Sayyid Hashim Ba'Alawi
Religious Leader & EducatorBiography
കണ്ണൂർ ജില്ലാ നാഇബ് ഖാസിയും മതപണ്ഡിതനും കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്സിന്റെ സ്ഥാപക ചെയർമാനുമായിരുന്നു സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങൾ. മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ബാഅലവി സയ്യിദ് കുടുംബത്തിന്റെ ചരിത്രാന്വേഷണത്തിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.
സയ്യിദ് ഹാമിദ് ബാഅലവി ഇമ്പിച്ചിക്കോയ തങ്ങളുടെയും ശൈഖ് അഹ്‌മദ് സൂഫി നഖ്ശബന്തിയുടെ പൗത്രി ഹലീമ ഹജ്ജുമ്മയുടെയും മകനായി 1937-ൽ കാലടിയിൽ ജനിച്ചു.
പ്രാഥമിക മതപഠനം പിതാവിൽനിന്നും പൊതുവിദ്യാഭ്യാസം പരപ്പനങ്ങാടി ഗവൺമെന്റ് മാപ്പിള സ്കൂളിൽനിന്നും നേടി. ശേഷം അരീക്കോടിനടുത്ത പത്തനാപുരം, നാറാത്ത്, ചെങ്ങളായി, തളിപ്പറമ്പ്, പാപ്പിനിശ്ശേരി, കൊയ്യോട് തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് പഠനം നടത്തി. തുടർന്ന് വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽ ഉപരിപഠനം നടത്തിയ അദ്ദേഹം 1965 ഡിസംബർ 6-ന് മൗലവി ഫാളിൽ ബാഖവി ബിരുദം നേടി.
അവറാൻ മുസ്‌ലിയാർ, കൊയ്യോട് മുഹ്‌യിദ്ദീൻ മുസ്‌ലിയാർ, ഒ.കെ. സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാർ, ആടൂർ ബീരാൻകുട്ടി മുസ്‌ലിയാർ, കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാർ, ഫഖ്‌റുദ്ദീൻ മുസ്‌ലിയാർ, മമ്മിക്കുട്ടി മുസ്‌ലിയാർ, ശൈഖ് ഹസൻ ഹസ്റത്ത്, അബൂബക്കർ ഹസ്റത്ത് തുടങ്ങിയവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.
മതനേതൃത്വരംഗത്ത് സജീവമായിരുന്ന ഹാശിം തങ്ങൾ കണ്ണൂർ ജില്ലാ നാഇബ് ഖാസിയായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ട്രഷററായും മട്ടന്നൂർ മഹല്ല് ജമാഅത്തിന്റെ സംയുക്ത ഖാസിയായും സേവനമനുഷ്ഠിച്ചു.
കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്സിന്റെ സ്ഥാപക ചെയർമാനായിരുന്ന അദ്ദേഹം സ്ഥാപനത്തിന്റെ പ്രസിഡന്റായും കോളേജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു.
1993-ൽ കണ്ണാടിപ്പറമ്പിൽ വനിതാ യതീംഖാനയും 1995-ൽ പന്ന്യങ്കണ്ടിയിൽ അഫ്ളലുൽ ഉലമാ അറബിക് കോളേജും ആരംഭിക്കുന്നതിൽ അദ്ദേഹം നേതൃത്വം നൽകി. പിന്നീട് പന്ന്യങ്കണ്ടിയിലെ ദാറുൽ ഹസനാത്ത് സ്ഥാപനത്തിന് ലത്വീഫിയ്യ അറബിക് കോളേജ് എന്ന് പുനർനാമകരണം ചെയ്തു. പാപ്പിനിശ്ശേരി ഹുസൈനിയ്യ യതീംഖാനയുടെ രൂപീകരണത്തിലും പ്രധാന പങ്കുവഹിച്ചു. മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനും ജ്ഞാനപ്രസരണത്തിനുമായി വിദേശയാത്രകൾ നടത്തുകയും പ്രവാസികളുടെയും പണ്ഡിതന്മാരുടെയും സഹകരണം ലഭ്യമാക്കാൻ പ്രവർത്തിക്കുകയും ചെയ്തു.
പരപ്പനങ്ങാടിയിലെ തന്റെ പിതാമഹന്മാരുടെയും ബാഅലവി സാദാത്തുക്കളുടെയും ആധികാരിക കുടുംബചരിത്രം ശേഖരിക്കുന്നതിൽ പ്രത്യേക താൽപര്യമുണ്ടായിരുന്നു. ഇതിനായി വിവിധ ചരിത്രരേഖകൾ അന്വേഷിക്കുകയും വിദേശരാജ്യങ്ങളിലെ പണ്ഡിതന്മാരെ സന്ദർശിച്ച് വിവരശേഖരണം നടത്തുകയും ചെയ്തു.
1970-ൽ പ്രശസ്‌ത ഹദീസ് പണ്ഡിതനും വെല്ലൂർ ബാഖിയാത് പ്രിൻസിപ്പലും ആയിരുന്ന ശൈഖ് ഹസൻ ഹസ്‌റത്തിൻ്റ മകൾ ആയിഷയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് നാല് പുത്രന്മാരും മൂന്ന് പുത്രിമാരുമുൾപ്പെടെ ഏഴ് മക്കളുണ്ടായിരുന്നു.
2014 നവംബർ 11-ന്, ഹിജ്റ 1436 മുഹറം 18-ന് സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങൾ വഫാത്തായി. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് ജുമാമസ്ജിദിനു സമീപമാണ് അന്ത്യവിശ്രമം.
Education & Studies
- ✓Initial religious education under his father, Sayyid Hamid Ba'Alawi Imbichikoya Thangal
- ✓Government Mappila School, Parappanangadi
- ✓Dars Education: Pathanapuram (near Areekode), Narath, Chengalayi, Taliparamba, Pappinisseri, Koyyode
- ✓Prominent Teachers: Avaran Musliyar, Koyyode Muhyiddeen Musliyar, O. K. Zainuddeen Kutty Musliyar, Koottilangadi Bappu Musliyar, Adoor Beerankutty Musliyar, Kanniyath Ahmad Musliyar, Fakhruddeen Musliyar, Mammikkutty Musliyar, Shaikh Hasan Hazrat, Aboobacker Hazrat
- ✓Baqiyathus Salihath: Graduated on 6 December 1965
Genealogy & Lineage
Photo Gallery

Portraits of Sayyid Hashim Ba'Alawi Kunhi Thangal
Portraits of Sayyid Hashim Ba'Alawi Kunhi Thangal (1937–2014), an Islamic scholar, Kannur District Naib Qazi, and founding chairman of Darul Hasanath Islamic Complex, Kannadiparamba.



Academic References & Sources
- പനയത്തിൽ ബാഅലവി സാദാത്ത്, ചരിത്രവും വർത്തമാനവും by Sayyid Ali Ba'awi Thangal Nadwi, Sayyid Swabah Ba'lawi Thangal Baqawi, published by പനയത്തിൽ ബാഅലവി സാദാത്ത് കുടുംബം (2026)
Profile Overview

