Home>People Directory>S.K.S. Jaleel Thangal

S.K.S. Jaleel Thangal

Mappila Poet, Writer, Journalist, Orator

Biography

1923-ൽ പാലക്കാട് ജില്ലയിലെ ഒലവക്കോട്ടിലാണ് എസ്. കെ. എസ്. ജലീൽ തങ്ങളുടെ ജനനം. ‘മാപ്പിളപ്പാട്ടിലെ സോഷ്യലിസ്റ്റ് കവി’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, ‘മെഹർ’ എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. മാപ്പിളകവി, ഗായകൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ, സാമൂഹിക പരിഷ്കർത്താവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

അധ്യാപക പരിശീലനം നേടിയിരുന്നെങ്കിലും അധ്യാപക ജോലി സ്വീകരിച്ചില്ല. അറിയപ്പെടുന്ന പ്രഭാഷകൻ കൂടിയായിരുന്നു അദ്ദേഹം. 1950-കളിൽ കെ. കെ. അബുസാഹിബിന്റെ പത്രാധിപത്യത്തിൽ തൃശൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപ്രഭ വാരികയിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. മെഹറിന്റെ പാട്ടുകൾ ആദ്യമായി അച്ചടിക്കപ്പെട്ടതും കേരളപ്രഭയിലായിരുന്നു.

1950-കളിൽ രൂപപ്പെട്ട മാപ്പിളപ്പാട്ടിന്റെ നവീനധാരയിൽ വ്യതിരിക്തമായ ശൈലിയിലൂടെ ശ്രദ്ധേയനായ അദ്ദേഹം മാപ്പിളപ്പാട്ടുകളെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പ്രണയവും സൗന്ദര്യവും ആവിഷ്കരിക്കുന്നതിനൊപ്പം ദാരിദ്ര്യം, അസമത്വം, തുടങ്ങിയ സാമൂഹിക വിഷയങ്ങളും തന്റെ രചനകളിലൂടെ അവതരിപ്പിച്ചു. ലളിതമായ ഭാഷയും ജനകീയമായ കാവ്യബിംബങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളുടെ പ്രത്യേകത. മകൾ മെഹറുന്നീസയുടെ പേരിൽനിന്നാണ് മെഹർ എന്ന തൂലികാനാമം സ്വീകരിച്ചത്

മെഹറിന്റെ മാപ്പിളപ്പാട്ടുകളിൽ ഏറെ ജനപ്രീതി നേടിയ കാവ്യമാണ് 1949-ൽ രചിച്ച ‘ആമിനക്കുട്ടി’. ചങ്ങമ്പുഴയുടെ രമണനെ മലയാളികൾ എങ്ങനെ ഏറ്റെടുത്തോ അതുപോലെ മാപ്പിളക്കാവ്യാസ്വാദകർ ആമിനക്കുട്ടിയെയും നെഞ്ചിലേറ്റി. ഈ കൃതിക്ക് ഇരുപതോളം പതിപ്പുകൾ പുറത്തിറക്കി. ഇതിന്റെ രണ്ടാം ഭാഗം മാപ്പിളകവി കുട്ടമംഗലം കെ. ഹസ്സൻ രചിച്ചു.  അച്ചടിമലയാളത്തിൽ ആദ്യം പുറത്തു വന്ന മാപ്പിളപ്പാട്ട് മെഹറിന്റെ 'നെടുവീർപ്പുകൾ' എന്ന കൃതിയാണ്. പ്രണയഗാനങ്ങളുടെ സമാഹാ രമായ ഈ കൃതി 1951 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

മെഹറിന്റെ കാവ്യങ്ങൾക്ക് വലിയ ജനസ്വീകാര്യത ലഭിക്കുകയും മിക്ക കാവ്യങ്ങൾക്കും പത്തോ അതിലധികമോ പതിപ്പുകൾ പുറത്തിറങ്ങുകയും ചെയ്തു. ജി. ശങ്കരക്കുറുപ്പ്, കേസരി ബാലകൃഷ്ണപിള്ള, വൈക്കം മുഹമ്മദ് ബഷീർ, എസ്. കെ. പൊറ്റക്കാട്, കുട്ടികൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, പൊൻകുന്നം വർക്കി തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാർ അദ്ദേഹത്തിന്റെ രചനകളെ പ്രശംസിച്ചിട്ടുണ്ട്.

ആദ്യകാലത്ത് മുസ്‌ലിംലീഗിന്റെ പ്രവർത്തകനും പ്രഭാഷകനുമായിരുന്ന അദ്ദേഹം, പിന്നീട് ഡോ. കെ. ബി. മേനോൻ, ബി. സി. വർഗീസ് തുടങ്ങിയ നേതാക്കൾക്കൊപ്പം സോഷ്യലിസ്റ്റ് പാർട്ടിയിൽ  പ്രവർത്തിച്ചു.

1980 ജൂൺ 23-ന് എസ്. കെ. എസ്. ജലീൽ തങ്ങൾ അന്തരിച്ചു.

Education & Studies

  • Teacher Training

Genealogy & Lineage

Daughter:Mehar Beevi

Academic References & Sources

  1. മാപ്പിളപ്പാട്ടിന്റെ ചരിത്ര വഴികളിലൂടെ by എൻ.കെ. ശമീർ കരിപ്പൂർ, published by Grace books (2024)Link

Profile Overview

S.K.S. Jaleel Thangal
English NameS.K.S. Jaleel Thangal
Malayalam Nameഎസ്.കെ.എസ്. ജലീൽ തങ്ങൾ
Arabic Nameإس. كي. إس. جليل تنغال
Pet Nameമെഹർ
NationalityIndian
Birth Details1923
Death Details23 June 1980
Keywords
S.K.S. Jaleel ThangalJaleel ThangalMeharMehar Jaleel ThangalMappila poetMappilappattupoetsingerjournalistoratorsocial reformerMuslim LeagueSocialist PartyKerala Prabha

iana

ആമിനക്കുട്ടി

By മെഹർ

View Link

തെരുവിന്റെ ചിന്ത

By മെഹർ

View Link

പ്രേമവും കരവാളും

By മെഹർ

View Link

മെഹറിന്റെ മാപ്പിളപ്പാട്ടുകൾ സമ്പൂർണ്ണം

View Link

മെഹറിന്റെ സമ്പൂർണ്ണ കൃതികൾ

View Link

നെടുവീർപ്പുകൾ

By മെഹർ

View Link

അബലയുടെ ആവലാതി

By മെഹർ

ആശകൾ വിടരുന്നു

By മെഹർ

ഇസ്‌ലാമും ലോകസമാധാനവും

By മെഹർ

പ്രവാചകന്മാരും തൗഹീദും

By മെഹർ