Home>People Directory>Sayyid Abdurahiman Bahassan Thangal

Sayyid Abdurahiman Bahassan Thangal

Community Leader & Muslim League Activist

Biography

മുസ്‌ലിം ലീഗ് നേതാവും കൊയിലാണ്ടിയിലെ പൗരപ്രമുഖനും നിശ്ശബ്ദ സാമൂഹിക പ്രവർത്തകനുമായിരുന്നു സയ്യിദ് അബ്‌ദുറഹിമാൻ ബാഹസ്സൻ തങ്ങൾ. സാധാരണക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താൻ സ്വയം മുന്നിട്ടിറങ്ങിയിരുന്ന ജനകീയ പ്രവർത്തകനായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ ആദ്യകാല കീഴ്ഘടകമായ ബാല ലീഗിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്ക് കടക്കുന്നത്. സയ്യിദ് അബ്‌ദുറഹിമാൻ ബാഫഖി തങ്ങൾ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ എന്നിവരോടൊപ്പം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, അവരുടെ നിർബന്ധപ്രകാരം എം.എസ്.എഫ്., യൂത്ത് ലീഗ് പഞ്ചായത്ത്-താലൂക്ക് കമ്മിറ്റികളിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചു.

1978-ൽ വലിയ ഭൂരിപക്ഷത്തോടെ കൊയിലാണ്ടി ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മുനിസിപ്പൽ മുസ്‌ലിം ലീഗ് ട്രഷറായും, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചു.

കൊയിലാണ്ടി പഞ്ചായത്തിലെ തീരദേശ വാർഡുകളിലെ വോട്ടർപട്ടികയെക്കുറിച്ച് അസാധാരണമായ പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം, വോട്ടർമാരുടെ വീട് നമ്പർ, ക്രമനമ്പർ, ബൂത്ത് നമ്പർ എന്നിവ വരെ ഓർമ്മയിൽ നിന്ന് പറയാൻ കഴിയുന്ന വ്യക്തിയായിരുന്നു. ഇരുപതാം വയസ്സുമുതൽ തെരഞ്ഞെടുപ്പ് സമയങ്ങളിൽ മുസ്‌ലിം ലീഗിന്റെ പോളിങ് ഏജന്റായി പ്രവർത്തിച്ച അദ്ദേഹം 2015-ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് വരെയും ആ ചുമതലയിൽ തുടർന്നു.

1995-ൽ കൊയിലാണ്ടി പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയർന്നപ്പോൾ, പി. വി. മുഹമ്മദ് എം.എൽ.എയുടെ നിർബന്ധപ്രകാരം ടൗൺ വാർഡ് 32-ൽ നിന്ന് പ്രഥമ നഗരസഭാ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷത്തെ കൗൺസിലർ കാലയളവിൽ വാർഡിൽ നിരവധി റോഡുകളും ഫുട്പാത്തുകളും നിർമ്മിക്കുകയും വിവിധ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പെൻഷൻ അനുവദിച്ചുകൊടുക്കുകയും ചെയ്തു.

2021 വരെ കൊയിലാണ്ടി മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ഹജ്ജ് അപേക്ഷകൾ പൂരിപ്പിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ചന്ദ്രിക പത്രത്തിന്റെ പ്രചാരകനായും, ഏജന്റുമാർ ഇല്ലാത്ത പ്രദേശങ്ങളിൽ നേരിട്ട് നടന്ന് പത്രം എത്തിച്ചുകൊടുക്കുന്ന പ്രവർത്തകനായും സേവനം ചെയ്തു.

 

Archived Files & Documents

Bahassan Koyilandi

Historical Document

Profile Overview

No Image Available
English NameSayyid Abdurahiman Bahassan Thangal
Malayalam Nameസയ്യിദ് അബ്‌ദുറഹിമാൻ ബാഹസ്സൻ തങ്ങൾ
Arabic Nameالسيد عبد الرحمان باحسن
Qabeela (Clan)Bahassan (آل باحسن)
NationalityIndian
Current PlaceQuilandi