Home>People Directory>Sayyid Abdurahman Hasani Pookoya Thangal

Sayyid Abdurahman Hasani Pookoya Thangal

Islamic Scholar, Spiritual Guide & Community Leader

Biography

മത-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന പണ്ഡിതനും പൊതുപ്രവർത്തകനുമായിരുന്നു പി. പി. തങ്ങൾ എന്നറിയപ്പെട്ടിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ഹസനി പൂക്കോയ തങ്ങൾ.

സയ്യിദ് ഹാശിം ഹസനി ആറ്റക്കോയ തങ്ങളുടെയും സയ്യിദത്ത് റൗള ഇമ്പിച്ചിബീവിയുടെയും ഏക മകനായി, ഹിജ്റ 1355 റബീഉൽ ആഖിർ 26 / ക്രി. 1936 ജൂലൈ 15-ന് വലിയങ്ങ് തറവാട്ടിൽ ജനിച്ചു.

ജനനശേഷം മാതാവിന് മൂന്ന് മാസത്തോളം രോഗബാധ ഉണ്ടായതിനാൽ മുലയൂട്ടാൻ സാധിക്കാതെ വന്നു. ഈ കാലത്ത് കണ്ണന്തളി നാലിൻ്റകത്ത് സയ്യിദ് കോയഞ്ഞിക്കോയ തങ്ങളുടെ ഭാര്യ സയ്യിദത്ത് കുഞ്ഞുബീവി, എഗ്ഗുതറമ്മൽ സയ്യിദ് ജഫ്‌രി സൈതലവിക്കോയ തങ്ങളുടെ ഭാര്യ ബീവിക്കുട്ടിബീവി, മെതിയിൽ അലവിക്കുട്ടിയുടെ ഭാര്യ കുഞ്ഞിബീവി എന്നിവർ പി. പി. തങ്ങൾക്ക് മുലയൂട്ടി.

സ്വദേശത്തുനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പനങ്ങാട്ടൂർ, നന്നമ്പ്ര തുടങ്ങിയ പള്ളി ദർസുകളിലും താനൂർ ഇസ്‌ലാഹുൽ ഉലൂമിലും മതപഠനം നടത്തി. കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാർ, കൂറ്റനാട് കെ. വി. മുഹമ്മദ് മുസ്‌ലിയാർ, കൂട്ടായി കുഞ്ഞു മുസ്‌ലിയാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാരാണ്.

ചെറുപ്പം മുതൽ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന പി. പി. തങ്ങൾ താനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പള്ളികളുടെയും മദ്റസകളുടെയും സ്ഥാപന-വികസന പ്രവർത്തനങ്ങളിൽ പങ്കെടുത്തു. താനൂരിന്റെ ഉൾപ്രദേശങ്ങളിൽ സമസ്തയുടെയും അതിന്റെ കീഴ്ഘടകങ്ങളുടെയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്  നേതൃത്വപരമായ പങ്കുവഹിച്ചു. മുസ്‌ലിം ലീഗിന്റെ പ്രാദേശിക സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

‘വലിയങ്ങ്’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഭവനം പൊതുജനങ്ങളുടെ ആശ്രയകേന്ദ്രമായിരുന്നു. പ്രശ്നപരിഹാരം, ആത്മീയ നിർദ്ദേശങ്ങൾ, സാമൂഹിക-രാഷ്ട്രീയ ചർച്ചകൾ എന്നിവയ്ക്കായി ആളുകൾ അവിടെ എത്താറുണ്ടായിരുന്നു. സ്വലാത്ത് മജ്‌ലിസ്, ഖുതുബിയ്യത്ത്, മൗലിദ് തുടങ്ങിയ ആത്മീയ പരിപാടികൾ ഇവിടം കേന്ദ്രീകരിച്ച് നടന്നിരുന്നു. ഈ ആത്മീയ പ്രവർത്തനങ്ങൾക്കായി ‘മജ്ലിസു തർബിയത്തിൽ ഖാദിരിയ്യ’ എന്ന കൂട്ടായ്മ രൂപീകരിച്ചു.

സഞ്ചാരപ്രിയനായിരുന്ന തങ്ങൾ വിവിധ അറബ് രാജ്യങ്ങൾ, മലേഷ്യ, അന്തമാൻ-നിക്കോബാർ ദ്വീപുകൾ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവ സന്ദർശിച്ചു. ഒൻപത് തവണ ഹജ്ജ് നിർവഹിച്ച അദ്ദേഹത്തിന്റെ ആദ്യ ഹജ്ജ് യാത്ര 1968-ലായിരുന്നു. മുംബൈ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സ്വലാത്ത് മജ്‌ലിസുകൾ സ്ഥാപിച്ചിട്ടുണ്ട്.

ആത്മീയ ചികിത്സയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നുപോലും ആളുകൾ അദ്ദേഹത്തെ സമീപിച്ചിരുന്നു. ആത്മീയ രംഗത്ത് അദ്ദേഹത്തിന്റെ മാർഗദർശി അയിലക്കാട് ശൈഖ് സഈദ് സിറാജുദ്ദീൻ ഖാദിരി (റ) ആയിരുന്നു. ഏഴിമല തങ്ങളിൽ നിന്ന് ഫാത്തിഹയുടെ ഇജാസത്തും   നേടിയിരുന്നു.

തങ്ങളുടെ ആദ്യവിവാഹം കൊടിഞ്ഞി പള്ളിക്കൽ കുടുംബത്തിൽപ്പെട്ട കുണ്ടൂർ സയ്യിദ് ഹസൻ ജിഫ്രി കോയഞ്ഞി തങ്ങളുടെയും സയ്യിദത്ത് മുത്തുബീവിയുടെയും മകളായ സയ്യിദത്ത് കുഞ്ഞായിശ ബീവിയുമായിട്ടായിരുന്നു. ഈ ദാമ്പത്യത്തിൽ നാല് മക്കളുണ്ടായിരുന്നു. രണ്ടാം വിവാഹം പരപ്പനങ്ങാടി ചെറ്റിപ്പടിയിലെ ബാഹസ്സൻ കുടുംബത്തിൽപ്പെട്ട സയ്യിദത്ത് ഫാത്വിമത്തു സുഹ്റാബീവി (ഇമ്മുബീവി) യുമായിട്ടായിരുന്നു. മൂന്നാം വിവാഹം സയ്യിദ് ഹുസൈൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെയും (പാലത്തിങ്ങൽ) സയ്യിദത്ത് നഫീസത്ത് ബീകുട്ടി ബീവിയുടെയും മകളായ സയ്യിദത്ത് ഖദീജ മുത്തുബീവിയുമായിട്ടായിരുന്നു. നാലാം വിവാഹം പട്ടാമ്പിയിലെ റിഫാഈ കുടുംബത്തിൽപ്പെട്ട സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങളുടെയും സയ്യിദത്ത് മുല്ല ബീവി (ബാഹസ്സൻ)യുടെയും മകളായ സയ്യിദത്ത് ആറ്റ ബീവിയുമായിട്ടായിരുന്നു.

 

Education & Studies

  • ✓Received his primary education in his native place.
  • ✓Studied at the mosque Dars in Nannambra.
  • ✓Studied at Tanur Islahul Uloom.
  • ✓Studied under Koottillangadi Bappu Musliyar,Kootanad K. V. Muhammad Musliyar, and Koottayi Kunju Musliyar

Genealogy & Lineage

Father:Sayyid Hashim Hasani Attakoya Thangal
Mother:Sayyidath Rawla Imbichi Beevi
Spouse:Sayyidath Kunjayisha Beevi Jifri
Spouse:Sayyidath Fathimathu Suhra Beevi (Immu Beevi) Bahassan
Spouse:Sayyidath Khadeeja Muthu Beevi Jifri
Spouse:Sayyidath Atta Beevi

Archived Files & Documents

Pp Thangal Lineage

Historical Document

Photo Gallery

Portraits of P. P Thangal
Enlarge
+1 Photos

Portraits of P. P Thangal

Thumbnail

Academic References & Sources

  1. സയ്യിദ് പി. പി. തങ്ങൾ ഓർമ പുസ്തകം , published by മജ്ലിസുത്തർബിയത്തുൽ ഖാദിരിയ്യ

Profile Overview

Sayyid Abdurahman Hasani Pookoya Thangal
English NameSayyid Abdurahman Hasani Pookoya Thangal
Malayalam Nameസയ്യിദ് അബ്ദുറഹ്മാൻ ഹസനി പൂക്കോയ തങ്ങൾ
Arabic Nameالسيد عبد الرحمان حسني بوكوي
Pet Nameപി. പി. തങ്ങൾ
House Nameപൊൻമാണിചിന്റെകത്ത്‌
Qabeela (Clan)Hasani (حسني)
NationalityIndian
Birth PlaceTanur, Kannanthali
Current PlaceTanur, Kannanthali
Birth Details15 July 193626 Rabi al-Thani 1355 AH