Home>People Directory>Sayyid Abdurahman Al-Bukhari Thangal

Sayyid Abdurahman Al-Bukhari Thangal

Sufi Leader

Biography

ആറുപതിറ്റാണ്ടോളം മുസ്‌ലിം കൈരളിക്ക് ആത്മീയവും വൈജ്ഞാനികവുമായ നേതൃത്വം നൽകിയ പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റുമായിരുന്ന മഹാനായിരുന്നു താജുൽ ഉലമ, ഉള്ളാൾ തങ്ങൾ, എന്നറിയപ്പെട്ടിരുന്ന സയ്യിദ് അബ്‌ദുറഹ്‌മാൻ അൽബുഖാരി തങ്ങൾ.

സയ്യിദ് അബൂബക്കർ ചെറുകുഞ്ഞിക്കോയ തങ്ങൾ അൽബുഖാരിയുടെയും ഹലീമ എന്ന കുഞ്ഞിബീവിയുടെയും മകനായി ഹിജ്റ 1341 റബീഉൽ അവ്വൽ 25-ാം തീയതി വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവൻതിരുത്തിയിലാണ് തങ്ങളുടെ  ജനനം.

നാട്ടുകാരനായ കുഞ്ഞായിൻ മൊല്ലാക്കയിൽനിന്ന് ഖുർആൻ പാരായണം അഭ്യസിച്ചുതുടങ്ങിയ തങ്ങൾ, കരുവൻതിരുത്തി ജുമുഅത്ത് പള്ളിയിൽ, പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന പൊന്നാനി പുത്തൻവീട്ടിൽ മുഹമ്മദ് മുസ്‌ലിയാരുടെ കീഴിൽ ഖുർആനും പ്രാഥമിക ദർസീ കിതാബുകളും അദ്ദേഹത്തിന് ശേഷം കൊന്ന്കട്ട കോടമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാർക്ക് കീഴിൽ തഫ്‌സീർ, ഹിഫ്‌ള് എന്നീ വിഷയങ്ങളിൽ ദർസ് പഠനം നടത്തി.

ശേഷം കൊടുവള്ളിക്കടുത്തുള്ള കളരാന്തിരി ദർസിൽ കോണപ്പുഴ മുഹമ്മദ് മുസ്‌ലിയാർക്ക് കീഴിലും പറമ്പത്ത് ദർസിൽ പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാരുടെ കീഴിലും ദർസ് പഠനം നടത്തി.

തുടർന്ന് വെളിമുക്ക് അവറാൻ മുസ്‌ലിയാരുടെ കീഴിൽ കരുവൻതിരുത്തി ദർസിൽ പഠനം നടത്തിയ തങ്ങൾ, പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാരുടെ നിർദേശപ്രകാരം പറമ്പത്ത് ദർസ് നടത്തിയിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ദർസിൽ ചേർന്നു. 1944 മുതൽ മൂന്നുവർഷത്തിലധികം കണ്ണിയത്ത് ഉസ്താദിന്റെ കീഴിൽ പഠനം നടത്തി.  കണ്ണിയത്ത് ഉസ്താദ് ഇ.കെ. അബൂബക്കർ മുസ്‌ലിയാർക്ക് കീഴിൽ വെല്ലൂർ ബാഖിയാത്തിൽ ഉപരിപഠനം നടത്താൻ നിർദേശിച്ചു. ഉസ്താദിന്റെ നിർദേശം സ്വീകരിച്ച് വെല്ലൂരിലേക്ക് പുറപ്പെട്ട തങ്ങൾ യാത്രാമധ്യേ കരുവൻതിരുത്തി ആലിക്കുട്ടി മുസ്‌ലിയാരെ കണ്ടുമുട്ടി. നടത്തിയ അന്വേഷണത്തിൽ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ അപ്പോൾ തലക്കടുത്തൂരിനടുത്ത പറമ്പത്ത് ദർസിലാണെന്ന് മനസ്സിലായി. അതോടെ തങ്ങൾ വീണ്ടും പറമ്പത്ത് ദർസിൽ ചേർന്നു.

ഇ.കെ. അബൂബക്കർ മുസ്‌ലിയാർ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം കോളേജിലേക്ക് മാറിയപ്പോൾ തങ്ങളും അദ്ദേഹത്തെ അനുഗമിച്ചു. രണ്ടുവർഷത്തോളം തളിപ്പറമ്പിൽ പഠനം നടത്തി. പഠനത്തോടൊപ്പം മുസ്‌ലിം, മഹല്ലി, ചഗ്‌മീനി, നുഖ്‌ബ, മുല്ലാജാമി തുടങ്ങിയ കിതാബുകൾ വിദ്യാർഥികൾക്ക് പഠിപ്പിക്കുകയും ചെയ്തു. അവിടെനിന്നാണ് ബിരുദപഠനത്തിനായി വെല്ലൂർ ബാഖിയാത്തിലേക്ക് പോയത്.

സാമ്പത്തിക പ്രതിസന്ധി കാരണം ബാഖിയാത്തിൽ പ്രവേശനം പരിമിതപ്പെടുത്തിയിരുന്ന കാലമായിരുന്നതിനാൽ സ്വന്തം പഠനച്ചെലവ് വഹിച്ചുകൊണ്ട് പ്രവേശനം നേടി. ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസൻ ഹസ്‌റത്ത് തുടങ്ങിയ പ്രമുഖരുടെ ശിക്ഷണത്തിൽ ബാഖിയാത്തിലെ പഠനം പൂർത്തിയാക്കി.  

ബാഖിയാത്തിൽ പഠിക്കുന്ന സമയത്തു തന്നെ പഠിപ്പിക്കാനുള്ള അവസരവും തങ്ങൾക്ക് ലഭിച്ചു. ശൈഖ് ഹസൻ ഹസ്‌റത്തിന്റെ നിർദേശ പ്രകാരം മുതിർന്ന വിദ്യാർഥികൾക്ക് ജംഉൽ ജവാമിഅ് ആയിരുന്നു ക്ലാസെടുത്തിരുന്നത്. ഒന്നാം റാങ്കോടെയാണ് ബാഖിയാത്തിൽനിന്ന് ബിരുദം നേടി തിരിച്ചെത്തിയത്.   

ബാഖിയാത്തിൽനിന്ന് തിരിച്ചെത്തിയ ഉടനെ തങ്ങളുടെ ഉസ്താദും കാസർകോട് ഖാസിയുമായിരുന്ന വെളിമുക്ക് അവറാൻ മുസ്‌ലിയാരുടെ നിർദേശപ്രകാരം  ഉള്ളാളിൽ ദർസ് ആരംഭിച്ചു. 1952-ൽ എട്ടു കുട്ടികളുമായി ആരംഭിച്ച ദർസ് 1972-ൽ അറബിക് കോളേജായി ഉയർത്തി. ഉള്ളാൾ പിന്നീട് തങ്ങളുടെ പ്രധാന പ്രവർത്തനമണ്ഡലമായി മാറി. ഹിജ്റ 1371-ൽ ആരംഭിച്ച ഉള്ളാളിലെ വൈജ്ഞാനിക സേവനം ആറുപതിറ്റാണ്ടോളം തുടർന്നു.

വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ തങ്ങൾ സമസ്തയുടെ ജനറൽ ബോഡി അംഗമായിരുന്നു. 1956 സെപ്റ്റംബർ 20-ന് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗം തങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുത്തു. 1965 ആഗസ്റ്റ് 20-ന് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ, തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയിലും തങ്ങൾ അംഗമായിരുന്നു.

1971 ഫെബ്രുവരി 13-ന് കണ്ണൂർ ജില്ലാ മുശാവറയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാരംഗത്തെ നിരവധി ഉത്തരവാദിത്വങ്ങൾ വിജയകരമായി നിർവഹിച്ച തങ്ങൾ 1976 നവംബറിൽ സമസ്തയുടെ ഉപാധ്യക്ഷപദവിയിലെത്തി. വാണിയമ്പലം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർക്കുശേഷം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പ്രസിഡന്റായും ദീർഘകാലം സേവനമനുഷ്ഠിച്ചു. 1989-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1992-ൽ രൂപവത്കരിക്കപ്പെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ഉപദേശകസമിതി ചെയർമാനായും പ്രവർത്തിച്ചു.

 

Education & Studies

  • Completed his early Qur’anic and Dars education at Karuvanthuruthi. Pursued advanced Dars studies at Kalaranthiri, Parambath, Nangattur and other centres. Studied for two years at Quwwathul Islam College, Taliparamba, under E. K. Aboobacker Musliyar. Graduated from Baqiyath Salihath, Vellore, securing first rank.

Genealogy & Lineage

Daughter:Beekunji
Daughter:Cheriya Beevi
Son:Fasammal Koyamma Thangal
Mother:Halima, also known as Kunji Beevi
Son:Hamid Imbichikoya Thangal
Daughter:Kunjatta Beevi
Daughter:Muth Beevi
Daughter:Ramla Beevi
Father:Sayyid Abu Bakr Cherukunjikkoya Thangal Al-Bukhari
Spouse:Sayyidath Fathima Kunji Beevi

Academic References & Sources

  1. താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽബുഖാരി ഉള്ളാൾ

Profile Overview

Sayyid Abdurahman Al-Bukhari Thangal
English NameSayyid Abdurahman Al-Bukhari Thangal
Malayalam Nameസയ്യിദ് അബ്‌ദുറഹ്‌മാൻ അൽബുഖാരി തങ്ങൾ
Arabic Nameالسيد عبد اللرحمان
Pet Nameഉള്ളാൾ തങ്ങൾ
Qabeela (Clan)Al -Bukhari (آل بخاري)
NationalityIndian
Current PlaceEttikulam, Payyanur
Birth Details192225 Rabi al-Awwal 1341 AH
Death Details1 February 2014
Keywords
Tajul UlamaUllal ThangalSayyid Abdurahman Al-BukhariSayyid Abdur Rahman Al BukhariAbdurahman Kunjikkoya ThangalBukhari QabeelaSamastha Kerala Jamiyyathul UlamaSamastha PresidentSunni ScholarSufi ScholarIslamic ScholarKerala Muslim ScholarSayyid Madani Arabic CollegeBaqiyath Salihath VelloreQuwwathul Islam CollegeKaruvanthuruthiUllal

iana

Tajul Ulema: The Crownded Eminence

By Sayyid Ibraheemul Khaleel Al Bukhari

View Link