Sayyid Abdurahman Mullakoya Thangal
Spiritual leader & Royal court advisorBiography
സയ്യിദ് അബ്ദുറഹ്‌മാൻ മുല്ലക്കോയ തങ്ങൾ (1840–1932)
യമനിലെ ഹളറമൗത്തിൽ നിന്ന് കേരളത്തിലെത്തി ഇസ്‌ലാം പ്രചരിപ്പിച്ച സൂഫിവര്യനും പണ്ഡിതനുമായ സയ്യിദ് ഹാമിദ് അലി ബാഅലവിയുടെ മൂന്നാം തലമുറയിൽപ്പെട്ട സയ്യിദ് മുഹമ്മദ് ഹാമിദിന്റെയും ആയിശ മരക്കാരകത്ത് ശരീഫ ചെറിയ ബീവിയുടെയും മകനായി 1840-ൽ കോഴിക്കോട് പുതിയങ്ങാടി വലിയ മാളിയക്കൽ തറവാട്ടിൽ സയ്യിദ് അബ്ദുറഹ്‌മാൻ ബിൻ മുഹമ്മദ് ബിൻ അഹ്മദ് ബിൻ അലവി മുല്ലക്കോയ തങ്ങൾ ജനിച്ചു.
പ്രശസ്ത പണ്ഡിതന്മാരായ കിൻസിങ്ങാന്റകത്ത് അബൂബക്കർ കുഞ്ഞിഖാസി, സയ്യിദ് അലി അന്നാസ് മദനി, അബ്ദുല്ലാഹിൽ മഹ്‌രിബാ എന്നിവർക്ക് കീഴിൽ മതപഠനം പൂർത്തിയാക്കിയ ശേഷം അറബി, ഉർദു, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യം നേടി.
കണ്ണൂർ അറക്കൽ രാജകുടുംബത്തിന്റെ മതകാര്യ ഉപദേഷ്ടാവായും ഉന്നത ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ച വരക്കൽ മുല്ലക്കോയ തങ്ങൾ കൊട്ടാരത്തിന് കീഴിലുള്ള പള്ളികളുടെ മേൽനോട്ടം, മതപരമായ ഉപദേശങ്ങൾ നൽകൽ, ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്ലിം ഭരണാധികാരികളുമായി അറബി, ഉർദു, പേർഷ്യൻ ഭാഷകളിൽ ഔദ്യോഗിക കത്തിടപാടുകൾ നടത്തൽ തുടങ്ങിയ സുപ്രധാന ചുമതലകൾ നിർവഹിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തേടിയിരുന്നു. ആത്മീയ നേതാവെന്ന നിലയിലും സാമൂഹിക മധ്യസ്ഥനെന്ന നിലയിലും അദ്ദേഹം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തി.
മലബാർ കലക്ടറായിരുന്ന വില്യം ലോഗൻ, തന്റെ പുസ്തകമായ മലബാർ മാന്വലിന്റെ രചനക്കായി സമീപിച്ച പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു സുഹൃത്തായ വരക്കൽ തങ്ങൾ. തങ്ങളിൽ നിന്നാണ് മലബാർ മുസ്‌ലിംകളെ കുറിച്ചുള്ള വിവരങ്ങളും തുഹ്ഫത്തുൽ മുജാഹിദീൻ പോലുള്ള ചരിത്ര ഗ്രന്ഥങ്ങളുടെ ഉള്ളടക്കവും അദ്ദേഹത്തിന് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ഈ സേവനങ്ങളെ മാനിച്ച് ബ്രിട്ടീഷ് ഭരണകൂടം പ്രത്യേക ബഹുമതികളും നൽകി.
ആദ്യകാലത്ത് ഖിലാഫത് പ്രസ്ഥാനത്തെ ശക്തമായി എതിർത്തിരുന്ന തങ്ങൾ, പിന്നീട് ഖിലാഫത് പ്രസ്ഥാനം രാഷ്ട്രീയമായ പ്രവർത്തനത്തോടൊപ്പം ഇസ്‌ലാം മതാഭിവൃദിക്കുവേണ്ടിയും പ്രവർത്തിക്കണമെന്ന വ്യവസ്ഥയോടെ സഹകരിക്കാൻ തുടങ്ങി. 1920 നവംബർ 3-ന് കോഴിക്കോട് സഭാഹാളിൽ ചേർന്ന ലോക്കൽ ഖിലാഫത്ത് കമ്മിറ്റി പൊതുയോഗത്തിന്റെ അധ്യക്ഷൻ തങ്ങളായിരുന്നു.
കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് തങ്ങൾ അലങ്കരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ മതപ്രസ്ഥാനമായ സമസ്‌തകേരള ജംഇയ്യത്തുൽ ഉലുമയുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച തങ്ങളുടെ കീഴിൽ ആണ് 1924-ൽ സമസ്ത സ്ഥാപക ലക്ഷ്യവുമായി കോഴിക്കോട് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയിൽ പണ്ഡിതന്മാർ സഘടിച്ചത്. സമസ്‌തയുടെ സ്ഥാപക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതുംയിരുന്നു.
1858-ൽ കോയമ്മ ബീവിയെ വിവാഹം ചെയ്തു. പിന്നീട് ഫാത്തിമ ബീവിയെയും വിവാഹം ചെയ്തു. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും സമസ്‌ത നേതാവുമായിരുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ അദ്ദേഹത്തിന്റെ സഹോദരിയുടെ മകനാണ്.
ഹിജ്റ 1352-ൽ (എ.ഡി. 1932) തൊണ്ണൂറ്റിരണ്ടാം വയസ്സിൽ അദ്ദേഹം വഫാത്തായി. കോഴിക്കോട് പുതിയങ്ങാടിയിലെ വീട്ടുവളപ്പിലെ പള്ളിയങ്കണത്തിൽ ഖബറടക്കപ്പെട്ടു. കോഴിക്കോട് പുതിയങ്ങാടിയിലെ കോയറോഡ് അദ്ദേഹത്തിന്റെ പേരിലാണ്.
Education & Studies
- ✓religious education from Kinsinganadath Abubakr Kunji Qazi, Sayyid Ali Annas Madani, Abdullahil Maghribi
Genealogy & Lineage
Academic References & Sources
- സയ്യിദ് അബ്ദുറഹ്‌മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ by സി.പി.ബാസിത് ഹുദവി തീരുർ , published by samastha Kerala islam matha vidyabhyasa board (2025)
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം by പി.പി.മമ്മത് കോയ പരപ്പിൽ , published by FOCUS publications (1994)Link
Profile Overview

