Home>People Directory>Khan Sahib Attakoya Thangal

Khan Sahib Attakoya Thangal

Judicial Magistrate & Social leader

Biography

കൊയിലാണ്ടിയിലെ പുതിയ മാളിയക്കൽ കുടുംബത്തിൽ 1866-ൽ ജനനം. പള്ളി ദർസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൊതുകാര്യങ്ങളിലും ഭരണകാര്യങ്ങളിലും അറിവ് നേടിയ ഖാൻ സാഹിബ് ആറ്റക്കോയ തങ്ങൾ നാട്ടിലെ പൗരപ്രധാനിയെന്ന നിലയിൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരുന്ന കത്തുകൾക്ക് സ്വയം മറുപടി എഴുതിയിരുന്നു.

കൊയിലാണ്ടിയിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി  അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. തങ്ങളുടെ പരിശ്രമഫലമായാണ് കൊയിലാണ്ടിയിയിലെ ഹൈസ്കൂൾ സ്ഥാപിതമായത്. പിന്നീട് ഈ സ്ഥാപനം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയുണ്ടായി. പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗം, റവന്യൂ ബോർഡ് അംഗം, എന്നീ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുകയുണ്ടായി.

ജനസമ്മതനും നാട്ടുമധ്യസ്ഥനുമായിരുന്ന ആറ്റക്കോയ തങ്ങളെ 1922-ൽ  ബെഞ്ച് മജിസ്ട്രേറ്റായി മലബാർ കലക്ടർ നിയമിച്ചു. അദ്ദേഹത്തിന്റെ സൗകര്യം പരിഗണിച്ച് സ്വന്തം വസതിയിൽവെച്ച് കോടതി ചേരുന്നതിനുള്ള പ്രത്യേക അനുമതിയും നൽകി. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്ന തർക്കങ്ങളും പ്രശ്നങ്ങളും കോടതിയിലെത്തിക്കാതെ പരിഹരിക്കുന്നതിന് ജനങ്ങൾ പ്രധാനമായും അദ്ദേഹത്തെയായിരുന്നു സമീപിച്ചിരുന്നത്. ഔദ്യോഗിക ജുഡീഷ്യറി അധികാരങ്ങളില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സമാന്തര നീതിന്യായ സംവിധാനത്തിന്റെ വിധികർത്താവെന്ന നിലയിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു. കൂടാതെ, അക്കാലത്തെ നിയമപ്രകാരം കൊയിലാണ്ടി കോടതിയിലെ ഹോണററി മജിസ്ട്രേറ്റായും സേവനം അനുഷ്ഠിച്ചു.

കൊയിലാണ്ടിയുടെ വികസനത്തിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമഫലമായാണ് കൊയിലാണ്ടിയിലെ ബീച്ച് റോഡ് യാഥാർഥ്യമായത്. പൊതുസേവനത്തിനും ഭരണരംഗത്തെ സംഭാവനകൾക്കും അംഗീകാരമായി 1919-ൽ ബ്രിട്ടീഷ് സർക്കാർ ഖാൻ സാഹിബ് പദവി നൽകി ആദരിച്ചു. തുടർന്ന് 1920 ജൂൺ 5-ന് ഇന്ത്യയുടെ വൈസ്രോയിയിൽ നിന്ന് സനദ് ലഭിക്കുകയും ചെയ്തു. പുതിയ മാളിയക്കൽ സയ്യിദ് അലവി ഖാൻ അലവി ഹാമിദ് ആറ്റക്കോയ തങ്ങൾ സാഹിബ് ബഹദൂർ ഓഫ് കൊയിലാണ്ടി, പ്രസിഡണ്ട് ഓഫ് ബെഞ്ച് കോർട്ട്, പന്തലായിനി, മലബാർ ജില്ല, മദ്രാസ് പ്രസിഡൻസി, സിംലയിലെ വൈസ്രോയ് കാര്യാലയത്തിൽ നിന്നയച്ച പ്രശംസാവാക്യത്തിൽ ഇങ്ങനെ ആയിരുന്നു  തങ്ങളെ വിശേഷിപ്പിച്ചത്.

സിലോണിലെ ആത്മീയ നേതാവായ സയ്യിദ് അഹമ്മദ് ഇബ്നു അബ്ദുറഹ്മാൻ ജിഫ്രി പൂക്കോയ തങ്ങളുടെ മൂത്ത മകളായ മുത്തുബീവിയാണ് ഭാര്യ.

1924-ൽ, ഒരു കോടതി വിചാരണ നടന്നുകൊണ്ടിരിക്കെ തന്റെ അമ്പത്തിയെട്ടാം വയസ്സിൽ, ഖാൻ സാഹിബ് ആറ്റക്കോയ തങ്ങൾ വഫാത്തായി.

 

Education & Studies

  • religious education from dars

Genealogy & Lineage

Spouse:muthubeevi

Academic References & Sources

  1. കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം by പി.പി.മമ്മത് കോയ പരപ്പിൽ , published by FOCUS publications (1994)Link

Profile Overview

Khan Sahib  Attakoya Thangal
English NameKhan Sahib Attakoya Thangal
Malayalam Nameഖാൻ സാഹിബ് ആറ്റക്കോയ തങ്ങൾ
Arabic Nameالسيد علوي خان عطاء كوي تنگل
Pet Nameആറ്റക്കോയ തങ്ങൾ
House Nameപുതിയ മാളിയക്കൽ
Qabeela (Clan)Ba Faqih (آل بافقيه)
NationalityIndian
Birth Details1856
Death Details1924
Keywords
Khan Sahib Attakoya Thangalഖാൻ സാഹിബ് ആറ്റക്കോയ തങ്ങൾആറ്റക്കോയ തങ്ങൾBench Magistrate (appointed in 1922) Honorary Magistrate PresidentBench CourtPandalayani Malabar District Board Member Revenue Board Member