Home>People Directory>Sayyid Muhammed Koya Thangal

Sayyid Muhammed Koya Thangal

Sufi leader

Biography

ആത്മീയ രംഗത്ത് ഏറെ പ്രസിദ്ധനായ ഏഴിമല തങ്ങൾ എന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെയും സയ്യിദത്ത് ആറ്റ ബീവിയെന്ന ഹവ്വാ ബീവിയുടെയും മകനായി 1942-ൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജനിച്ചു. വിവിധ ത്വരീഖത്തുകളുടെ ശൈഖുമാരും മുരീദുമാരും ആലിമീങ്ങളും ധാരാളമുണ്ടായിരുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. രാമന്തളി തങ്ങൾ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

പിതാവായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളിൽനിന്നും കടമ്പേരിക്കാരനായ കെ.വി. ഇബ്രാഹീം മുസ്‌ലിയാരിൽനിന്നുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. നാട്ടിൽവെച്ചുതന്നെ സ്കൂൾ വിദ്യാഭ്യാസവും നടത്തി. ഇന്നത്തെ എസ്.എസ്.എൽ.സി.ക്ക് തുല്യമായ ഇ.എസ്.എസ്. വരെയായിരുന്നു ഭൗതിക വിദ്യാഭ്യാസം. 

തൃക്കരിപ്പൂരിലെ മട്ടമ്മൽ പള്ളിയിൽ എം.എ. അബ്ദുൽഖാദർ മുസ്‌ലിയാരുടെ കീഴിലും തുടർന്ന് സയ്യിദ് യു.കെ. ആറ്റക്കോയ തങ്ങളുടെ കീഴിലും ദർസ് പഠനം നടത്തി. ശംസുൽ ഉലമാ ഖുതുബി, പാനായിക്കുളം അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ, ശംസുൽ ഉലമാ കീഴന ഓർ, താജുൽ ഉലമാ സ്വദഖത്തുല്ല ഓർ എന്നിവർക്ക് കീഴിലും അല്പകാലം ദർസ് പഠനം നടത്തി. 1965-ൽ ബാഖിയാത്തിൽ നിന്ന് ബാഖവി ബിരുദം നേടി.

പിന്നീട് വിദേശത്ത് പോയപ്പോൾ പ്രമുഖ മാലികീ പണ്ഡിതന്മാരായ സയ്യിദ് അലവി മാലികി, ശൈഖ് ഹസൻ മശ്ശാത്ത്, ശൈഖ് ഈസൽ ഫാദാനി, ശൈഖ് യൂസുഫുന്നൂർ എന്നിവരിൽനിന്നും പ്രമുഖ ശാഫിഈ പണ്ഡിതനായ ശൈഖ് അബ്ദുല്ലാഹിൽ ലഹ്‌ജിയിൽനിന്നും പഠനം നടത്തി.

പഠന ശേഷം കൂടത്തായിയിലും തലപ്പെരുമണ്ണയിലും ദർസ് നടത്തിയ അദ്ദേഹം പിന്നീട് കുവൈത്തിലേക്ക് പോയി കച്ചവടമുൾപ്പെടെയുള്ള വിവിധ ജോലികളിൽ ഏർപ്പെട്ടു. ഈ കാലയളവിൽ കുവൈത്തിലെ മുൻ ആഭ്യന്തര സഹമന്ത്രി സയ്യിദ് യൂസുഫ് ഹാശിം രിഫാഈയുടെ അൽമഅ്ഹദുൽ ഈമാനിശ്ശറഇ എന്ന സ്ഥാപനത്തിലും തദ്രീസ് നടത്തി. മാതാവിന്റെ ദീർഘകാല അസുഖത്തെ തുടർന്ന് പിന്നീട് ഗൾഫ് ജീവിതം അവസാനിപ്പിച്ചു.

1963 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം, അതിന്റെ ജനറൽ ബോഡി അംഗം കൂടെ ആയിരുന്നു. പിന്നീട് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ രൂപീകരിക്കപ്പെട്ടപ്പോൾ തുടക്കം മുതൽ സംഘടനയുടെ പ്രവർത്തനഗോദയിൽ സജീവമായി. 1985 മെയ് 5-ന് താജുൽ ഉലമാ കെ.കെ. സദഖത്തുള്ള മൗലവി വഫാതായതിനെ തുടർന്ന്, അതുവരെ സംസ്ഥാന ജംഇയ്യത്തിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും വഫാതാകും വരെ ആ സ്ഥാനത്തു തുടരുകയും ചെയ്തു,

2017 ഫെബ്രുവരി 1-ന് സയ്യിദ് രാമന്തളി തങ്ങൾ വഫാത്തായി.

Education & Studies

  • Primary religious education from Sayyid Hamid Koyamma Thangal and K. V. Ibrahim Musliyar of Kadamberi.
  • Secular education up to E.S.S., equivalent to the then S.S.L.C.
  • Dars studies under M.A. Abdul Qadir Musliyar at Mattammal Mosque, Thrikkarippur.
  • Advanced Dars studies under Sayyid U.K. Attakkoya Thangal at Bekal, Mattul, Kannur and Ettikulam.
  • Bakhawi, completed in 1965.
  • Further studies under several prominent scholars in Kerala and abroad, including Sayyid Alawi Maliki, Shaykh Hasan Mashshat, Shaykh Isa al-Fadani, Shaykh Yusuf al-Nur and Shaykh Abdullah al-Lahji.

Genealogy & Lineage

Father:Sayyid Hamid Koyamma Thangal
Son:Sayyid Hamid Koyamma Thangal
Grandfather:Sayyid Muhammed Kunji Koya Thnagal
Mother:Sayyidath Aatta Beevi (Hawwa Beevi)
Spouse:Sayyidath Ayisha Beevi
Daughter:Sayyidath Bare'ath Beevi
Daughter:Sayyidath Havva Ata Beevi
Daughter:Sayyidath Rufaidath Beevi

Speech & Audio Clips

1787295800568 ramanthali thangal speech

Archived Files & Documents

1787206624358 Marriage Invitation Letter from Sayyid Ramandhali Thangal to His Uncle Thayyilath Moidu Musliar

Historical File

Photo Gallery

Photographs of Sayyid Ramandhali Thangal
Enlarge
+5 Photos

Photographs of Sayyid Ramandhali Thangal

A collection of photographs depicting Sayyid Ramandhali Thangal at different stages of his life, preserved as part of the visual and historical records of his life and legacy.

Thumbnail
Thumbnail
Thumbnail
Thumbnail
Thumbnail

Academic References & Sources

  1. മൗലാനാ രാമന്തളി തങ്ങൾ ഓർമപ്പതിപ്പ്
  2. മൗലാനാ സയ്യിദ് രാമന്തളി തങ്ങൾ ഓർമ്മ പുസ്തകം , published by കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ

Profile Overview

Sayyid Muhammed Koya Thangal
English NameSayyid Muhammed Koya Thangal
Malayalam Nameസയ്യിദ് മുഹമ്മദ് കോയ തങ്ങൾ
Arabic Nameالسيّد محمّد كوي
Pet Nameരാമന്തളി തങ്ങൾ
House Nameനാലു പുരപ്പാട്ടിൽ മാടത്ത്
Qabeela (Clan)Al -Bukhari (آل بخاري)
NationalityIndian
Birth Details1 April 1942
Death Details1 February 2017
Keywords
Sayyid Ramantali ThangalRamantali ThangalHamid Koyamma ThangalAl-BukhariAl-HusayniKerala Jamiyyathul UlamaSamasthaBakhawiIslamic ScholarDarsRamantali