Home>People Directory>Marengalath Imbichi Koya Thangal

Marengalath Imbichi Koya Thangal

journalist, political leader, Author

Biography

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിൽ എം. കുഞ്ഞിക്കോയ തങ്ങളുടെയും ശരീഫ ഖദീജ ബീവിയുടെയും മകനായി 1943 സെപ്റ്റംബർ 9 ന്  സയ്യിദ് മാരേങ്ങലത്ത് ഇമ്പിച്ചിക്കോയ തങ്ങൾ എന്ന എം. ഐ. തങ്ങൾ ജനിച്ചു.

മഞ്ചേരിയിലെ പ്രാഥമിക പഠനത്തിനു ശേഷം ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി. ഉർദു, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി.

പഠനാനന്തരം ഹോമിയോ ചികിത്സാ രംഗത്ത് സജീവമായിരുന്ന തങ്ങൾ അഹമ്മദാബാദിലെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൻ്റെ ലേഖകനായി മാധ്യമപ്രവർത്തനത്തിന് തുടക്കം കുറിച്ചു. ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്ററായും ഇടക്കാലത്തു എഡിറ്ററായും പ്രവർത്തിച്ച തങ്ങൾ, പിന്നീട് വർത്തമാനം ദിനപത്രത്തിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായും മാപ്പിളനാട് ദ്വൈവാരികയുടെ ലേഖകനായും സേവനമനുഷ്ഠിച്ചു. 'മിറ്റ് (MIT)' എന്ന തൂലികാനാമത്തിൽ ശബാബ് വാരികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു.  

1971-ൽ തൃക്കലങ്ങോട് പഞ്ചായത്ത് യൂത്ത് ലീഗ് അഡ്‌ഹോക്ക് കമ്മിറ്റി സെക്രട്ടറി പദവി അലങ്കരിച്ചു കൊണ്ടാണ് തങ്ങൾ രാഷ്ട്രീയത്തിലേക് കാലെടുത്തു വെക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ വിവിധ സംഘടനാതലങ്ങളിൽ പ്രവർത്തിച്ച തങ്ങൾ സംസ്ഥാന സെക്രട്ടറിയായും തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റായും ഉയർന്നു. മുസ്ലിം ലീഗിന്റെ ആശയപരവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചു. 

പൊതുസേവനരംഗത്തും തന്റേതായ മുദ്ര പതിപിച്ച തങ്ങൾ 1991 മുതൽ 1996 വരെ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ജനാധിപത്യവൽക്കരണത്തിനായി രൂപീകരിച്ച കൺട്രോൾ ബോർഡിൽ മുഴുവൻസമയ അംഗമായി പ്രവർത്തിച്ചു. വിദ്യാഭ്യാസം, ഗ്രന്ഥശാല പ്രസ്ഥാനം, ന്യൂനപക്ഷ പഠനം, സാമൂഹിക ശാക്തീകരണം എന്നീ വിഷയങ്ങളിൽ തുടർച്ചയായി ഇടപെട്ടു.

ഗ്രന്ഥരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ തങ്ങൾ രാഷ്ട്രീയം, ചരിത്രം, ന്യൂനപക്ഷ പഠനം, ഇസ്‌ലാമിക ചിന്ത എന്നിവയെ ആസ്പദമാക്കി നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം: ദർശനവും ദൗത്യവും, മുസ്ലിം രാഷ്ട്രീയം ഇന്ത്യയിൽ, ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ കഥ, സ്വാതന്ത്ര സമരത്തിൽ മുസ്ലിം സമുദായം, സംഘബോധത്തിന്റെ ഹരിത സത്യങ്ങൾ, ആത്മീയതയുടെ അഗ്നിനാളങ്ങൾ, ആഗോളവൽക്കരണത്തിന്റെ അനന്തരഫലങ്ങൾ, സർ സയ്യിദ് അഹമ്മദ് ഖാൻ, വഹാബി പ്രസ്ഥാനം, മുഹമ്മദ് അലി ജിന്ന, എന്നിവ പ്രധാന കൃതികളാണ്. ഫിഖ്ഹിൻ്റെ പരിണാമം, നമ്മുടെ സമ്പദ്ശാസ്ത്രം, വിപ്ലവത്തിന്റെ പ്രവാചകൻ എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

മാധ്യമ-സാഹിത്യരംഗത്തെ സംഭാവനകൾക്ക് എ. വി. അബ്ദുറഹ്മാൻ ഹാജി ഫൗണ്ടേഷൻ അവാർഡ്, ദുബായ് കെ.എം.സി.സി. മലപ്പുറം ജില്ലാ മാധ്യമപുരസ്കാരം, അൽഖോബാർ കെ.എം.സി.സി. രജതജൂബിലി പുരസ്കാരം, ഖത്തർ മിഡിൽ ഈസ്റ്റ് ചന്ദ്രിക അവാർഡ്, വള്ളിക്കുന്ന് സമാനമനസ്കർ ഇ. അഹമ്മദ് സ്മാരക സേവനരത്ന പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

എടവണ്ണയ്ക്കടുത്ത പത്തപ്പിരിയം ഗ്രീൻ ഹൗസിലായിരുന്നു താമസം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2019 ജൂലൈ 27-ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. പിറ്റേദിവസം പത്തപ്പിരിയം പെരൂൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

 

Education & Studies

  • higher education from Ahmedabad, Gujarat.

Genealogy & Lineage

Father:M. Kunjikkoya Thangal
Son:Sayyid Ameenul Ahsan
Son:Sayyid Intiqab Alam
Son:Sayyid Muhammad Althaf
Son:Sayyid Wasim Mujtaba
Spouse:Sharafunnisa
Mother:Shareefa Khadeeja Beevi
Daughter:Sharifa Najmunnisa
Daughter:Sharifa Sabahunnisa

Photo Gallery

Portrait of MI Thangal
Enlarge

Portrait of MI Thangal

Profile Overview

Marengalath Imbichi Koya Thangal
English NameMarengalath Imbichi Koya Thangal
Malayalam Nameസയ്യിദ് മാരേങ്ങലത്ത് ഇമ്പിച്ചിക്കോയ തങ്ങൾ
Arabic Nameالسيد مارينگلاث إمبيتشيكويا تانغال
Pet Nameഎം.ഐ. തങ്ങൾ
House Nameമാരേങ്ങലത്ത്
Qabeela (Clan)Al -Bukhari (آل بخاري)
NationalityIndian
Current PlacePerool Juma Masjid Qabristan, Pathappiriyam, Edavanna
Birth Details15 July 1943
Death Details27 July 201924/11/1440 AH
Keywords
M.I ThangalMarengalath Imbichi Koya Thangal

iana

സ്വാതന്ത്രസമരത്തിൽ മുസ്‌ലിം സമുദായം

By എം.ഐ. തങ്ങൾ

View Link

മുഹമ്മദ് അലി ജിന്ന

By എം.ഐ. തങ്ങൾ

View Link

ന്യൂനപക്ഷരാഷ്ട്രീയം ദർശനവും ദൗത്യവും

By എം.ഐ. തങ്ങൾ

View Link

സംഘബോധത്തിന്റെ ഹരിതസാക്ഷ്യങ്ങൾ

By എം.ഐ. തങ്ങൾ

View Link

സർ സയ്യിദ് അഹമ്മദ് ഖാൻ

By എം.ഐ. തങ്ങൾ

View Link

എം.ഐ തങ്ങൾ ദാർശനികതയുടെ ഹരിതസൗരഭ്യം

By അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി

View Link

ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം

By എം.ഐ. തങ്ങൾ

View Link

ആഗോളവത്കരണത്തിന്റെ അനന്തരഫലങ്ങൾ

By എം.ഐ. തങ്ങൾ

View Link

ആത്മീയതയുടെ അഗ്നിനാളങ്ങൾ

By എം.ഐ. തങ്ങൾ

View Link

വഹാബി പ്രസ്ഥാനം

By എം.ഐ. തങ്ങൾ

View Link

ഫിഖ്‌ഹിന്റെ പരിണാമം

By എം.ഐ. തങ്ങൾ

നമ്മുടെ സമ്പത്ശാസ്ത്രം

By എം.ഐ. തങ്ങൾ

വിപ്ലവത്തിന്റെ പ്രവാചകൻ

By എം.ഐ. തങ്ങൾ