Home>People Directory>Sayyid Fazal ibn Muhammad Shihab Al-Jifri

Sayyid Fazal ibn Muhammad Shihab Al-Jifri

Scholar & Former Kerala Waqf Board Chairman

Biography

കാരന്തൂർ മർക്കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ സ്ഥാപകാംഗവും സുന്നി സംഘടനാ നേതാവും കേരള വഖഫ് ബോർഡ് മുൻ ചെയർമാനുമായിരുന്നു സയ്യിദ് ഫസൽ ഇബ്‌നു മുഹമ്മദ് ശിഹാബ് അൽ ജിഫ്രി. ജിഫ്രി ഹൗസിന്റെ അവസാന സാരഥികളിലൊരാളുകൂടിയായിരുന്ന തങ്ങളെ കോഴിക്കോട്ടുകാർ സ്നേഹപൂർവ്വം പൂവ് എന്നായിരുന്നു വിളിച്ചിരുന്നത്.

പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബ് ആറ്റക്കോയ തങ്ങളുടെയും ഖദീജയുടെയും മകനായി 1928 ആഗസ്റ്റ് 5-ന് കോഴിക്കോട് കുറ്റിച്ചിറയിലെ മാളിയേക്കൽ ജിഫ്രി ഹൗസിൽ ജനിച്ചു.

മദ്റസത്തുൽ ജിഫ്രിയ്യ, ഗണപതി ഹൈസ്കൂൾ, മദ്റസത്തുൽ മുഹമ്മദിയ്യ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അച്ചിപ്ര കുഞ്ഞഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ ഖാദർ മുസ്‌ലിയാർ, മുഹമ്മദ് അലി മുസ്‌ലിയാർ തുടങ്ങിയ പണ്ഡിതരുടെ കീഴിൽ മതവിദ്യാഭ്യാസം നേടി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹം സ്വാതന്ത്ര്യാനന്തര കാലത്തും കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായി തുടർന്നു. പിന്നീട് മുസ്‌ലിം ലീഗിലും സജീവമായിരുന്ന അദ്ദേഹം, സുന്നി സംഘടനാ മേഖലയിലേക്കു കടന്നതോടെ, രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായും പിന്മാറി.

1962 മുതൽ സംഘടനാ പ്രവർത്തനങ്ങളിലും സജീവമായ ഫസൽ തങ്ങൾ, കോഴിക്കോട് സിറ്റി സുന്നി യുവജന സംഘം പ്രസിഡന്റായാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് എസ്‌.വൈ.എസ്. താലൂക്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രഥമ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു.

1978-ൽ കാരന്തൂർ മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ സ്ഥാപിക്കപ്പെട്ടപ്പോൾ, അതിന്റെ സ്ഥാപകാംഗമായിരുന്നു. പിന്നീട് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായും പ്രസിഡന്റായും പ്രവർത്തിച്ചു. മർക്കസ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കുറ്റിച്ചിറയിലെ ജിഫ്രി ഹൗസിലായിരുന്നു. മർക്കസിന്റെ വളർച്ചയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരോടൊപ്പം സജീവമായി പ്രവർത്തിച്ചു.

സുന്നി വിദ്യാഭ്യാസ ബോർഡ് സീനിയർ വൈസ് പ്രസിഡന്റ്, എസ്‌.വൈ.എസ്. സുപ്രീം കൗൺസിൽ അംഗം, കോഴിക്കോട് തർബിയത്തുൽ ഇസ്‌ലാം സഭ വൈസ് പ്രസിഡന്റ്, ഉമറാ കമ്മിറ്റി ചെയർമാൻ, കുറ്റിച്ചിറ മിസ്കാൽ പള്ളി കമ്മിറ്റി പ്രസിഡന്റ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു.

ഹജ്ജ് കമ്മിറ്റി അംഗമായും നാലകത്ത് മുഹമ്മദ് കോയ ഖാസി ഫൗണ്ടേഷൻ രക്ഷാധികാരിയായും 1990 മുതൽ 1995 വരെ കേരള വഖഫ് ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചു.

കോഴിക്കോട്ടെ പൊതുപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഫസൽ തങ്ങൾ, ഇന്ത്യാ ഗവൺമെന്റിന്റെ പൈതൃക സംരക്ഷണ പരിപാടിയുടെ ഭാഗമായി തളി ക്ഷേത്രത്തിന്റെയും കുറ്റിച്ചിറ മിസ്കാൽ പള്ളിയുടെയും പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ‘സ്നേഹസംഗമം’ വിജയിപ്പിക്കുന്നതിൽ മിസ്കാൽ പള്ളി കമ്മിറ്റി പ്രസിഡന്റ് എന്ന നിലയിൽ പ്രധാന പങ്കുവഹിച്ചു. കുറ്റിച്ചിറ മിസ്കാൽ പള്ളിയിൽ ഇമ്പിച്ചമ്മദ് ഹാജി ഖാസിയായി സ്ഥാനാരോഹണം ചെയ്ത ചടങ്ങിൽ ഖാസിയുടെ തലപ്പാവ് അണിയിച്ചതും ഫസൽ തങ്ങളായിരുന്നു.

ചരിത്രാന്വേഷണത്തിലും ചരിത്രരേഖകളുടെ സംരക്ഷണത്തിലും താൽപര്യമുണ്ടായിരുന്ന അദ്ദേഹം കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രരചനാ പ്രവർത്തനങ്ങൾക്ക് സഹായവും സഹകരണവും നൽകി. വഖഫ് ബോർഡ് ചെയർമാനായിരുന്ന കാലത്ത് ഇത്തരം ചരിത്രരചനാ പ്രവർത്തനങ്ങൾക്ക് ബോർഡിൽനിന്ന് ധനസഹായം ലഭ്യമാക്കുന്നതിനും മുൻകൈയെടുത്തു. തൗഫീഖ് പബ്ലിക്കേഷന്റെ വൈസ് പ്രസിഡന്റായും ‘സുന്നത്ത്’ മാസികയുടെ മാനേജിങ് എഡിറ്ററായും പ്രവർത്തിച്ചു.

മൂന്ന് ഭാര്യമാരുണ്ടായിരുന്ന അദ്ദേഹത്തിന് ഏഴ് പുത്രന്മാരും ഒരു പുത്രിയുമുൾപ്പെടെ എട്ട് മക്കളുണ്ടായിരുന്നു.

2010 മെയ് 11-ന് പുലർച്ചെ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ വഫാത്തായി. കോഴിക്കോട് കുറ്റിച്ചിറയിലെ മാളിയേക്കൽ ജിഫ്രി ഹൗസിലുള്ള ജിഫ്രി മഖാമിൽ, സയ്യിദ് ശൈഖ് ജിഫ്രിയുടെ സമീപത്താണ് അന്ത്യവിശ്രമം.

Education & Studies

  • ✓Madrasathul Jifriyya, Kozhikode, Ganapathi High School, Kozhikode, Madrasathul Muhammadiyya, Kozhikode
  • ✓Religious education under Achipra Kunjahammed Musliyar, Abdul Khader Musliyar and Muhammad Ali Musliyar

Genealogy & Lineage

Father:Sayyid Muhammad Shihab Attakoya Thangal
Mother:Khadeeja Jifri
Spouse:Kaattungal Aysha Imbichi Beevi
Spouse:Mulla Beevi Tirur
Spouse:Shareefa Khadeeja Jifri (mulla Beevi)
Son:Sayyid Hashim Shihab
Son:Sayyid Ja'far Shihab
Daughter:Shareefa Hafsa
Son:Sayyid Swalih Shihab
Son:Sayyid Anas Shihab
Son:Sayyid Siraj Shihab
Son:Sayyid Naufal Shihab
Son:Sayyid Sahal Shihab

Photo Gallery

Portraits of Sayyid Fazal ibn Muhammad Shihab Al-Jifri
Enlarge
+3 Photos

Portraits of Sayyid Fazal ibn Muhammad Shihab Al-Jifri

A collection of portraits of Sayyid Fazal ibn Muhammad Shihab Al-Jifri, presenting his distinctive appearance and dignified public persona through different stages of his life.

Thumbnail
Thumbnail
Thumbnail

Academic References & Sources

  1. കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം by പി.പി.മമ്മത് കോയ പരപ്പിൽ, published by FOCUS publications (1994)Link

Links

Arab News Report on the Death of Sayyid Fazal Pookkoya Thangal – 2010

A news report published by Arab News on the death of Sayyid Fazal Pookkoya Thangal, outlining his major organizational roles, public service, and funeral in Kozhikode.

Memorial Article on Sayyid Fazal Jifri Thangal – 2010

A memorial article on Sayyid Fazal Jifri Thangal discussing his Jifri family background, organizational leadership, public activities, and association with Markaz and the Kerala Waqf Board.

Obituary Report on Sayyid Fazal Al-Jifri – 2010

An obituary report on Sayyid Fazal Al-Jifri containing biographical details on his education, teachers, organizational positions, public service, death, and burial.

Profile Overview

Sayyid Fazal ibn Muhammad Shihab Al-Jifri
English NameSayyid Fazal ibn Muhammad Shihab Al-Jifri
Malayalam Nameസയ്യിദ് ഫസൽ ഇബ്‌നു മുഹമ്മദ് ശിഹാബ് അൽ ജിഫ്രി
Arabic Nameالسيد فضل بن محمد شهاب الجفري
Pet Nameസയ്യിദ് ഫസൽ പൂക്കോയ തങ്ങൾ
House Nameമാളിയേക്കൽ (ജിഫ്രി ഹൗസ്)
Qabeela (Clan)Shihabudheen (آل شهاب الدين)
NationalityIndian
Birth PlaceMaliyekkal (Jifri House), Kuttichira, Kozhikode
Current PlaceJifri Maqam, Maliyekkal (Jifri House), Kuttichira, Kozhikode
Birth Details05 August 1928
Death Details11 May 201026 Jumada al-Awwal 1431 AH