Home>People Directory>Sayyid Ahmad Zainudheen

Sayyid Ahmad Zainudheen

Islamic Scholar, Sufi, Qadiriyya Sheikh & Spiritual Healer

Biography

ആത്മീയ ചികിത്സയിലും വൈദ്യത്തിലും പ്രാവീണ്യം നേടിയ പണ്ഡിതനും സൂഫിവര്യനും ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമായിരുന്നു സയ്യിദ് അഹ്‌മദ് സൈനുദ്ദീൻ എന്ന ഇമ്പിച്ചിക്കോയ തങ്ങൾ. അനേകം പണ്ഡിതന്മാരുടെ ആത്മീയ വഴികാട്ടി കൂടിയായിരുന്ന അദ്ദേഹത്തിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി മുരീദുകൾ ഉണ്ടായിരുന്നു.

ഹിജ്റ 1331-ൽ, സയ്യിദ് അബ്ദുല്ല മൂസാവ തങ്ങളുടെ പുത്രനായി ചാലിയത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ചാലിയത്തുനിന്നായിരുന്നു. തുടർന്ന് പ്രമുഖ പണ്ഡിതരായ പാനായിക്കുളം പുതിയാപിള അബ്ദുറഹ്മാൻ മുസ്‌ലിയാർ, ശിഹാബുദ്ധീൻ അഹ്‌മദ് കോയ ശാലിയാത്തി, കൂറൂർ കമ്മുണ്ണി മുസ്‌ലിയാർ എന്നിവർക്ക് കീഴിൽ പഠനം നടത്തി.

പിതാവിനെപ്പോലെ തന്നെ ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായിരുന്ന ഇമ്പിച്ചിക്കോയ തങ്ങൾ ദിവസേന നിരവധി വിർദുകൾ പാരായണം ചെയ്യുകയും സന്ദർശകർക്കായി അവ ചൊല്ലി മന്ത്രിച്ചുനൽകുകയും ചെയ്തിരുന്നു. നിരവധി രിയാളകൾ പൂർത്തിയാക്കുകയും കറാമത്തുകൾ പ്രകടമാകുകയും ചെയ്തിരുന്ന അദ്ദേഹത്തെ മുത്വാലഅയുടെ ഇജാസത്ത് നേടുന്നതിനായി നിരവധി പണ്ഡിതന്മാർ സമീപിച്ചിരുന്നു.

ഹിജ്റ 1416 ദുൽഖഅദ് 17-ന് (6 ഏപ്രിൽ 1996) അദ്ദേഹം വഫാത്തായി. ചാലിയം മുഹ്‌യിദ്ദീൻ പള്ളിയുടെ പരിസരത്ത്, പിതാവിന്റെ ഖബറിന് സമീപം അദ്ദേഹത്തെ മറവുചെയ്തു.

മറിയം ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ.

 

Education & Studies

  • ✓Primary Education: From Chaliyam
  • ✓Religious Educations: Panayikkulam Puthiyappila Abdurahman Musliyar, Shihabudheen Ahmad Koya Shaliyathi, Kooroor Kammunni Musliyar,

Genealogy & Lineage

Father:Sayyid Abdullah Moosavi Thangal
Spouse:Mariyam (പൊന്നാനി മഖ്‌ദൂം കുടുംബം )
Son:Sayyid Pookoya Thangal
Daughter:Muthubeebi
Daughter:Aisha Beevi
Daughter:Zainab Kunhibeevi

Profile Overview

Sayyid Ahmad Zainudheen
English NameSayyid Ahmad Zainudheen
Malayalam Nameസയ്യിദ് അഹ്‌മദ് സൈനുദ്ദീൻ
Arabic Nameالسيّد أحمد زين الدين
Pet Nameഇമ്പിച്ചിക്കോയ തങ്ങൾ
House Nameകളത്തിൽ
Qabeela (Clan)Musava (مساوي)
NationalityIndian
Birth PlaceChaliyam, Kozhikode
Current PlaceMuhyiddin Palli compound, Chaliyam, near his father's grave
Birth Details1331 AH
Death Details6 April 199617 Dhu al-Qa'dah 1416 AH