & Studies

  • ✓Received his primary education and basic knowledge in his homeland in Yemen
  • ✓Followed the Qadiriyya Tariqa and was engaged in spiritual guidance and propagation after arriving in Malabar

Genealogy & Lineage

Son:Sayyid Abu Bakr
Son:Sayyid Alavi
Son:Sayyid Ali
Father:Sayyid Aliyul Hydrusi
Son:Sayyid Hussain
Son:Sayyid Muhammad
Son:Sayyid Musthafa

Archived Files & Documents

Quthubuzaman Abdurahman Hydrosi History

Historical Document

Profile Overview

No Image Available
English NameSayyid Abdurahman Al-Aydarusi
Malayalam Nameഖുതുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽ ഹൈദ്രൂസി
Arabic Nameالسيد عبد الرحمان العيدروسي
Pet Nameസയ്യിദ് അബദുറഹിമാന്‍ അല്‍ ഹൈദ്രോസ്
House Nameവലിയ ജാറത്തിങ്ങൽ
Qabeela (Clan)Aydarus (آل العيدروس)
NationalityIndian
Birth PlaceAden , Hadramawt, Yemen
Current PlacePonnani Valiya Jaram, Ponnani
Birth Details16871099 AH
Death Details17511164 AH