Home>People Directory>Sayyid Sanaullah Makti Thangal

Sayyid Sanaullah Makti Thangal

Islamic Social Reformer & Author

Biography

കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ ഇസ്‌ലാമിക പണ്ഡിതൻ, നവോത്ഥാന നായകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. മതവിദ്യാഭ്യാസത്തോടൊപ്പം മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭൗദ്ധിക വിദ്യാഭ്യാസവും സ്ത്രീവിദ്യാഭ്യാസവും മുസ്ലിം സമൂഹത്തിന് അനിവാര്യമാണെന്ന് ശക്തമായി വാദിച്ച അദ്ദേഹം കേരള മുസ്ലിം സമൂഹത്തെ നവോത്ഥാനത്തിന്റെ പാതയിലേക്ക് നയിച്ച ആദ്യകാല പരിഷ്കർത്താക്കളിൽ പ്രമുഖനാണ്.

1847-ൽ വെളിയങ്കാട്ട് സയ്യിദ് അഹമ്മദ് തങ്ങളുടെയും ശരീഫ ബീവിയുടെയും മകനായി ജനിച്ചു. പൂർവികർ യമനിലെ  അസ്‌സഖാഫ് ഖബീലയിൽപ്പെട്ട സയ്യിദ് വംശക്കാരായിരുന്നു.

ചാവക്കാട് ഹയർ എലിമെന്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, വെളിയങ്കാട്, മാറഞ്ചേരി, പൊന്നാനി എന്നിവിടങ്ങളിലെ ദർസുകളിൽ നിന്ന് ഇസ്‌ലാമിക വിദ്യാഭ്യാസവും  പൂർത്തിയാക്കി. അതോടൊപ്പം അറബി, മലയാളം, ഇംഗ്ലീഷ്, ഫാർസി, തമിഴ്, ഹിന്ദുസ്ഥാനി എന്നീ ഭാഷകളിൽ പ്രാവീണ്യം നേടുകയും ചെയ്തു.

ബ്രിട്ടീഷ് സർക്കാർ, മലബാറിൽ അദ്ദേഹത്തെ എക്സൈസ് ഇൻസ്പെക്ടറായി നിയമിച്ചു. 1882-ൽ തന്റെ മുപ്പത്തിയഞ്ചാം വയസ്സിൽ സർക്കാർ ജോലി രാജിവെച്ച് ജീവിതം സമ്പൂർണമായി സമുദായ നവോത്ഥാന പ്രവർത്തനങ്ങൾക്ക് സമർപ്പിച്ചു. ക്രൈസ്തവ മിഷണറിമാർ ഇസ്‌ലാമിനെതിരേ നടത്തിയ വിമർശനങ്ങൾക്കും ദുരാരോപണങ്ങൾക്കും ഗ്രന്ഥരചനയിലൂടെയും പൊതുപ്രഭാഷണങ്ങളിലൂടെയും ശക്തമായ മറുപടി നൽകി. അദ്ദേഹത്തിന്റെ ഖണ്ഡനഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും കേരള മുസ്ലിം സമൂഹത്തിൽ പുതിയ മതബോധവും ആത്മവിശ്വാസവും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

1884-ൽ പ്രസിദ്ധീകരിച്ച 'കഠോര കുഠാരം' എന്ന അദ്ദേഹത്തിന്റെ പുസ്തകം, കേരള മുസ്‌ലിം ചരിത്രത്തിലെ   ആദ്യരചനയാണ്. തുടർന്ന് 1892-ൽ 'പാർക്കലീത്താ പോർക്കളം', 'മുസ്ലിംകളും വിദ്യാഭ്യാസവും', 'നാരിനരാഭിചാരി', 'തഅ്‌ലീമുൽ ഇഖ്‌വാൻ', മുഹമ്മത ചരിത്രത്തിന് മറുപടിയായി 'നബി നാണയം' തുടങ്ങിയ നാല്പതിലധികം ഗ്രന്ഥങ്ങളും നിരവധി ലഘുലേഖകളും അദ്ദേഹം രചിച്ചു. സ്വലാത്തുൽ ഇഹ്വാനിൽ സാമൂഹിക പരിഷ്കരണത്തെക്കുറിച്ച് നിരന്തരമായി എഴുതിയിരുന്ന അദ്ദേഹത്തിന്റെ, പ്രസിദീകരിക്കപ്പെടാതെ പോയ പുസ്തകങ്ങളാണ് മൂസക്കുട്ടിക്കൊരു മൂക്കുത്തി, മൂസക്കുട്ടിക്കൊരു ഉത്തരം എന്നിവ.

ക്രൈസ്തവ മിഷണറിമാരുടെ വിമർശനങ്ങളെ പ്രതിരോധിച്ചതിനൊപ്പം മുസ്ലിം സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, യാഥാസ്ഥിതികത, മതത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ എന്നിവയ്ക്കെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു.

മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്ക് മതവിദ്യാഭ്യാസത്തോടൊപ്പം മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭൗദ്ധിക വിദ്യാഭ്യാസവും അനിവാര്യമാണെന്നും അദ്ദേഹം ശക്തമായി വാദിച്ചു. സ്ത്രീവിദ്യാഭ്യാസത്തെ പിന്തുണച്ച ആദ്യകാല മുസ്ലിം നവോത്ഥാന നേതാക്കളിൽ ഒരാളായ അദ്ദേഹം വിദ്യാഭ്യാസത്തിലൂടെയാണ് സമൂഹത്തിന്റെ പുരോഗതി സാധ്യമാകുന്നതെന്ന് നിരന്തരം പ്രബോധിപ്പിച്ചു. അറബി-മലയാള ലിപിയുടെ പരിഷ്കരണത്തിനും മലയാളഭാഷയുടെ വ്യാപനത്തിനും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി.

പത്രപ്രവർത്തനരംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 1899-ൽ സത്യപ്രകാശം എന്ന മാസിക ആരംഭിച്ചു. തുടർന്ന് ഹിദായത്തുൽ അഖ്യാർ എന്ന അറബി-മലയാള പത്രവും 1909-ൽ തുർക്കി സമാചാരം എന്ന പത്രവും പ്രസിദ്ധീകരിച്ചു.

1912-ൽ കൊച്ചിയിൽ വെച്ച് സെയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ നിര്യാതനായി. 1981-ൽ കേരള ഇസ്‌ലാമിക് മിഷൻ അദ്ദേഹത്തിന്റെ സമ്പൂർണ കൃതികൾ പ്രസിദ്ധീകരിച്ചു.

 

Education & Studies

  • Primary Arabic education under his father, Sayyid Ahmad Thangal
  • Chavakkad Higher Elementary School
  • Islamic studies at Veliyangode Dars
  • Islamic studies at Maranchery Dars
  • Islamic studies at Ponnani Dars
  • Proficient in Arabic, Malayalam, English, Persian, Tamil and Hindustani

Genealogy & Lineage

Son:Abdul Rasheed
Father:Sayyid Ahmad Thangal
Mother:Sharifa Beevi

Academic References & Sources

  1. SHABAB by ഹാറൂൻ കക്കാട് (2026)Link
  2. കേരള മുസ്ലിം ചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്‌ടറി by Dr. C.K. Kareem (1991)Link

Profile Overview

No Image Available
English NameSayyid Sanaullah Makti Thangal
Malayalam Nameസയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ
Arabic Nameسيّد سناء الله مكتي
Pet Nameമക്തി തങ്ങൾ
Qabeela (Clan)Saqqaf (آل السقاف)
NationalityIndian
Current PlaceKalvathy Juma Masjid Cemetery, Fort Kochi
Birth Details1847
Death Details1912 September 18
Keywords
Sayyid Sanaullah Makti ThangalMakti ThangalSanaullah MaktiKerala Muslim RenaissanceIslamic ScholarSocial ReformerAuthorJournalistAl-SaqqafVeliyangodeMuslim EducationWomen's EducationIslamic ApologistMalayalam Author

iana

കഠോര കുഠാരം

By സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ

'പാർക്കലീത്താ പോർക്കളം

By സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ

മുസ്ലിംകളും വിദ്യാഭ്യാസവും

By സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ

നാരിനരാഭിചാരി

By സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ

തഅ്‌ലീമുൽ ഇഖ്‌വാൻ

By സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ

നബി നാണയം

By സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ

മൂസക്കുട്ടിക്കൊരു മൂക്കുത്തി

By സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ

മൂസക്കുട്ടിക്കൊരു ഉത്തരം

By സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ

സനാഉല്ലാഹ് മക്തി തങ്ങൾ

By ടി.വി.അബ്ദുറഹ്മാൻ കുട്ടി

സനാഉല്ലാഹ് മക്തി തങ്ങൾ

By പ്രബോധകനും പരിഷ്കർത്താവും