Sayyid Muhammad Jifri Thangal
Religious, Social & Educational LeaderBiography
കക്കാട് ദേശത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച മത-സാമൂഹിക-വിദ്യാഭ്യാസ നേതാവും പൊതുപ്രവർത്തകനുമായിരുന്നു കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങൾ. സമസ്ത, എസ്.വൈ.എസ്., സുന്നി മഹല്ല് ഫെഡറേഷൻ, മുസ്‌ലിം ലീഗ് തുടങ്ങിയ സംഘടനകളിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചു.
1937-ൽ പുതിയമാളിയേക്കൽ തറവാട്ടിൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആറ്റ ബീവിയുടെയും മകനായി ജനിച്ചു.
സമസ്തയുടെയും എസ്.വൈ.എസ്.-ന്റെയും സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം, സമസ്ത ബുക്ക് ഡിപ്പോ മാനേജർ, എസ്.വൈ.എസ്. ഓഫീസ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റായും ജാമിഅ നൂരിയ്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു.
1961-ൽ കക്കാട് നടന്ന സമസ്തയുടെ 21-ാം സമ്മേളനത്തിന്റെ സംഘാടനത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സമ്മേളനവേദിക്കായി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കറോളം ഭൂമി ലഭ്യമാക്കുന്നതിന് ബി. കുട്ടിഹസ്സൻ ഹാജിയോടൊപ്പം അപ്പു നായർ, കുട്ടിരാമൻ നായർ എന്നിവരുമായി ചർച്ച നടത്തി സ്ഥലം ഉറപ്പാക്കുന്നതിലും അദ്ദേഹം നേരിട്ട് പങ്കെടുത്തു.
രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം ദീർഘകാലം തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റായും തിരൂരങ്ങാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റായും പ്രവർത്തിച്ചു. കൂടാതെ കക്കാട് ടൗൺ മുസ്‌ലിം ലീഗ് പ്രസിഡന്റ്, കക്കാട് ടൗൺ മുസ്‌ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു.
കക്കാട്, കരുമ്പിൽ പ്രദേശങ്ങളിലെ മത-സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ദീർഘകാലം കക്കാട് മഹല്ല് പ്രസിഡന്റ്, കരുമ്പിൽ മഹല്ല് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കൂടാതെ, കരുമ്പിൽ മദ്റസ കമ്മിറ്റി പ്രസിഡന്റ്, കക്കാട് ഇംദാദുൽ ഇസ്‌ലാം സംഘം പ്രസിഡന്റ്, ചെറൂർ യതീംഖാന കമ്മിറ്റി വൈസ് പ്രസിഡന്റ്, കക്കാട് ജി.എം.യു.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റ് എന്നീ ഉത്തരവാദിത്തങ്ങളും വഹിച്ചു.
ഹിജ്റ 1433 റബീഉൽ ആഖർ മാസത്തിൽ, 2012 മാർച്ച് 15-ന് അദ്ദേഹം വഫാത്തായി. കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് മറവുചെയ്തത്.
Genealogy & Lineage
Links
Obituary Report on Kakkad Sayyid Muhammad (S.M.) Jifri Thangal – SKSSF Qatar, 2012
An obituary report on S.M. Jifri Thangal, outlining his leadership roles in SYS, Sunni Mahallu Federation, Muslim League and several religious and educational institutions, along with his family and burial details.
Obituary Report on Sayyid Muhammad (S.M.) Jifri Thangal – SKSSF Valvakkad, 2012
An obituary report on S.M. Jifri Thangal detailing his organizational, religious, educational and political responsibilities, as well as his family and burial at Kakkad Juma Masjid Qabarstan.
Profile Overview

