Pookunhi koya
POLITICAL LEADERBiography
കെ. പി. തങ്ങൾ 1915 ഒക്ടോബർ 1-ാം തിയ്യതി പട്ടാമ്പിയിലാണ് ജനിച്ചത്. കോയാങ്ങളകത്ത് മുത്തുക്കോയ തങ്ങളുടേയും അദ്ദേഹത്തിന്റെ ഭാര്യ ആറബിയുടെയും രണ്ടാമത്തെ പുത്രനായിരുന്നു അദേഹം. മദ്രസ പഠനാനന്തരം സ്കൂകൂളിൽ 8-ാം ക്ലാസ്‌സ് വരെ പഠിക്കുവാനേ അദ്ദേഹത്തിന് സാധിച്ചുള്ളു.
വളരെ ചെറുപ്പത്തിൽ തന്നെ പൊതുകാര്യ പ്രസക്തനായിരുന്ന അദ്ദേഹം പട്ടാമ്പിയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളിൽ തൻറെ വ്യക്തതി മുദ്ര പതിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിവിധ ജാതിമതസ്ഥരുടെ ഇടയിൽ വമ്പിച്ച സ്വാധീന ശക്തിയാണുണ്ടായിരുന്നത്. 1939-ൽ പട്ടാമ്പി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി നിന്ന് ബഹുഭൂരിപക്ഷത്തോടെ വിജയം നേടി. ശക്തനായ തങ്ങൾക്കെതിരെ നിന്ന സ്ഥാനാർത്ഥി 'സിവിക്' എന്നമുന്നണി സംഘടനയുടെ പ്രതിനിധിയായിരുന്നു. അദ്ദേഹത്തെ ഒറ്റക്കെതിർത്ത് തോൽപ്പിക്കുവാൻ സാദ്ധ്യമല്ലെന്ന് മനസ്സിലാക്കിയിരുന്നവർ ഇതിനു വേണ്ടി മാത്രം ഉണ്ടാക്കിയ ഒരൈക്യ നിരയായിരുന്നു “സിവിക്''. പതിമൂന്ന് വർഷകാലം തുടർച്ചയായി പട്ടാമ്പി പഞ്ചായത്ത് പ്രസിഡൻറ് പദം അദ്ദേഹം അലങ്കരിച്ചു. അക്കാലത്ത് രാഷ്ട്രീയ സമുദായിക ഛിദ്രശക്തികൾക്കെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. സമുദായത്തിനെതിരെ തൽപ്പരകക്ഷികൾ നടത്തിയിരുന്ന വെല്ലുവിളികളെ നയതന്ത്രജ്ഞതയോടുകൂടി മറികടക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സ്കൂളുകളിൽ നിന്നും മതപഠനം എടുത്തുകളയണമെന്നാവശ്യപ്പെട്ടുകൊണ്ട് ചിലർ രംഗപ്രവേശനം ചെയ്തപ്പോൾ അവർക്കെതിരെ നിശബ്ദനായിരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1945-ൽ അദേഹത്തിൻറ നേതൃത്വത്തിൽ 'ഇസ്ലാമിക സംഘം, എന്നൊരു സംഘടന രൂപികരിച്ചു എതിരാളികളുടെ ഉപജാപങ്ങൾ വിജയപൂർവ്വം എതിർത്ത് തോൽപ്പിച്ചു. മതപഠനത്തിന് ആവശ്യമായ മദ്രസ്സകൾ സ്ഥാപിക്കാനും ഈസംഘടനക്ക് സാധിച്ചിരുന്നു. 1952-ൽ മദ്രാസ്സ് അസംബ്ലിതെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. അദ്ദേ ഹത്തിന്റെ എതിർസ്ഥാനാർത്ഥികൾ ഡോ. കെ. ബി. മേനോനും, പി. കെ. മൊയ്തിൻകുട്ടി സാഹിബുമായിരുന്നു. ഇൻഡ്യൻ യൂണിൻ മുസ്ലീംലീഗിന്റെ വള്ളുവനാട് താലൂക്ക് പ്രസി ഡൻറായി 1945 മുതൽ 1947 വരെ സേവനമനുഷ്ഠിച്ചു. 1952 വരെ ലീഗിന്റെ ഉന്നതതല നേതൃതല അംഗമായിരുന്നു കെ. പി.തങ്ങൾ. എന്നാൽ 1952-ൽ നടുവട്ടം വെടിവെപ്പിൽ ലീഗിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് മുസ്ലിംലീഗിൽനിന്നും രാജിവെച്ചു. ലീഗ് സ്ഥാനാർത്ഥിക്കെതിരായി മലബാർ ഡിസ്ട്രിക്‌ട് ബോർഡ് തെരഞ്ഞടുപ്പിൽ മൽസരിച്ച ഇ. പി. ഗോപാലന്റെ പ്രധാനസഹായിയായി അദ്ദേഹം മാറി.
കെ. പി. തങ്ങളുടെ രാഷ്ട്രീയ വീക്ഷണത്തിലും പ്രവർത്തനശൈലിയിലും വലിയ മാറ്റമാണ് ഇതോടുകൂടി സംഭവിച്ചത്. ഇൻഡ്യൻ കമ്മ്യൂണിസ്ററ് മാർക്സിസ്ററ് പാർട്ടിയുടെ പ്രധാന പ്രവർത്തകനായി അദേഹം മാറി. 1954 മുതൽ 1964 വരെയുള്ള ഒരു ദശവൽസരക്കാലം കമ്മ്യൂണിസ്ററ് പാർട്ടിയുടെ അറിയപ്പെടുന്ന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. 1960 - ൽ മാർക്കിസ്ററ് പാർട്ടി സ്ഥാനാർത്ഥിയായി മങ്കട നിയോജക മണ്ഡലത്തിൽ നിന്നും മൽസരിച്ചെങ്കിലും മുസ്ലിംലീഗ് സ്ഥാനാർത്ഥി നാട്ടിക അബ്ദുൾമജീദാണ് അവിടെ നിന്നും വിജയിച്ചത്. 1964 - ൽ കമ്മ്യൂണിസ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കമ്മ്യൂണിസ്ററ് പാർട്ടി ഓഫ് ഇൻഡ്യയിൽ (സി. പി. ഐ) ആണ് അദ്ദേഹം ഉറച്ചുനിന്നത്. 1965- ലെ കേരളനിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പട്ടാമ്പി നിയോജകമണ്ഡലത്തിൽ മൽസരിച്ച് പരാജയമടഞ്ഞു. ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു ജയിച്ച് എതിർസ്ഥാനാർത്ഥി. സ്വതന്ത്ര ചിന്താഗതിയും വ്യക്തിത്വവുമുള്ള അധികമാളുകൾക്കും ഏതെങ്കിലും പാർട്ടിയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങിനിൽക്കുവാൻ സാദധ്യമല്ലല്ലോ. കെ. പി. തങ്ങളും ഇതിനൊരപവാദമായിരുന്നില്ല. 1967 - ൽ ഇൻഡ്യൻ കമ്മ്യൂണിസ്ററ് പാർട്ടിയുടെ നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടദ്ദേഹം പാർട്ടിയിൽ നിന്നു രാജിവെച്ചു. അതിനുശേഷം കഷ്ടി രണ്ട് സംവൽസരമേ അദ്ദേഹത്തിന് ജീവിച്ചിരിക്കുവാൻ വിധിച്ചിരുന്നുള്ളു. 1969 - ൽ അദ്ദേഹം 52-ാമത്തെ വയസ്സസിൽ ഇഹലോഹവാസം വെടിഞ്ഞു. കമ്മ്യൂണിസ്ററ് പാർട്ടിയിൽ നിന്നും തെറ്റിപ്പിരിഞ്ഞതിനുശേഷം കെ. പി. തങ്ങൾ കോൺഗ്രസ്സ് അനുഭാവിയായി മാറിയിരുന്നു. എന്നാൽ ആ സംഘടനയിൽ കാര്യമായ സംഭാവനയെന്തെങ്കിലും ചെയ്യുവാൻ ഒക്കും മുമ്പുതന്നെ അദ്ദേഹം അകാലചരമമടഞ്ഞു.
ഫാത്തിമാബീവിയായിരുന്നു തങ്ങളുടെ ധർമ്മപത്നി. ഈ ദമ്പതികൾക്ക് 6 കുട്ടികളാണു ണ്ടായിരുന്നത്. അവർ എല്ലാവരും തന്നെ ജീവിച്ചിരിക്കുന്നു. തങ്ങൾക്ക് പൈതൃകമായി ലഭിച്ച പൊതുജന പ്രവർത്തനം കഴിയും വിധം ഇവരെല്ലാം നിർവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. മൂത്തമകൻ കെ. ഇ. തങ്ങൾ ഇപ്പോൾ പട്ടാമ്പി പഞ്ചായത്ത് പ്രസിഡൻറാണ്. മുത്തക്കോയതങ്ങൾ, സൈദ് ബദറുദ്ദിൻ ആറ്റക്കോയതങ്ങൾ, സൈദ് അബ്ദുൾലത്തീഫ്, സൈദ് ഷിഹാബുദ്ദീൻ എന്നിവരാണ് ആൺമക്കൾ. ഏകമകൾ സയ്യിദത്ത് ഫാത്തിമത്ത് സുഹറാബിയാണ്.
Education & Studies
- ✓Eight Standard
- ✓Durus Education
Genealogy & Lineage
Speech & Audio Clips
Archived Files & Documents
Photo Gallery

Gallery Image

Gallery Image
Profile Overview
iana
https://sayyid-website-assets.s3.us-east-1.amazonaws.com/documents/1784385899202-MHL_BROCHURE_.pdf
